2020 അവസാനത്തോടെ ഇന്ത്യയില്‍ 100 പുതിയ ഡീലര്‍ഷിപ്പുകള്‍ തുറക്കാനൊരുങ്ങി സ്‌കോഡ

രാജ്യത്തെ ഡീലര്‍ഷിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി സ്‌കോഡ. ചെക്ക് വാഹന നിര്‍മാതാവ് ഡിജിറ്റല്‍ വില്‍പ്പന വളര്‍ച്ചയ്ക്കൊപ്പം രാജ്യമെമ്പാടുമുള്ള ഡീലര്‍ വിപുലീകരണ ശൃംഖലയില്‍ പ്രവര്‍ത്തിക്കുന്നു.

2020 അവസാനത്തോടെ ഇന്ത്യയില്‍ 100 പുതിയ ഡീലര്‍ഷിപ്പുകള്‍ തുറക്കാനൊരുങ്ങി സ്‌കോഡ

പ്രോജക്ട് ഇന്ത്യ 2.0 യുടെ ഭാഗമായി 2022 -ഓടെ ഡീലര്‍ഷിപ്പ് ശൃംഖല ഇരട്ടിയാക്കാനാണ് വാഹന നിര്‍മാതാവ് ഉദ്ദേശിക്കുന്നത്. നേരത്തെ പദ്ധതികള്‍ പ്രകാരം, ഈ വര്‍ഷം അവസാനത്തോടെ 124 പുതിയ ഡീലര്‍ഷിപ്പുകള്‍ തുറക്കാനും നെറ്റ് വര്‍ക്ക് ശക്തിപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

2020 അവസാനത്തോടെ ഇന്ത്യയില്‍ 100 പുതിയ ഡീലര്‍ഷിപ്പുകള്‍ തുറക്കാനൊരുങ്ങി സ്‌കോഡ

എന്നിരുന്നാലും, നിലവിലെ സാഹചര്യങ്ങള്‍ പദ്ധതികളെ തടസ്സപ്പെടുത്തി, ഈ വര്‍ഷം അവസാനത്തോടെ 100 പുതിയ ഔട്ട്ലെറ്റുകളിലേക്കുള്ള ലക്ഷ്യം ബ്രാന്‍ഡ് പരിഷ്‌കരിച്ചു.

MOST READ: ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുമെന്ന് നീതി ആയോഗ്

2020 അവസാനത്തോടെ ഇന്ത്യയില്‍ 100 പുതിയ ഡീലര്‍ഷിപ്പുകള്‍ തുറക്കാനൊരുങ്ങി സ്‌കോഡ

റാപ്പിഡ് ഓട്ടോമാറ്റിക് ലോഞ്ചിന്റെ ഭാഗമായി സംസാരിച്ച സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ സാക് ഹോളിസ് പറഞ്ഞു, ''ഈ വര്‍ഷം അവസാനത്തോടെ ഞങ്ങളുടെ ലക്ഷ്യം 100 ആയും അടുത്ത വര്‍ഷം പകുതിയോടെ 130 ആയും ഞങ്ങള്‍ കുറച്ചിട്ടുണ്ട്.

2020 അവസാനത്തോടെ ഇന്ത്യയില്‍ 100 പുതിയ ഡീലര്‍ഷിപ്പുകള്‍ തുറക്കാനൊരുങ്ങി സ്‌കോഡ

ഈ വര്‍ഷം ഭോപ്പാല്‍, മൈസൂര്‍, ഗുവാഹത്തി എന്നിവിടങ്ങളില്‍ ഞങ്ങള്‍ പുതിയ ഔട്ട്ലെറ്റുകളും നവി മുംബൈയിലും മറ്റ് സ്ഥലങ്ങളിലും പുതിയ ഡീലര്‍മാരുമായി പുതിയ സര്‍വീസ് കേന്ദ്രങ്ങളും തുറക്കും. ഈ വര്‍ഷം ഞങ്ങള്‍ 27 പുതിയ ഔട്ട്ലെറ്റുകള്‍ ചേര്‍ക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

MOST READ: നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ ഇളവുമായി ടാറ്റ

2020 അവസാനത്തോടെ ഇന്ത്യയില്‍ 100 പുതിയ ഡീലര്‍ഷിപ്പുകള്‍ തുറക്കാനൊരുങ്ങി സ്‌കോഡ

2025 -ഓടെ ഇന്ത്യയില്‍ ഓരോ വര്‍ഷവും ഒരു ലക്ഷത്തിലധികം കാറുകള്‍ വില്‍ക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നും ഹോളിസ് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ നിന്ന് ഇത് ഒരു സുപ്രധാന കുതിച്ചുചാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

2020 അവസാനത്തോടെ ഇന്ത്യയില്‍ 100 പുതിയ ഡീലര്‍ഷിപ്പുകള്‍ തുറക്കാനൊരുങ്ങി സ്‌കോഡ

സ്‌കോഡ, നിലവില്‍ ഇന്ത്യയില്‍ 20,000 വാഹനങ്ങള്‍ പ്രതിവര്‍ഷം വില്‍ക്കുന്നു. ഒരു ലക്ഷം വാര്‍ഷിക വില്‍പ്പന എന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയുന്നുവെങ്കില്‍, വാഹന നിര്‍മ്മാതാക്കളുടെ ഏറ്റവും വിജയകരമായ അഞ്ച് വിപണികളില്‍ ഒന്നാകും ഇന്ത്യയും.

MOST READ: ക്ലാസിക് ശൈലിയിൽ ഹോട്ട്‌വീല്‍സ് കോണ്ടസ

2020 അവസാനത്തോടെ ഇന്ത്യയില്‍ 100 പുതിയ ഡീലര്‍ഷിപ്പുകള്‍ തുറക്കാനൊരുങ്ങി സ്‌കോഡ

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, തങ്ങളുടെ മുന്‍നിര മോഡലുകളില്‍ ഒന്നായ കോഡിയാക്കിന്റെ പെര്‍ഫോമെന്‍സ് പതിപ്പായ RS-നെ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

2020 അവസാനത്തോടെ ഇന്ത്യയില്‍ 100 പുതിയ ഡീലര്‍ഷിപ്പുകള്‍ തുറക്കാനൊരുങ്ങി സ്‌കോഡ

കോഡിയാക് RS-നെ അടിസ്ഥാനമാക്കിയുള്ള ഒരു ലിമിറ്റഡ് എഡിഷന്‍ മോഡലാണിത്. ഇത് ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കുമെന്ന് അന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ആ പതിപ്പ് ഇന്ത്യയിലേക്ക് എത്തില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

MOST READ: അത്ര പ്രിയം പോര, വെന്യുവിന്റെ മാനുവൽ ഗിയർബോക്‌സ് വേരിയന്റിനെ പിൻവലിച്ച് ഹ്യുണ്ടായി

2020 അവസാനത്തോടെ ഇന്ത്യയില്‍ 100 പുതിയ ഡീലര്‍ഷിപ്പുകള്‍ തുറക്കാനൊരുങ്ങി സ്‌കോഡ

ഞങ്ങള്‍ കോഡിയാക് RS -നെ ഇന്ത്യയിലേക്ക് കൊണ്ടുവരില്ല, കാരണം അതിന്റെ വില ഉയര്‍ന്നതായിരിക്കും, അതിനാല്‍ ഇത് ഇവിടെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ലെന്ന് കമ്പനി വക്താവ് വ്യക്തമാക്കി.

2020 അവസാനത്തോടെ ഇന്ത്യയില്‍ 100 പുതിയ ഡീലര്‍ഷിപ്പുകള്‍ തുറക്കാനൊരുങ്ങി സ്‌കോഡ

40 മുതല്‍ 50 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. അതോടൊപ്പം തന്നെ CBU റൂട്ട് വഴിയാണ് വാഹനം വിപണിയില്‍ അവതരിപ്പിക്കുന്നതും. കാഴ്ചയില്‍, കോഡിയാക് RS റെഗുലര്‍ എസ്‌യുവിയോട് സാമ്യമുള്ളതാണ്, എന്നാല്‍ ചില സ്പൈലിംഗ് ബിറ്റുകള്‍ അതിന്റെ സ്പോര്‍ടി സ്വഭാവം വ്യക്തമാക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda To Add 100 New Dealers In India By The End Of 2020. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X