ഒക്ടാവിയ RS-ന്റെ ബുക്കിംഗ് മാർച്ച് മുതൽ; വിൽപ്പനയ്ക്ക് പരിമിത യൂണിറ്റുകൾ മാത്രം

പെർഫോമെൻസ് അധിഷ്ഠിത ഒക്ടാവിയ RS 245 -ന്റെ ബുക്കിംഗ് 2020 മാർച്ച് 1 മുതൽ തങ്ങളുടെ buyskodaonline.co.in എന്ന ഓൺലൈൻ പ്ലാറ്റ്ഫോം വഴി ആരംഭിക്കുമെന്ന് സ്കോഡ ഓട്ടോ ഇന്ത്യ പ്രഖ്യാപിച്ചു.

ഒക്ടാവിയ RS-ന്റെ ബുക്കിംഗ് മാർച്ച് മുതൽ; വിൽപ്പനയ്ക്ക് 200 യൂണിറ്റുകൾ മാത്രം

ഒരു ലക്ഷം രൂപയായിരിക്കും വാഹനത്തിന്റെ ബുക്കിംഗ് തുക. മുമ്പ് അറിയിച്ചതുപോലെ പരിമിതമായ 200 യൂണിറ്റുകൾ മാത്രമാവും വെബ്സൈറ്റ് വഴി വിൽക്കുക.

ഒക്ടാവിയ RS-ന്റെ ബുക്കിംഗ് മാർച്ച് മുതൽ; വിൽപ്പനയ്ക്ക് 200 യൂണിറ്റുകൾ മാത്രം

പെർഫോമെൻസ് മികവ് കാരണം RS ബാഡ്ജ് ആഭ്യന്തര വിപണിയിൽ വർഷങ്ങളായി പ്രചാരത്തിലുള്ള ഒന്നാണ്. ഒക്ടാവിയ RS 245 ഈ മികവിന്റെ ഒരു സംഗ്രഹ രൂപമാണ്.

ഒക്ടാവിയ RS-ന്റെ ബുക്കിംഗ് മാർച്ച് മുതൽ; വിൽപ്പനയ്ക്ക് 200 യൂണിറ്റുകൾ മാത്രം

ഈ മാസം ആദ്യം ഗ്രേറ്റർ നോയിഡയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രാദേശിക അരങ്ങേറ്റം കുറിച്ച വാഹനത്തിന്റെ എക്സ്-ഷോറൂം വില Rs. 35.99 ലക്ഷം രൂപയാണ്.

ഒക്ടാവിയ RS-ന്റെ ബുക്കിംഗ് മാർച്ച് മുതൽ; വിൽപ്പനയ്ക്ക് 200 യൂണിറ്റുകൾ മാത്രം

അകത്തും പുറത്തും സ്‌പോർടി ടച്ചുകളുമായി എത്തുന്ന ഒക്റ്റേവിയ RS 245 സാധാരണ മോഡലിനേക്കാൾ വ്യത്യസ്തമാണ്. കൂടാതെ റാലി ഗ്രീൻ, റേസ് ബ്ലൂ, കോറിഡ റെഡ്, മാജിക് ബ്ലാക്ക്, കാൻഡി വൈറ്റ് എന്നീ അഞ്ച് നിറങ്ങളിൽ നിന്ന് ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും നിർമ്മാതാക്കൾ നൽകുന്നു. 2.0 ലിറ്റർ ടർബോ TSI പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.

ഒക്ടാവിയ RS-ന്റെ ബുക്കിംഗ് മാർച്ച് മുതൽ; വിൽപ്പനയ്ക്ക് 200 യൂണിറ്റുകൾ മാത്രം

പവർ‌ട്രെയിൻ ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. പരമാവധി 245 bhp കരുത്തും 370 Nm torque ഉം പുറപ്പെടുവിക്കാൻ എഞ്ചിന് കഴിയും.

ഒക്ടാവിയ RS-ന്റെ ബുക്കിംഗ് മാർച്ച് മുതൽ; വിൽപ്പനയ്ക്ക് 200 യൂണിറ്റുകൾ മാത്രം

ഒക്ടാവിയ RS 245 -ന് വെറും 6.6 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്ന് ചെക്ക് റിപ്പബ്ലിക്കൻ നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

ഒക്ടാവിയ RS-ന്റെ ബുക്കിംഗ് മാർച്ച് മുതൽ; വിൽപ്പനയ്ക്ക് 200 യൂണിറ്റുകൾ മാത്രം

ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും വേഗതയേറിയ സ്കോഡയുടെ ഉയർന്ന വേഗത ഇലക്ട്രോണിക്കലായി 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഒക്ടാവിയ RS-ന്റെ ബുക്കിംഗ് മാർച്ച് മുതൽ; വിൽപ്പനയ്ക്ക് 200 യൂണിറ്റുകൾ മാത്രം

പുറംഭാഗത്ത് വലിയ ബട്ടർഫ്ലൈ മുൻ ഗ്രില്ല്, ഹണി‌കോമ്പ് എയർ ഇൻ‌ലെറ്റുകൾ, എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള ക്വാഡ്ര ഹെഡ്‌ലാമ്പുകൾ, മുന്നിലും പിന്നിലും യുണീക്ക് RS ബാഡ്‌ജുകൾ.

ഒക്ടാവിയ RS-ന്റെ ബുക്കിംഗ് മാർച്ച് മുതൽ; വിൽപ്പനയ്ക്ക് 200 യൂണിറ്റുകൾ മാത്രം

കൂടാതെ ബോഡിയിൽ ഗ്ലോസി കറുത്ത ട്രിമ്മുകൾ, 18 ഇഞ്ച് ഡ്യുവൽ-ടോൺ വേഗ അലോയ് വീലുകൾ, C ആകൃതിയിലുള്ള ഇലുമിനേഷൻ, ഗ്ലോസി കറുത്ത സ്‌പോയിലർ, ട്രപസോയിഡൽ ടെയിൽ‌പൈപ്പുകൾ എന്നിവയാണ്.

ഒക്ടാവിയ RS-ന്റെ ബുക്കിംഗ് മാർച്ച് മുതൽ; വിൽപ്പനയ്ക്ക് 200 യൂണിറ്റുകൾ മാത്രം

ക്യാബിനകത്തേക്ക് ചുവടുവെച്ചാൽ, പാഡിൽ ഷിഫ്റ്ററുകളുള്ള ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ. വിർച്വൽ കോക്ക്പിറ്റ് സിസ്റ്റം, കാർബൺ ഡെക്കോർ, ആംബിയന്റ് ലൈറ്റിംഗ്, ഇന്റഗ്രേറ്റഡ് ഹെഡ്‌റെസ്റ്റുകളുള്ള അൽകന്റാര ബ്ലാക്ക് ലെതർ സ്‌പോർട്‌സ് സീറ്റുകൾ, കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചുകൾ തുടങ്ങിയവയാണ് പ്രധാന ആകർഷണം. ഇലക്ട്രോണികലായി നിയന്ത്രിക്കാവുന്ന VAQ ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യലും ഒരു സമർപ്പിത VRS മോഡും ലഭിക്കുന്നു.

ഒക്ടാവിയ RS-ന്റെ ബുക്കിംഗ് മാർച്ച് മുതൽ; വിൽപ്പനയ്ക്ക് 200 യൂണിറ്റുകൾ മാത്രം

സാധാരണ ഒക്ടാവിയയുമായി താരതമ്യപ്പെടുത്തുമ്പോൾ ചേസിസ് 15 mm കുറച്ചിട്ടുണ്ട്. 12 തരത്തിൽ ഇലക്ട്രികലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ലംബർ സപ്പോർട്ടുള്ള മുൻ പാസഞ്ചർ സീറ്റുകൾ, സ്മാർട്ട് ലിങ്കിനൊപ്പം വരുന്ന 20.32 സെന്റിമീറ്റർ ടച്ച്സ്ക്രീൻ സെൻട്രൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം.

ഒക്ടാവിയ RS-ന്റെ ബുക്കിംഗ് മാർച്ച് മുതൽ; വിൽപ്പനയ്ക്ക് 200 യൂണിറ്റുകൾ മാത്രം

അതിനൊപ്പം ക്ലീൻ എയർ ഫംഗ്ഷനോടുകൂടിയ ഡ്യുവൽ സോൺ ക്ലൈമാട്രോണിക് എസി, 590 ലിറ്റർ ബൂട്ട്‌ സ്പേസ്, AFS (അഡാപ്റ്റീവ് ഫ്രണ്ട് ലൈറ്റ് സിസ്റ്റം), MKB (മൾട്ടി കോളിഷൻ ബ്രേക്ക്), HBA (ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്), ASR (ആന്റി സ്ലിപ്പ് റെഗുലേഷൻ), EDS (ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്) എന്നിവ ലഭിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Octavia RS245 bookings open from March 1. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X