സ്കോഡ റാപ്പിഡ് ടിഎസ്ഐ ഓട്ടോമാറ്റിക് മോഡൽ വിപണയിൽ; വില 9.49 ലക്ഷം രൂപ

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ സ്‌കോഡ റാപ്പിഡ് ഓട്ടോമാറ്റിക് വേരിയൻറ് വിപണിയിലെത്തി. 9.49 ലക്ഷം രൂപയുടെ പ്രാരംഭ വിലയ്ക്കാണ് സി-സെഗ്മെന്റ് സെഡാനെ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇത് ഒരു ആമുഖ വിലയായിരിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

സ്കോഡ റാപ്പിഡ് ടിഎസ്ഐ ഓട്ടോമാറ്റിക് മോഡൽ വിപണയിൽ; വില 9.49 ലക്ഷം രൂപ

അതായത് സമീപ ദിവസങ്ങളിൽ മോഡലിന് വില കൂടിയേക്കാമെന്ന് സാരം. റൈഡർ പ്ലസ് വേരിയന്റിൽ എത്തിയിരിക്കുന്ന റാപ്പിഡ് ടിഎസ്ഐ ഓട്ടോമാറ്റിക്കിന്റെ ഡെലിവറി സെപ്റ്റംബർ 18 മുതൽ ആരംഭിക്കുമെന്നും സ്കോഡ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ മോഡലിനായുള്ള ബുക്കിംഗ് ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചിരുന്നു.

Variant Price
Rider Plus AT ₹9,49,000
Ambition AT ₹11,29,000
Onyx AT ₹11,49,000
Style AT ₹12,99,000
Monte Carlo AT ₹13,29,000
സ്കോഡ റാപ്പിഡ് ടിഎസ്ഐ ഓട്ടോമാറ്റിക് മോഡൽ വിപണയിൽ; വില 9.49 ലക്ഷം രൂപ

വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് സ്കോഡ ഓട്ടോ ഇന്ത്യ വെബ്‌സൈറ്റിലൂടെയോ അംഗീകൃത സ്കോഡ ഡീലർഷിപ്പുകളിലൂടെയോ 25,000 രൂപ മുടക്കി റാപ്പിഡ് ഓട്ടോമാറ്റിക് പതിപ്പ് പ്രീ-ബുക്ക് ചെയ്യാൻ സാധിക്കും.

MOST READ: സുസുക്കി സ്വേസിലേക്ക് രൂപം മാറി ടൊയോട്ട കൊറോള ടൂറിംഗ് സ്പോർട്‌സ്

സ്കോഡ റാപ്പിഡ് ടിഎസ്ഐ ഓട്ടോമാറ്റിക് മോഡൽ വിപണയിൽ; വില 9.49 ലക്ഷം രൂപ

സ്കോഡ റാപ്പിഡ് ടി‌എസ്‌ഐ ഓട്ടോമാറ്റിക്കിന് 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ 1.0 ടി‌എസ്‌ഐ പെട്രോൾ എഞ്ചിനാണ് കരുത്തേകുന്നത്. ഇത് 5,000-5,500 rpm-ൽ പരമാവധി 110 bhp പവറും 1,750-4,000 rpm-ൽ 175 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

സ്കോഡ റാപ്പിഡ് ടിഎസ്ഐ ഓട്ടോമാറ്റിക് മോഡൽ വിപണയിൽ; വില 9.49 ലക്ഷം രൂപ

ആറ് സ്പീഡ് ഓട്ടോമാറ്റിക് ടോർഖ് കൺവെർട്ടർ ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഫോക്സ്‍വാഗൺ വെന്റോ സെഡാൻ, പോളോ ടി‌എസ്‌ഐ ഹാച്ച്ബാക്ക് എന്നിവയിലും ഇതേ ഗിയർബോക്സ് യൂണിറ്റ് ലഭ്യമാണെന്നത് ശ്രദ്ധേയമാണ്. 16.24 കിലോമീറ്റർ ഇന്ധനക്ഷമതയാണ് പുതിയ വേരിയന്റിൽ വാഗ്‌ദാനം ചെയ്യുന്നതെന്ന് സ്കോഡ അവകാശപ്പെടുന്നു.

MOST READ: റാപ്പിഡിന് പുതുതലമുറ ഒരുങ്ങുന്നു; അരങ്ങേറ്റം അടുത്തവര്‍ഷമെന്ന് സ്‌കോഡ

സ്കോഡ റാപ്പിഡ് ടിഎസ്ഐ ഓട്ടോമാറ്റിക് മോഡൽ വിപണയിൽ; വില 9.49 ലക്ഷം രൂപ

പഴയ ഓട്ടോമാറ്റിക് ഗിയർ‌ബോക്സിൽ നിന്ന് വ്യത്യസ്തമായി പുതിയതിന് ഒരു മാനുവൽ സീക്വൻഷൽ ഷിഫ്റ്റ് ഫംഗ്ഷനും സ്പോർട്ട് മോഡും ഉണ്ട്. സ്കോഡ റാപ്പിഡ് ടിഎസ്ഐ പതിപ്പിന് പരമാവധി 195 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

സ്കോഡ റാപ്പിഡ് ടിഎസ്ഐ ഓട്ടോമാറ്റിക് മോഡൽ വിപണയിൽ; വില 9.49 ലക്ഷം രൂപ

ക്വാർട്സ് കട്ട് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ബ്ലാക്ക് സിഗ്നേച്ചർ ഗ്രിൽ, മോഡേൺ ക്രിസ്റ്റലിൻ എൽഇഡി, സിൽവർ ക്ലബർ അലോയ് വീലുകൾ, ബി-പില്ലറിൽ കറുത്ത അലങ്കാരം, വിൻഡോയിൽ ക്രോം അലങ്കാരം, ബോഡി കളർ ട്രങ്ക് സ്‌പോയിലർ എന്നിവയാണ് പുതിയ ഓട്ടോമാറ്റിക് വേരിയന്റിനെ മനോഹരമാക്കാന സ്കോഡ സമ്മാനിച്ചിരിക്കുന്നത്.

MOST READ: സ്‌കോഡ ഒക്ടാവിയ RS 245 വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനിയും അവസരം

സ്കോഡ റാപ്പിഡ് ടിഎസ്ഐ ഓട്ടോമാറ്റിക് മോഡൽ വിപണയിൽ; വില 9.49 ലക്ഷം രൂപ

സ്റ്റാൻഡേർഡ് ബീജ്, ബ്ലാക്ക് കളർ ഓപ്ഷനുകൾ ഓഫർ തുടരുമ്പോൾ ലെതറെറ്റ് സീറ്റ് കവറുകളുള്ള ഗ്രേ, ബ്ലാക്ക് തീം ഫീനിക്സ് മോഡലിനായി നീക്കിവെച്ചിരിക്കുന്നു. നിലവിൽ സി-സെഗ്മെന്റ് സെഡാന്റെ മാനുവൽ ഗിയർബോക്സ് മോഡലിന് 7.49 ലക്ഷം മുതൽ 11.79 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

സ്കോഡ റാപ്പിഡ് ടിഎസ്ഐ ഓട്ടോമാറ്റിക് മോഡൽ വിപണയിൽ; വില 9.49 ലക്ഷം രൂപ

ഇതിനോടകം തന്നെ ആക്രമണാത്മകമായ വിലയോടെ സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ ജനപ്രിയമായി മാറിയ റാപ്പിഡിന് കൂടുതൽ ഊർജമായിരിക്കും ടിഎസ്ഐ ഓട്ടോമാറ്റിക് വേരിയന്റ് നൽകുക. വരും ദിവസങ്ങളിൽ വാഹനത്തിനായുള്ള വിൽപ്പനയും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Rapid TSI Automatic Launched In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X