TSI റാപ്പിഡിന്റെ പുത്തൻ പരസ്യ വീഡിയോയുമായി സ്കോഡ

ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കളായ സ്കോഡ അടുത്തിടെയാണ് സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിലേക്ക് പരിഷ്ക്കരിച്ച റാപ്പിഡിനെ പുറത്തിറക്കുന്നത്. പ്രീമിയം സെഡാൻ വിഭാഗത്തിൽ മാരുതി സിയാസ്, ഹ്യുണ്ടായി വേർണ, ഹോണ്ട സിറ്റി തുടങ്ങിയ കാറുകളുമായി മത്സരിക്കാൻ പുതിയ TSI പെട്രോൾ എഞ്ചിനുമായാണ് മോഡലിന്റെ കടന്നുവരവ്.

TSI റാപ്പിഡിന്റെ പുത്തൻ പരസ്യ വീഡിയോയുമായി സ്കോഡ

ബ്രാൻഡിന്റെ പുതിയ തത്വചിന്തയുടെ ഭാഗമായി സ്കോഡ അവരുടെ ഡീസൽ എഞ്ചിനുകൾ ഉപേക്ഷിക്കുകയും പെട്രോൾ യൂണിറ്റുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണിപ്പോൾ. കമ്പനിയുടെ ഇന്ത്യൻ നിരയിലെ ഏറ്റവും താങ്ങാവുന്ന അല്ലെങ്കിൽ എൻട്രി ലെവൽ ഓഫറാണ് സ്കോഡ റാപ്പിഡ്.

TSI റാപ്പിഡിന്റെ പുത്തൻ പരസ്യ വീഡിയോയുമായി സ്കോഡ

ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി എഞ്ചിൻ പരിഷ്ക്കരിച്ചതിനൊപ്പം എത്തിയ 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും അവതരിപ്പിച്ചത് വിപണിയിൽ മോൽകൈ നൽകാൻ കമ്പനിയെ സഹായിച്ചിട്ടുണ്ട്.

MOST READ: ഇലക്ട്രിക് അംബാസഡറിന്റെ അരങ്ങേറ്റം വൈകും; കൂടുതല്‍ വിരങ്ങള്‍ പുറത്ത്

അതിന്റെ ഭാഗമായി വാഹനത്തിന്റെ കൂടുതൽ സവിശേഷതകൾ പരിചയപ്പെടുത്തുന്ന പുതിയ പരസ്യ വീഡിയോ സ്കോഡ പുറത്തുവിട്ടു. വീഡിയോ അടിസ്ഥാനപരമായി സ്കോഡ റാപ്പിഡിലെ പുതിയ എഞ്ചിനിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

TSI റാപ്പിഡിന്റെ പുത്തൻ പരസ്യ വീഡിയോയുമായി സ്കോഡ

മുകളിൽ സൂചിപ്പിച്ചതുപോലെ എഞ്ചിൻ 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ, ടി‌എസ്‌ഐ പെട്രോൾ യൂണിറ്റാണ്. ഇത് പരമാവധി 110 bhp കരുത്തിൽ 175 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പുതിയ റാപ്പിഡ് മികച്ച പെർഫോമെൻസും അതുപോലെ ഇന്ധനക്ഷമതയുള്ളതുമാണെന്ന് വീഡിയോ അവകാശപ്പെടുന്നു.

MOST READ: കൊവിഡ് പ്രതിരോധം: എക്‌സ്ക്ലൂസീവ് ഹോട്ട്‌ലൈൻ നമ്പറുമായി ടാറ്റ മോട്ടോർസ്

TSI റാപ്പിഡിന്റെ പുത്തൻ പരസ്യ വീഡിയോയുമായി സ്കോഡ

1.6 ലിറ്റർ MPI എഞ്ചിനാണ് റാപ്പിഡിന്റെ പഴയ അല്ലെങ്കിൽ ബിഎസ്-IV പെട്രോൾ പതിപ്പിന് കരുത്ത് പകരുന്നത്. പുതിയ ബിഎസ്-VI കംപ്ലയിന്റ് റാപ്പിഡിന് ഇപ്പോൾ പഴയ പതിപ്പിനേക്കാൾ 23 ശതമാനം കൂടുതൽ ഇന്ധനക്ഷമതയുണ്ട്.

TSI റാപ്പിഡിന്റെ പുത്തൻ പരസ്യ വീഡിയോയുമായി സ്കോഡ

1.0 ടി‌എസ്‌ഐ പരമാവധി 18.97 കിലോമീറ്റർ മൈലേജാണ് നൽകുന്നത്. ഇത് പഴയ പതിപ്പിനേക്കാൾ അഞ്ച് ശതമാനം കൂടുതൽ കരുത്തുറ്റതുമാണ്. രൂപകൽപ്പനയുടെ കാര്യത്തിൽ റാപ്പിഡിന്റെ പുറംമോടി മുമ്പത്തെപ്പോലെ തന്നെ കാണപ്പെടുന്നു. മുൻവശത്തെ കറുത്ത ബട്ടർഫ്ലൈ ഗ്രില്ല് സെഡാന്റെ മനോഹാരിത വർധിപ്പിക്കുന്നു.

MOST READ: പുതുതലമുറ HR-V വൈകും; എസ്‌യുവിയുടെ രാജ്യാന്തര അരങ്ങേറ്റം അടുത്ത വർഷത്തേക്ക് മാറ്റി ഹോണ്ട

TSI റാപ്പിഡിന്റെ പുത്തൻ പരസ്യ വീഡിയോയുമായി സ്കോഡ

സ്‌പോർട്ടി ലുക്കിംഗ് അലോയ് വീലുകളും ഷാർപ്പ് ലൈനുകളും ഇതിന് കൂടുതൽ ആക്രമണാത്മക രൂപം നൽകുന്നു. അകത്തളത്തിൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, വിശാലമായ ക്യാബിൻ, ക്രൂയിസ് നിയന്ത്രണം തുടങ്ങിയവയ്‌ക്കൊപ്പം സമാനമായ ലേഔട്ട് തന്നെ മുമ്പോട്ടുകൊണ്ടുപോകുന്നു.

TSI റാപ്പിഡിന്റെ പുത്തൻ പരസ്യ വീഡിയോയുമായി സ്കോഡ

റൈഡർ, ആംബിഷൻ, ഫീനിക്സ്, സ്റ്റൈൽ, മോണ്ടെ കാർലോ വേരിയന്റുകളിലാണ് റാപ്പിഡ് വിപണിയിൽ ഇടംപിടിച്ചിരിക്കുന്നത്. 2020 സ്കോഡ റാപ്പിഡ് 1.0 TSI പതിപ്പിന് ഇപ്പോൾ 7.49 ലക്ഷം മുതൽ 11.79 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Rapid 1.0 TSI New TVC Out. Read in Malayalam
Story first published: Wednesday, June 24, 2020, 15:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X