റാപ്പിഡ് TSI കരുത്ത് നല്‍കാന്‍ ഓട്ടോമാറ്റിക്ക് പതിപ്പും; അരങ്ങേറ്റം ഈ വര്‍ഷമെന്ന് സ്‌കോഡ

പ്രീമിയം സെഡാന്‍ മോഡലായ റാപ്പിഡിന്റെ പുതിയ മോഡല്‍ അടുത്തിടെയാണ് ചെക്ക് റിപ്പബ്‌ളിക്കന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് ഈ പതിപ്പ് ലഭ്യമാകുക.

റാപ്പിഡ് TSI കരുത്ത് നല്‍കാന്‍ ഓട്ടോമാറ്റിക്ക് പതിപ്പും; അരങ്ങേറ്റം ഈ വര്‍ഷമെന്ന് സ്‌കോഡ

7.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. നിലവില്‍ മാനുവല്‍ പതിപ്പ് മാത്രമാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഈ വര്‍ഷം വിപണിയില്‍ എത്തുമെന്ന് സൂചനകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

റാപ്പിഡ് TSI കരുത്ത് നല്‍കാന്‍ ഓട്ടോമാറ്റിക്ക് പതിപ്പും; അരങ്ങേറ്റം ഈ വര്‍ഷമെന്ന് സ്‌കോഡ

ഇത് സ്ഥിരീകരിക്കുന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് വേണമെങ്കില്‍ പറയാന്‍ സാധിക്കും. സ്‌കോഡ വില്‍പ്പന, വിപണന വിഭാഗം മേധാവി സാക് ഹോളിസിന്റെ വാക്കുകളെ ഉദ്ധരിച്ച് ടീം ബിഎച്ച്പിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

MOST READ: മാരുതിയും മുന്നോട്ട്, ജൂൺ മാസത്തിൽ സ്വന്തമാക്കിയത് 51,274 യൂണിറ്റ് വിൽപ്പന

റാപ്പിഡ് TSI കരുത്ത് നല്‍കാന്‍ ഓട്ടോമാറ്റിക്ക് പതിപ്പും; അരങ്ങേറ്റം ഈ വര്‍ഷമെന്ന് സ്‌കോഡ

റാപ്പിഡ് 1.0 ലിറ്റര്‍ TSI ഓട്ടോമാറ്റിക് പതിപ്പ് ഈ വര്‍ഷം സെപ്റ്റംബറില്‍ വിപണിയിലെത്തുമെന്നും ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്സ് ഉപയോഗിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

റാപ്പിഡ് TSI കരുത്ത് നല്‍കാന്‍ ഓട്ടോമാറ്റിക്ക് പതിപ്പും; അരങ്ങേറ്റം ഈ വര്‍ഷമെന്ന് സ്‌കോഡ

ഉയര്‍ന്ന വകഭേദത്തില്‍ മാത്രമാകും ഓട്ടോമാറ്റിക ഗിയര്‍ബോക്‌സ് ലഭിക്കുക. ഈ പുതിയ എഞ്ചിന്‍ 108 bhp കരുത്തും 175 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

MOST READ: നെക്‌സോണ്‍ ഡ്യുവല്‍ ക്ലച്ച് പതിപ്പിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ടാറ്റ; വിപണിയിലേക്ക് ഉടന്‍

റാപ്പിഡ് TSI കരുത്ത് നല്‍കാന്‍ ഓട്ടോമാറ്റിക്ക് പതിപ്പും; അരങ്ങേറ്റം ഈ വര്‍ഷമെന്ന് സ്‌കോഡ

എഞ്ചിന്‍ നവീകരണം ഒഴിച്ചുനിര്‍ത്തിയാല്‍ വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ അധികമായി ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല. 18.79 കിലോമീറ്റര്‍ ഇന്ധനക്ഷമയും പുതിയ പതിപ്പില്‍ കമ്പനി അവകാശപ്പെടുന്നു.

റാപ്പിഡ് TSI കരുത്ത് നല്‍കാന്‍ ഓട്ടോമാറ്റിക്ക് പതിപ്പും; അരങ്ങേറ്റം ഈ വര്‍ഷമെന്ന് സ്‌കോഡ

വിപണിയില്‍ നേരത്തെ ലഭ്യമായിരുന്ന മോഡലിനെക്കാള്‍ 23 ശതമാനത്തിന്റെ വര്‍ധനവാണ് മൈലേജില്‍ ഉണ്ടായിരിക്കുന്നത്. വലിപ്പവും മറ്റും മുന്‍ മോഡലിന് സമാനമാണെങ്കിലും പുതിയ മോഡല്‍ കൂടുതല്‍ സ്‌പോട്ടിയാണ്.

MOST READ: കൊവിഡ് പ്രതിരോധം; ആന്ധ്രയിൽ 1,000 ആംബുലൻസുകൾ വിന്യസിച്ച് ഫോഴ്‌സ് മോട്ടോർസ്

റാപ്പിഡ് TSI കരുത്ത് നല്‍കാന്‍ ഓട്ടോമാറ്റിക്ക് പതിപ്പും; അരങ്ങേറ്റം ഈ വര്‍ഷമെന്ന് സ്‌കോഡ

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, എല്‍ഇഡി ഫോഗ്‌ലാമ്പുകള്‍, 16 ഇഞ്ച് അലോയി വീല്‍, റിയര്‍ ഡിഫ്യൂസര്‍, ബ്ലാക്ക് സ്‌പോയിലര്‍ എന്നിവ ഈ വാഹനത്തിലെ പുതുമയാണ്.

റാപ്പിഡ് TSI കരുത്ത് നല്‍കാന്‍ ഓട്ടോമാറ്റിക്ക് പതിപ്പും; അരങ്ങേറ്റം ഈ വര്‍ഷമെന്ന് സ്‌കോഡ

സ്‌കോഡ സിഗ്നേച്ചര്‍ ഗ്രില്‍, ബമ്പര്‍ എന്നിവയില്‍ മാറ്റം വരുത്തിയിട്ടില്ല. അകത്തളത്തിലും ചെറിയ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. ബ്ലാക്ക്-ബീജ് ഫിനീഷിങ്ങിലാണ് അകത്തളം.

MOST READ: ഒരുവര്‍ഷം പിന്നിട്ട് ടൊയോട്ട ഗ്ലാന്‍സ; നിരത്തിലെത്തിയത് 25,346 യൂണിറ്റുകള്‍

റാപ്പിഡ് TSI കരുത്ത് നല്‍കാന്‍ ഓട്ടോമാറ്റിക്ക് പതിപ്പും; അരങ്ങേറ്റം ഈ വര്‍ഷമെന്ന് സ്‌കോഡ

ഓള്‍ ബ്ലാക്ക് മോഡലും ഓപ്ഷണലായി ലഭിക്കും. 6.5 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, 12 വോള്‍ട്ട് പവര്‍ സോക്കറ്റ്, ക്രൂയിസ് കണ്‍ട്രോള്‍, ലെതറെറ്റ് സീറ്റ് അപ്‌ഹോള്‍സ്റ്ററി, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയങ്ങ് വീല്‍ എന്നിവ പുതിയ റാപ്പിഡിന്റെ അകത്തളത്തെ പുതുമകളാണ്.

റാപ്പിഡ് TSI കരുത്ത് നല്‍കാന്‍ ഓട്ടോമാറ്റിക്ക് പതിപ്പും; അരങ്ങേറ്റം ഈ വര്‍ഷമെന്ന് സ്‌കോഡ

സുരക്ഷയ്ക്കായി നാല് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, റിയര്‍വ്യൂ ക്യാമറ, പാര്‍ക്കിങ് സെന്‍സറുകള്‍, ബ്രേക്ക് അസിസ്റ്റ് എന്നിവയും ഇടംപിടിക്കും. കാന്‍ഡി വൈറ്റ്, കാര്‍ബണ്‍ സ്റ്റീല്‍, ബ്രില്യന്റ് സില്‍വര്‍, ടോഫി ബ്രൗണ്‍, ലാപിസ് ബ്ലൂ, ഫ്‌ലാഷ് റെഡ് എന്നീ നിറങ്ങളിലും പുതിയ പതിപ്പ് വിപണിയില്‍ എത്തും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda To Launch The Rapid TSI With An Automatic Transmission In September This Year. Read in Malayalam.
Story first published: Thursday, July 2, 2020, 14:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X