റാപ്പിഡിന് പുതുതലമുറ ഒരുങ്ങുന്നു; അരങ്ങേറ്റം അടുത്തവര്‍ഷമെന്ന് സ്‌കോഡ

ചെക്ക് റിപ്പബ്‌ളിക്കന്‍ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയില്‍ നിന്നുള്ള ജനപ്രീയ മോഡലാണ് റാപ്പിഡ്. ബിഎസ് VI പതിപ്പിനെ അടുത്തിടെയാണ് നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

റാപ്പിഡിന് പുതുതലമുറ ഒരുങ്ങുന്നു; അരങ്ങേറ്റം അടുത്തവര്‍ഷമെന്ന് സ്‌കോഡ

വാഹനത്തിന് ആവശ്യക്കാര്‍ കൂടി എന്ന് മനസ്സിലാക്കിയതോടെ റാപ്പിഡ് റൈഡര്‍ പ്ലസ് എന്നൊരു പ്രാരംഭ പതിപ്പിനെ ബ്രാന്‍ഡ് വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 7.99 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറും വില.

റാപ്പിഡിന് പുതുതലമുറ ഒരുങ്ങുന്നു; അരങ്ങേറ്റം അടുത്തവര്‍ഷമെന്ന് സ്‌കോഡ

എന്നിരുന്നാലും വാഹനത്തിന് മാറ്റം അനിവാര്യമാണെന്നാണ് സ്‌കോഡ വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി റാപ്പിഡിന്റെ പുതുതലമുറ മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. 2021 -ഓടെ വാഹനം വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

MOST READ: ബിഎസ്-VI മാസ്ട്രോ എഡ്ജ് 110 സ്‌കൂട്ടറിനായുള്ള ഡെലിവറി ആരംഭിച്ച് ഹീറോ

റാപ്പിഡിന് പുതുതലമുറ ഒരുങ്ങുന്നു; അരങ്ങേറ്റം അടുത്തവര്‍ഷമെന്ന് സ്‌കോഡ

2011 -ലാണ് നിലവിലെ മോഡല്‍ വിപണിയില്‍ എത്തുന്നത്. 2017-ല്‍ വാഹനത്തിന് ഫെയ്‌സ്‌ലിഫ്റ്റ് പരിവേഷം നല്‍കി. എന്നാല്‍ അതില്‍ വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ ഉള്‍പ്പെടുത്തിയിരുന്നില്ല.

റാപ്പിഡിന് പുതുതലമുറ ഒരുങ്ങുന്നു; അരങ്ങേറ്റം അടുത്തവര്‍ഷമെന്ന് സ്‌കോഡ

ഫോക്‌സ്‌വാഗണുമായുള്ള കൂട്ടുകെട്ടിന്റെ ഫലമായി MQB A0 IN പ്ലാറ്റ്‌ഫോമിലാകും പുതുതലമുറ റാപ്പിഡ് ഒരുങ്ങുക. വികസ്വര രാജ്യങ്ങള്‍ക്കായി MQB A0 IN പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്യുന്നു.

MOST READ: ഗ്രാന്‍ഡ് i10 നിയോസിന് കോര്‍പ്പറേറ്റ് പതിപ്പുമായി ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

റാപ്പിഡിന് പുതുതലമുറ ഒരുങ്ങുന്നു; അരങ്ങേറ്റം അടുത്തവര്‍ഷമെന്ന് സ്‌കോഡ

ചിലവ് ചുരുക്കല്‍ നടപടികള്‍ക്ക് പുറമേ, കാലാവസ്ഥാ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ആവശ്യമായ ചില മാറ്റങ്ങളുള്ള MQB A0 IN പ്ലാറ്റ്ഫോമില്‍ നിന്ന് ചില വ്യത്യാസങ്ങള്‍ ഈ പ്ലാറ്റ്‌ഫോമിനുണ്ടാകും.

റാപ്പിഡിന് പുതുതലമുറ ഒരുങ്ങുന്നു; അരങ്ങേറ്റം അടുത്തവര്‍ഷമെന്ന് സ്‌കോഡ

പഴയ 1.6 ലിറ്റര്‍ ഡീസല്‍ 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകള്‍ നിര്‍ത്തലാക്കി, പകരം ബിഎസ് VI -ലേക്ക് നവീകരിച്ച പുതിയ 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് നിലവിലെ മോഡലിന് കരുത്ത് നല്‍കുന്നത്.

MOST READ: അര്‍ബന്‍ ക്രൂയിസര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് റെസ്‌പെക്ട് പക്കേജുമായി ടൊയോട്ട

റാപ്പിഡിന് പുതുതലമുറ ഒരുങ്ങുന്നു; അരങ്ങേറ്റം അടുത്തവര്‍ഷമെന്ന് സ്‌കോഡ

ഈ എഞ്ചിന്‍ 110 bhp കരുത്തും 175 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇതുകൂടാതെ, വാഹനത്തില്‍ മാറ്റ് മാറ്റങ്ങളൊന്നും തന്നെ നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടില്ല. നിലവിലെ പതിപ്പിന് ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷന്‍ സമ്മാനിക്കിനൊരുങ്ങുകയാണ് സ്‌കോഡ.

റാപ്പിഡിന് പുതുതലമുറ ഒരുങ്ങുന്നു; അരങ്ങേറ്റം അടുത്തവര്‍ഷമെന്ന് സ്‌കോഡ

സെപ്റ്റംബര്‍ 17 -ന് ഈ പതിപ്പിനെ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. വാഹനത്തിനായുള്ള ബുക്കിംഗ് ഇതിനോടകം തന്നെ നിര്‍മ്മാതാക്കള്‍ ആരംഭിച്ചിട്ടുണ്ട്. 25,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
New-Generation Skoda Rapid To Launch In India Next Year. Read in Malayalam.
Story first published: Friday, September 11, 2020, 13:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X