സ്കോഡ റാപ്പിഡ് ടിഎസ്ഐ ഓട്ടോമാറ്റിക് സെപ്റ്റംബർ 17-ന് ഇന്ത്യൻ വിപണിയിൽ എത്തും

സ്കോഡ റാപ്പിഡ് ഓട്ടോമാറ്റിക്കിനായി കാത്തിരിക്കുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. പുതിയ TSI ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുമായി വാഹനം സെപ്റ്റംബർ 17-ന് ഇന്ത്യൻ വിപണിയിൽ ഇടംപിടിക്കും.

പുതിയ ടീസർ വീഡിയോയിലാണ് സ്കോഡ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മോഡലിനായുള്ള ബുക്കിംഗ് കമ്പനി ഇതിനോടകം തന്നെ ആരംഭിച്ചിരുന്നു. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 25,000 രൂപ ടോക്കൺ തുകയായി നൽകി റാപ്പിഡ് ടിഎസ്ഐ ബുക്ക് ചെയ്യാനാകും.

സ്കോഡ റാപ്പിഡ് ടിഎസ്ഐ ഓട്ടോമാറ്റിക് സെപ്റ്റംബർ 17-ന് ഇന്ത്യൻ വിപണിയിൽ എത്തും

എന്നാൽ ബുക്കിംഗ് റദ്ദാക്കിയാൽ 3,000 രൂപ ചാർജായി സ്കോഡ ഈടാക്കും എന്നത് ശ്രദ്ധിക്കേണ്ടതാണ്. മോഡൽ പ്രീ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്കായി സെപ്റ്റംബർ 18 മുതൽ റാപ്പിഡ് ഓട്ടോമാറ്റിക് വേരിയന്റിന്റെ ഡെലിവറികൾ ആരംഭിക്കുമെന്നും ബ്രാൻഡ് അറിയിച്ചിട്ടുണ്ട്.

MOST READ: അര്‍ബന്‍ ക്രൂയിസര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് റെസ്‌പെക്ട് പക്കേജുമായി ടൊയോട്ട

സ്കോഡ റാപ്പിഡ് ടിഎസ്ഐ ഓട്ടോമാറ്റിക് സെപ്റ്റംബർ 17-ന് ഇന്ത്യൻ വിപണിയിൽ എത്തും

999 സിസി, 3 സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് പുതിയ സ്കോഡ റാപ്പിഡ് ടിഎസ്ഐ ഓട്ടോമാറ്റിക്കിന് കരുത്തേകുന്നത്. ഇത് 5,000-5,500 rpm-ൽ 109 bhp പവറും 1,750-4,000 1,750 - 4,000 175 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

സ്കോഡ റാപ്പിഡ് ടിഎസ്ഐ ഓട്ടോമാറ്റിക് സെപ്റ്റംബർ 17-ന് ഇന്ത്യൻ വിപണിയിൽ എത്തും

ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഓട്ടോമാറ്റിക് വേരിയന്റിന് 16.24 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കളായ സ്കോഡ അവകാശപ്പെടുന്നത്.

MOST READ: ബൊലേറോയ്ക്ക് പുതിയ പ്രാരംഭ പതിപ്പ് സമ്മാനിച്ച് മഹീന്ദ്ര; വില 7.64 ലക്ഷം രൂപ

സ്കോഡ റാപ്പിഡ് ടിഎസ്ഐ ഓട്ടോമാറ്റിക് സെപ്റ്റംബർ 17-ന് ഇന്ത്യൻ വിപണിയിൽ എത്തും

അതേ 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷനിലും തെരഞ്ഞെടുക്കാൻ സാധിക്കും. ചെറിയ ടർബോചാർജ്ഡ് മോട്ടോർ 1.6 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റിന് പകരമായാണ് റാപ്പിഡിൽ ഇടംപിടിച്ചിരിക്കുന്നത്.

സ്കോഡ റാപ്പിഡ് ടിഎസ്ഐ ഓട്ടോമാറ്റിക് സെപ്റ്റംബർ 17-ന് ഇന്ത്യൻ വിപണിയിൽ എത്തും

പുതിയ എഞ്ചിനും വാഹനത്തിന്റെ ആക്രമണാത്മകമായ വിലയും പെർഫോമൻസും കാരണം വിപണിയിൽ മികച്ച പ്രതികരണമാണ് സെഡാന് ലഭിക്കുന്നത്. റാപ്പിഡിന്റെ മാനുവൽ വേരിയന്റുകളേക്കാൾ 1.5 ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെ വിലയേറിയതായിരിക്കും പുതിയ ഓട്ടോമാറ്റിക്ക് പതിപ്പുകൾ എന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: പരീക്ഷണയോട്ടം നടത്തി എംജി ZS പെട്രോള്‍; വിപണിയിലേക്ക് ഉടനെന്ന് സൂചന

സ്കോഡ റാപ്പിഡ് ടിഎസ്ഐ ഓട്ടോമാറ്റിക് സെപ്റ്റംബർ 17-ന് ഇന്ത്യൻ വിപണിയിൽ എത്തും

നിലവിൽ സി-സെഗ്മെന്റ് സെഡാന്റെ SI മാനുവലിൽ ഗിയർബോക്സ് മോഡലിന് 7.49 ലക്ഷം മുതൽ 11.79 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. പുതിയ ഓട്ടോമാറ്റിക് ഗിയർബോക്സിന് പുറമെ റാപ്പിഡിന് മറ്റ് മാറ്റങ്ങളൊന്നും ലഭിക്കില്ല.

സ്കോഡ റാപ്പിഡ് ടിഎസ്ഐ ഓട്ടോമാറ്റിക് സെപ്റ്റംബർ 17-ന് ഇന്ത്യൻ വിപണിയിൽ എത്തും

ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി വെർണ, ഫോക്‌സ്‌വാഗണ്‍ വെന്റോ, ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, ടൊയോട്ട യാരിസ് തുടങ്ങിയ സി-സെഗ്മെന്റ് സെഡാൻ മോഡലുകളുമായാണ് സ്കോഡ റാപ്പിഡ് മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Rapid TSI Automatic To Launch On September 17 In India. Read in Malayalam
Story first published: Friday, September 11, 2020, 12:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X