റാപ്പിഡ് TSI അവതരിപ്പിച്ച് സ്‌കോഡ; വില 7.49 ലക്ഷം രൂപ

പ്രീമിയം സെഡാന്‍ ശ്രേണിയിലേക്ക് പുതിയ റാപ്പിഡിനെ അവതരിപ്പിച്ച് ചെക്ക് റിപ്പബ്‌ളിക്കന്‍ നിര്‍മ്മാതാക്കളായ സ്‌കോഡ. തുടക്ക പതിപ്പിന് 7.49 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 11.79 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില.

റാപ്പിഡ് TSI അവതരിപ്പിച്ച് സ്‌കോഡ; വില 7.49 ലക്ഷം രൂപ

1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുമായി എത്തുന്നുവെന്നാതാണ് വാഹനത്തിലെ ഏറ്റവും വലിയ ആകര്‍ഷണം. ഈ എഞ്ചിന്‍ 5250 rpm -ല്‍ 108 bhp കരുത്തും 1750-4000 rpm-ല്‍ 175 Nm torque ഉം സൃഷ്ടിക്കും.

റാപ്പിഡ് TSI അവതരിപ്പിച്ച് സ്‌കോഡ; വില 7.49 ലക്ഷം രൂപ

ആറ് സ്പീഡ് മാനുവല്‍ ആണ് ഗിയർബോക്സ്. 18.79 കിലോമീറ്റര്‍ ഇന്ധനക്ഷമയും പുതിയ പതിപ്പില്‍ കമ്പനി അവകാശപ്പെടുന്നു. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെക്കാള്‍ 23 ശതമാനത്തിന്റെ വര്‍ധനവാണ് മൈലേജില്‍ ഉണ്ടായിരിക്കുന്നത്.

MOST READ: ബിഎസ്-VI ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 ഒരുങ്ങി, ഉടൻ വിപണിയിലേക്ക് എത്തും

റാപ്പിഡ് TSI അവതരിപ്പിച്ച് സ്‌കോഡ; വില 7.49 ലക്ഷം രൂപ

ഈ വര്‍ഷം നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് വാഹനത്തെ കമ്പനി വെളിപ്പെടുത്തിയത്. എഞ്ചിന്‍ നവീകരണം ഒഴിച്ചുനിര്‍ത്തിയാല്‍ വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ അധികമായി ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല.

റാപ്പിഡ് TSI അവതരിപ്പിച്ച് സ്‌കോഡ; വില 7.49 ലക്ഷം രൂപ

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, എല്‍ഇഡി ഫോഗ്‌ലാമ്പുകള്‍, എല്‍ഇഡി ടൈയില്‍ ലാമ്പുകള്‍, റാപ്പിഡ് എന്ന് എഴുത്തുള്ള സ്‌കഫ് പ്ലേറ്റുകള്‍, 16 ഇഞ്ച് അലോയി വീലുകള്‍ എന്നിവയാണ് പുറമേയുള്ള സവിശേഷതകള്‍.

MOST READ: മെയ് 26 മുതല്‍ ഉത്പാദനം പുനരാരംഭിക്കാനൊരുങ്ങി ടൊയോട്ട

റാപ്പിഡ് TSI അവതരിപ്പിച്ച് സ്‌കോഡ; വില 7.49 ലക്ഷം രൂപ

8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, ലെതറെറ്റ് സീറ്റ് അപ്‌ഹോള്‍സ്റ്ററി, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകള്‍ വാഹനത്തിന്റെ അകത്തളത്തെയും മനോഹരമാക്കും.

റാപ്പിഡ് TSI അവതരിപ്പിച്ച് സ്‌കോഡ; വില 7.49 ലക്ഷം രൂപ

സുരക്ഷയ്ക്കായി നാല് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, റിയര്‍വ്യൂ ക്യാമറ, പാര്‍ക്കിങ് സെന്‍സറുകള്‍, ബ്രേക്ക് അസിസ്റ്റ് എന്നിവയും ഇടംപിടിക്കും. കാന്‍ഡി വൈറ്റ്, കാര്‍ബണ്‍ സ്റ്റീല്‍, ബ്രില്യന്റ് സില്‍വര്‍, ടോഫി ബ്രൗണ്‍, ലാപിസ് ബ്ലൂ, ഫ്‌ലാഷ് റെഡ് എന്നീ നിറങ്ങളിലും പുതിയ പതിപ്പ് വിപണിയില്‍ എത്തും.

MOST READ: ഫിയറ്റ് പുന്തോ വീണ്ടും എത്തുന്നു; ഒരുങ്ങുന്നത് പൂഷോ CMP പ്ലാറ്റ്ഫോമിൽ

റാപ്പിഡ് TSI അവതരിപ്പിച്ച് സ്‌കോഡ; വില 7.49 ലക്ഷം രൂപ

മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായി വെര്‍ണ ഫെയ്‌സ്‌ലിഫ്റ്റ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, വിപണിയില്‍ എത്താനിരിക്കുന്ന ഹോണ്ട സിറ്റി എന്നിവരാണ് പുതിയ റാപ്പിഡിന്റെയും നിരത്തിലെ എതിരാളികള്‍.

റാപ്പിഡ് TSI അവതരിപ്പിച്ച് സ്‌കോഡ; വില 7.49 ലക്ഷം രൂപ

അതേസമയം വാഹനത്തിനായുള്ള ഓണ്‍ലൈന്‍ ബുക്കിങ് ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചിരുന്നു. 25,000 രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്. റാപ്പിഡിന് പകരക്കാരനെ കൊണ്ടുവരാനും കമ്പനി തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.

MOST READ: പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ മഹീന്ദ്ര ഥാർ വിപണിയിലേക്ക്; അവതരണം ഓഗസ്റ്റിൽ

റാപ്പിഡ് TSI അവതരിപ്പിച്ച് സ്‌കോഡ; വില 7.49 ലക്ഷം രൂപ

ലോക്ക്ഡൗണിലെ ഇളവുകള്‍ ലഭിച്ചതോടെ സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് രാജ്യത്ത് ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്ന് അറിയിച്ചു.

റാപ്പിഡ് TSI അവതരിപ്പിച്ച് സ്‌കോഡ; വില 7.49 ലക്ഷം രൂപ

തങ്ങളുടെ ഔറംഗബാദ് കേന്ദ്രത്തില്‍ ഭാഗിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായി കമ്പനി അറിയിച്ചു. പൂനെയിലെ ചക്കനിലെ രണ്ടാമത്തെ പ്ലാന്റ് 2020 ജൂണ്‍ 1 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Rapid TSI Launched In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X