Just In
- just now
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- 14 hrs ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 15 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 16 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
Don't Miss
- News
രാജ്യം 72ാം റിപ്പബ്ലിക്ക് നിറവില്‍; പ്രൗഡിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം, പരേഡ് കാണാന്‍ കാല് ലക്ഷത്തോളം പേര്
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Movies
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒക്ടാവിയ RS245 ഇന്ത്യയില്‍ വിറ്റു തീര്‍ന്നെന്ന് സ്കോഡ
2020 ഓട്ടോ എക്സ്പോയിലാണ് പെര്‍ഫോമന്‍സ് കാറായ ഒക്ടാവിയ RS 245 സെഡാനെ സ്കോഡ ഇന്ത്യയില്‍ അവതരിപ്പിച്ചത്. പിന്നാലെ വാഹനത്തിനായുള്ള ബുക്കിങും കമ്പനി ആരംഭിച്ചിരുന്നു.

പെര്‍ഫോമന്‍സ് കാറായതുകൊണ്ട് 200 യൂണിറ്റുകള്‍ മാത്രമാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നതെന്നും കമ്പനി അറിയിച്ചു. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ 200 യൂണിറ്റും വിറ്റതായിട്ടാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

36 ലക്ഷം രൂപയാണ് പുതിയ ഒക്ടാവിയ RS 245 എക്സ്ഷോറൂം വില. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന് 243 bhp കരുത്തും 370 Nm torque ഉം പരമാവധി സൃഷ്ടിക്കും.
MOST READ: C5 എയര്‍ക്രോസിന്റെ എഞ്ചിന് വിവരങ്ങള്‍ പുറത്തുവിട്ട് സിട്രണ്‍

ഏഴു സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വഴി മുന്‍ ചക്രങ്ങളിലേക്കാണ് കരുത്തെത്തുക. വൈദ്യുത പിന്തുണയുള്ള സ്ലിപ്പ് ഡിഫറന്‍ഷ്യലും കൂടുതല്‍ ഗ്രിപ്പ് പ്രദാനം ചെയ്യുന്ന മുന്‍ ആക്സിലും കാറിന്റെ സവിശേഷതയാണ്.

പെര്‍ഫോര്‍മന്‍സ് പതിപ്പാണെന്ന് കരുതി ഫീച്ചറുകളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും കമ്പനി വരുത്തിയിട്ടില്ല. ഏറ്റവും ഉയര്‍ന്ന ഒക്ടാവിയ വകഭേദത്തിലെ സൗകര്യങ്ങളെല്ലാം RS245 മോഡലിലും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
MOST READ: ലോക്ക്ഡൗണ്‍ കാലത്തും മികച്ച വില്‍പ്പനയുമായി ഹസ്ഖ്വര്‍ണ ഇരട്ടകള്‍

സാധാരണ പതിപ്പിനെ അപേക്ഷിച്ച് കൂടുതല്‍ സ്പോര്‍ടി പ്രതിച്ഛായയുള്ള ക്യാബിനാണ് RS245 അവകാശപ്പെടുന്നത്. കറുത്ത ക്യാബിനെപ്പം ചുവപ്പ് നിറത്തിലുള്ള ഇന്‍സേര്‍ട്ടുകളും അകത്തളത്തെ മനോഹരമാക്കും. സ്പോര്‍ട്സ് സീറ്റുകള്‍, ഫ്ളാറ്റ് ബോട്ടം സ്റ്റീയറിങ് വീല്‍, vRS ബാഡ്ജുകള്‍ എന്നിവയെല്ലാം അകത്തള വിശേഷങ്ങളില്‍പ്പെടും.

12.3 ഇഞ്ച് വലുപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റാറാണ് വിര്‍ച്വല്‍ കോക്പിറ്റില്‍ ഇടംപിടിക്കുന്നത്. 8.0 ഇഞ്ച് വലുപ്പമുള്ള ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ എന്നിവയുടെ പിന്തുണയുണ്ട്.
MOST READ: ഇന്ത്യൻ വിപണിയിൽ എസ്യുവിയുടെ ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാനുകൾ

വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഹാന്‍ഡ്സ് ഫ്രീ പാര്‍ക്കിങ്, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്ട്രോള് എന്നീ സവിശേഷതകളും കാറില്‍ ഇടംപിടിച്ചിട്ടുണ്ട്.

പെര്‍ഫോര്‍മന്‍സ് പതിപ്പാണെന്ന് കാണിക്കാന്‍ പുറംമോടിയിലും ചെറിയ പരിഷ്കാരങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. 18 ഇഞ്ച് അലോയ് വീലുകളും vRS ബാഡ്ജുകളും സ്പോയിലറും ഇരട്ട പുകക്കുഴലുകളും ഇതിന്റെ ഭാഗമാണ്. റാലി ഗ്രീന്‍, റേസ് ബ്ലൂ, കോറിഡാ റെഡ്, മാജിക് ബ്ലാക്ക്, കാന്‍ഡി വൈറ്റ് എന്നിങ്ങനെ അഞ്ച് നിറങ്ങളില്‍ വാഹനം ലഭ്യമാണ്.
MOST READ: ബിഎസ് VI ആള്‍ട്യുറാസ് G4 അവതരിപ്പിച്ച് മഹീന്ദ്ര; വില 28.69 ലക്ഷം രൂപ

6.6 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. 250 കിലോമീറ്ററാണ് പരമാവധി വേഗത. ഇതിനു മുന്‍പ് 2017-ല്‍ ഒക്ടാവിയ RS ഇന്ത്യയില്‍ വില്‍പ്പനക്കെത്തിച്ചപ്പോള്‍ ലഭിച്ച ഗംഭീര വില്‍പ്പനയാണ് പെര്‍ഫോമന്‍സ് സെഡാനെ വീണ്ടും വില്പനക്കെത്തിക്കാന് സ്കോഡയെ പ്രേരിപ്പിച്ചത്.