ഇന്ത്യൻ ഇലക്‌ട്രിക് നിരയിലേക്ക് സ്കോഡയും, അവതരണം ഉടനില്ല

സുസ്ഥിര മൊബിലിറ്റിയുടെ ആവശ്യകത വർധിച്ചതോടെ ഇന്ത്യയിലെ നിരവധി വാഹന നിർമാതാക്കൾ ഇലക്‌‌ട്രിക് മോഡലുകൾ വിപണിയിലെത്തിക്കുന്നതിനുള്ള തയാറെടുപ്പിലാണ്. അതിനുള്ള പ്രഖ്യാപനങ്ങളും പ്രമുഖ ബ്രാൻഡുകളെല്ലാം നടത്തി.

ഇന്ത്യൻ ഇലക്‌ട്രിക് നിരയിലേക്ക് സ്കോഡയും, അവതരണം ഉടനില്ല

ചെക്ക് വാഹന നിർമാതാക്കളായ സ്കോഡയാണ് ഇന്ത്യയ്ക്കായുള്ള ഇവി പദ്ധതികൾ വെളിപ്പെടുത്തിയ ഏറ്റവും പുതിയ ബ്രാൻഡ്. സ്കോഡ കരോക്ക്, സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ്, റാപ്പിഡ് 1.0 ടി‌എസ്‌ഐ എന്നിവയുടെ അവതരണ വേളയിലാണ് സ്‌കോഡ ഇന്ത്യ തലവൻ സാക് ഹോളിസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യൻ ഇലക്‌ട്രിക് നിരയിലേക്ക് സ്കോഡയും, അവതരണം ഉടനില്ല

എന്നിരുന്നാലും ഇലക്ട്രിക് മോഡലിന്റെ വിപണി അരങ്ങേറ്റത്തിന് ഇനിയും കുറച്ച് സമയമെടുക്കും. സ്കോഡ ഇതിനകം തന്നെ ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ (BEV) സിറ്റിഗോ iV അന്താരാഷ്ട്ര വിപണിയിൽ വാഗ്‌ദാനം ചെയ്യുന്നു.

MOST READ: ക്വാഡ്രിസൈക്കിള്‍ വാഹനങ്ങളും ബിഎസ് VI -ലേക്ക് നവീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ഇന്ത്യൻ ഇലക്‌ട്രിക് നിരയിലേക്ക് സ്കോഡയും, അവതരണം ഉടനില്ല

3.6 മീറ്റർ നീളമുള്ള ഹാച്ച്ബാക്കിൽ 83 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ഇടംനേടുന്നത്. ഇത് പൂർണ ചാർജിൽ 225 മുതൽ 274 കിലോമീറ്റർ വരെ മൈലേജാണ് വാഗ്‌ദാനം ചെയ്യുന്നത്.

ഇന്ത്യൻ ഇലക്‌ട്രിക് നിരയിലേക്ക് സ്കോഡയും, അവതരണം ഉടനില്ല

55-82 കിലോവാട്ട്സ് വരെ ശേഷിയുള്ള സ്‌പോർട്‌സ് ബാറ്ററി പായ്ക്കുകളിലേക്ക് ആകർഷിക്കപ്പെടുന്ന എൻ‌യാക് ഓൾ-ഇലക്ട്രിക് എസ്‌യുവിയിലും ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡ് പ്രവർത്തിക്കുന്നു.

MOST READ: സ്കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ് എത്തി; വില 29.99 ലക്ഷം മുതൽ

ഇന്ത്യൻ ഇലക്‌ട്രിക് നിരയിലേക്ക് സ്കോഡയും, അവതരണം ഉടനില്ല

എന്നിരുന്നാലും ഈ രണ്ട് മോഡലുകളും ഇന്ത്യൻ വിപണിയിൽ എത്തിയാൽ വളരെ ചെലവേറിയതാകും. എന്നാൽ കമ്പനിയുടെ ഉദ്ദേശ്യം വളരെ ചെറിയ അളവുകളിൽ വിൽക്കുന്നതിനാൽ ഈ മോഡലുകളെ രാജ്യത്ത് അവതരിപ്പിക്കില്ലെന്നും കൂടുതൽ സുസ്ഥിര ഉൽ‌പ്പന്നങ്ങൾ നിരയിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തെ ഫലപ്രദമായി വിനിയോഗിക്കുമെന്നും ഹോളിസ് പരാമർശിച്ചു.

ഇന്ത്യൻ ഇലക്‌ട്രിക് നിരയിലേക്ക് സ്കോഡയും, അവതരണം ഉടനില്ല

സ്കോഡയുടെ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി നമ്മുടെ വിപണിയിൽ കൂടുതൽ മുഖ്യധാരാ പങ്കുവഹിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രാദേശികവൽക്കരണം അതിന്റെ ഇവി തന്ത്രത്തിന്റെ പ്രധാന ഘടകമായിരിക്കും.

MOST READ: എസ്-ക്രോസ് പെട്രോളിന്റെ വിശദാംശങ്ങൾ പരിചയപ്പെടുത്തി മാരുതി സുസുക്കി

ഇന്ത്യൻ ഇലക്‌ട്രിക് നിരയിലേക്ക് സ്കോഡയും, അവതരണം ഉടനില്ല

ബാറ്ററി പായ്ക്കുകൾ ഒരു ഇലക്ട്രിക് വാഹനത്തിന്റെ വില നിശ്ചയത്തിൽ പ്രധാന പങ്കുവഹിക്കും. അതിനാൽ ബാറ്ററികൾ നേരിട്ട് ഇറക്കുമതി ചെയ്യുന്നത് സ്കോഡയുടെ പദ്ധതികളുമായി സമന്വയിപ്പിക്കില്ല. അവശ്യ ഘടകങ്ങളുടെ പ്രാദേശികവൽക്കരണം ചെലവ് കുറയ്ക്കുന്നതിൽ സ്കോഡയെ സഹായിക്കും.

ഇന്ത്യൻ ഇലക്‌ട്രിക് നിരയിലേക്ക് സ്കോഡയും, അവതരണം ഉടനില്ല

അതേസമയം ഹൈബ്രിഡ് കാറുകളെ ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കാൻ സ്കോഡയ്ക്ക് പദ്ധതികളൊന്നുമില്ല. ഹൈബ്രിഡ് കാറുകൾ വളരെ ചെലവേറിയതാണ് എന്നതു തന്നെയാണ് ഇതിന്റെ പ്രധാന കാരണം.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda reveals its EV plans for India. Read in Malayalam
Story first published: Wednesday, May 27, 2020, 8:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X