Just In
- 16 min ago
റാപ്പിഡ് സിഎൻജി ഉടൻ ഇന്ത്യയിലേക്ക്; സ്ഥിരീകരണവുമായി സാക് ഹോളിസ്
- 44 min ago
എര്‍ട്ടിഗ, XL6 മോഡലുകളുടെ വില്‍പ്പനയില്‍ ഇടിവ്; ഡീസല്‍ പതിപ്പ് തിരികെയെത്തിക്കാന്‍ മാരുതി
- 1 hr ago
2021 നോട്ട് e-പവർ ഹാച്ച്ബാക്ക് വിപണിയിലെത്തിച്ച് നിസാൻ
- 1 hr ago
വിപണി പിടിച്ചടക്കി ടാറ്റ ആൾട്രോസ്; വിൽപ്പനയിൽ 143.48 ശതമാനത്തിന്റെ വളർച്ച
Don't Miss
- Movies
പരസ്പരം നോമിനേറ്റ് ചെയ്ത് മണിക്കുട്ടനും ഫിറോസും; ട്വിസ്റ്റുകള്‍ നിറച്ച് നോമിനേഷനുകള്‍
- News
കേരള തിരഞ്ഞെടുപ്പ് ഐക്കണായി സഞ്ജു സാംസൺ: ഇ ശ്രീധരനെ ഒഴിവാക്കി; ഫോട്ടോ നീക്കം ചെയ്യാൻ നിർദേശം
- Lifestyle
സാന്‍ഡീസ് ക്രാഫ്റ്റ് വേള്‍ഡ്; ഇഷ്ടങ്ങള്‍ റെക്കോര്‍ഡ് ആക്കി സന്ധ്യ
- Finance
ഏഴാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല; ക്രൂഡ് വില 70 ഡോളര്‍ കടന്നു
- Sports
IPL 2021: 20ാം ഓവറില്‍ ഏറ്റവും ആക്രമകാരിയാര്? ഹര്‍ദികും പൊള്ളാര്ഡുമല്ല, അതൊരു സിഎസ്കെ താരം
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സെഗ്മെന്റിലെ ഏറ്റവും വില കുറഞ്ഞ ഓട്ടോമാറ്റിക് മോഡലാകാൻ ഒരുങ്ങി സ്കോഡ റാപ്പിഡ്
സ്കോഡ റാപ്പിഡ് ടിഎസ്ഐ ഓട്ടോമാറ്റിക് വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. സെഗ്മെന്റിലെ ഏറ്റവും വില കുറഞ്ഞ മോഡലാകാനാണ് പുതിയ വേരിയന്റിലൂടെ ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കൾ ശ്രമിക്കുന്നത്.

ഇതിനോടകം തന്നെ ആക്രമണാത്മകമായ വിലയോടെ സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ രാജാവായി വിലസുന്ന റാപ്പിഡിന് കൂടുതൽ ഊർജമായിരിക്കും ടിഎസ്ഐ ഓട്ടോമാറ്റിക് വേരിയന്റ് നൽകുക.

പുതിയ ഓട്ടോമാറ്റിക് പതിപ്പ് എൻട്രി ലെവൽ റൈഡർ മോഡലിനേക്കാൾ ഉയർന്ന സവിശേഷതകളോടെയാകും വിപണിയിൽ ഇടംപിടിക്കുക. എങ്കിലും ക്ലാസിലെ ഏറ്റവും വിലകുറഞ്ഞ ഓട്ടോമാറ്റിക് സജ്ജീകരിച്ച കാറായി സ്കോഡ റാപ്പിഡ് ടിഎസ്ഐ ഓട്ടോമാറ്റിക് മാറുമെന്നാണ് ഡീലർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
MOST READ: ഫോർഡ് എൻഡവർ സ്പോർട്ട് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ചു

നിലവിൽ മാരുതി സുസുക്കി സിയാസ് ഡെൽറ്റ ഓട്ടോമാറ്റിക്കിന് 8.32 ലക്ഷം രൂപയും ടൊയോട്ട യാരിസ് ജെ-ഓപ്ഷണൽ സിവിടി മോഡലിന് 9.56 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

എന്നാൽ റാപ്പിഡിന്റെ ഓട്ടോമാറ്റിക് പതിപ്പിന് 10 ലക്ഷം രൂപയിൽ താഴെയായിരിക്കും ഓൺ റോഡ് വില വരിക എന്നാകും എല്ലാവരെയും ആശ്ചര്യപ്പെടുത്തുക. റൈഡർ അല്ലെങ്കിൽ റൈഡർ പ്ലസ് വേരിയന്റിനേക്കാൾ മികച്ച രീതിയിൽ സജ്ജീകരിച്ചായിരിക്കും റാപ്പിഡ് ടിഎസ്ഐ ഓട്ടോമാറ്റിക്കിനെ സ്കോഡ അവതരിപ്പിക്കുക.
MOST READ: സുസുക്കി സ്വേസിലേക്ക് രൂപം മാറി ടൊയോട്ട കൊറോള ടൂറിംഗ് സ്പോർട്സ്

ഇതിന് ഒരു ടച്ച്സ്ക്രീൻ, അലോയ് വീലുകൾ, കുറച്ച് കൂടുതൽ ശ്രദ്ധേയമായ കിറ്റുകൾ എന്നിവ ഉണ്ടായിരിക്കുമെന്നാണ് സൂചന. അത് കുറച്ചുകൂടി ആകർഷണം സെഡാനിലേക്ക് എത്തിക്കാൻ സഹായിക്കും.

ഫോക്സ്വാഗണ് വെന്റോ, പോളോ ടിഎസ്ഐ എന്നിവയുമായി പുതിയ 6-സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് റാപ്പിഡ് പങ്കിടുന്നു എന്നത് ശ്രദ്ധേയമാണ്. 999 സിസി, 3 സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് റാപ്പിഡിന് കരുത്തേകുന്നത്.
MOST READ: തലമുറ മാറ്റത്തിനൊരുങ്ങി മാരുതി ആൾട്ടോ; പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇത് 5,000-5,500 rpm-ൽ 109 bhp പവറും 1,750-4,000 rpm-ൽ 175 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പഴയ റാപ്പിഡ് 1.6 MPI മോഡലിൽ ഉപയോഗിച്ച അതേ യൂണിറ്റല്ല ഇത്. മാനുവൽ സീക്വൻഷൽ ഷിഫ്റ്റ് ഫംഗ്ഷൻ, സ്പോർട്ട് മോഡ് തുടങ്ങിയ സവിശേഷതകളോടെയാണ് ഈ പുതിയ ഐസിൻ നിർമ്മിത യൂണിറ്റ് വരുന്നത്.

സെഡാന്റെ ഓട്ടോമാറ്റിക് വേരിയന്റിന് 16.24 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കളായ സ്കോഡ അവകാശപ്പെടുന്നത്. നിലവിൽ സി-സെഗ്മെന്റ് സെഡാന്റെ SI മാനുവലിൽ ഗിയർബോക്സ് മോഡലിന് 7.49 ലക്ഷം മുതൽ 11.79 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.