ഓട്ടോ എക്സ്പോ 2020: സ്കോഡ റാപ്പിഡിന് ഇനി ടർബോ പെട്രോൾ എഞ്ചിൻ കരുത്ത്

പുതിയ ബിഎസ്-VI കംപ്ലയിന്റ് റാപ്പിഡ് ടിഎസ്ഐ പുറത്തിറക്കി സ്കോഡ ഓട്ടോ. ഇന്ത്യയിൽ ആദ്യമായി ഒരു ടർബോ പെട്രോൾ എഞ്ചിനും റാപ്പിഡ് അവതരിപ്പിക്കുന്നു എന്നത് എടുത്തു പറയേണ്ട ഒന്നാണ്. ഇത് സെഡാനിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കും.

ഓട്ടോ എക്സ്പോ 2020: സ്കോഡ റാപ്പിഡിന് ഇനി ടർബോ പെട്രോൾ എഞ്ചിൻ കരുത്തേകും

നിലവിലെ ടിഡിഐ, എംപിഐ എഞ്ചിനുകൾ‌ ബിഎസ്-VI മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിക്കില്ല. പകരം ഇനി മുതൽ ടി‌എസ്‌ഐ ടി‌ഡി‌ഐ യൂണിറ്റാകും വാഹനത്തിൽ വാഗ്ദാനം ചെയ്യുക. പുതിയ സ്കോഡ റാപ്പിഡ് 2020 ഏപ്രിലിൽ ഇന്ത്യൻ വിപണിയിലെത്തും.

ഓട്ടോ എക്സ്പോ 2020: സ്കോഡ റാപ്പിഡിന് ഇനി ടർബോ പെട്രോൾ എഞ്ചിൻ കരുത്തേകും

റാപ്പിഡ് ടി‌എസ്‌ഐ പുതിയ 1.0 ലിറ്റർ പെട്രോൾ എഞ്ചിനുമായാണ് രണ്ടാം അങ്കത്തിന് എത്തുന്നത്. ഇത് 115 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡിഎസ്‌ജി എന്നീ ഓപ്ഷനുകൾക്കൊപ്പമാണ് വാഹനം എത്തുക.

ഓട്ടോ എക്സ്പോ 2020: സ്കോഡ റാപ്പിഡിന് ഇനി ടർബോ പെട്രോൾ എഞ്ചിൻ കരുത്തേകും

പുതിയ ടി‌എസ്‌ഐ എഞ്ചിൻ സ്വാഗതാർഹമായ ഒന്നാണെങ്കിലും കരുത്തുറ്റ 1.5 ലിറ്റർ ടി‌ഡി‌ഐയും 1.6 ലിറ്റർ എം‌പി‌ഐ എഞ്ചിനും വരും കാലങ്ങളിൽ ഒരു നഷ്ടമായി തോന്നിയേക്കാം.

ഓട്ടോ എക്സ്പോ 2020: സ്കോഡ റാപ്പിഡിന് ഇനി ടർബോ പെട്രോൾ എഞ്ചിൻ കരുത്തേകും

റാപ്പിഡ് ടിഎസ്ഐക്കു പുറമെ റാപ്പിഡിന്റെ മാറ്റ് കൺസെപ്റ്റ്, മോണ്ടെ കാർലോ എന്നീ രണ്ട് പതിപ്പുകൾ കൂടി സ്കോഡ പ്രദർശിപ്പിച്ചു. ഇവയെ പല കോസ്മെറ്റിക്ക് മാറ്റങ്ങളുമായി വേർതിരിച്ചിരിക്കുന്നു.

ഓട്ടോ എക്സ്പോ 2020: സ്കോഡ റാപ്പിഡിന് ഇനി ടർബോ പെട്രോൾ എഞ്ചിൻ കരുത്തേകും

റാപ്പിഡ് മാറ്റ് കൺസെപ്റ്റ്, അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ മാറ്റ് ബ്ലാക്ക് ഫിനിഷും കോൺട്രാസ്റ്റ് റെഡ് ഹൈലൈറ്റുകളും പുതിയ ഡിസൈൻ ബ്ലാക്ക് ഔട്ട് അലോയ് വീലുകളും കൂട്ടിച്ചേർത്തിരിക്കുന്നു.

ഓട്ടോ എക്സ്പോ 2020: സ്കോഡ റാപ്പിഡിന് ഇനി ടർബോ പെട്രോൾ എഞ്ചിൻ കരുത്തേകും

ബിഎസ്-IV റാപ്പിഡിൽ ഇതിനകം തന്നെ ലഭ്യമായ വകഭേദമാണ് മോണ്ടെ കാർലോ. എന്നിരുന്നാലും വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത അലോയ് വീലുകളാണ് ഇത്തവണ വാഹനത്തെ വേറിട്ടു നിർത്തുന്നത്.

ഓട്ടോ എക്സ്പോ 2020: സ്കോഡ റാപ്പിഡിന് ഇനി ടർബോ പെട്രോൾ എഞ്ചിൻ കരുത്തേകും

ബിഎസ്-VI റാപ്പിഡിന്റെ അകത്തളത്ത് പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ലഭിക്കുമെന്ന് ചെക്ക് റിപ്പബ്ളിക്കൻ നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. പുതിയ പരിഷ്ക്കരണത്തോടു കൂടി സെഡാന്റെ വിലയിൽ ചെറിയ വർധനവ് വരാനും സാധ്യതയുണ്ട്.

ഓട്ടോ എക്സ്പോ 2020: സ്കോഡ റാപ്പിഡിന് ഇനി ടർബോ പെട്രോൾ എഞ്ചിൻ കരുത്തേകും

പെട്രോൾ എഞ്ചിനിൽ എത്തുന്ന മാരുതി സുസുക്കി സിയാസ്, ഫോക്‌സ്‌വാഗൺ വെന്റോ ഡീസൽ യൂണിറ്റ് വാഗ്ദാനം ചെയ്യുന്ന പുതിയ ഹോണ്ട സിറ്റി, ഹ്യുണ്ടായി വേർണ തുടങ്ങിയ മോഡലുകളാകും സ്കോഡ റാപ്പിഡിന്റെ വിപണി എതിരാളികൾ.

Most Read Articles

Malayalam
English summary
auto expo 2020: Skoda Rapid gets 1.0-litre TSI petrol engine
Story first published: Thursday, February 6, 2020, 20:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X