പ്രാദേശികവത്ക്കരണത്തിലൂടെ വിപണി പിടിക്കാൻ സ്കോഡ, ഒരുങ്ങുന്നത് രണ്ട് മോഡലുകൾ

ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ ഇന്ത്യൻ വിപണിയിൽ പ്രാദേശികമായി വികസിപ്പിച്ചെടുത്ത രണ്ട് പുതിയ കാറുകൾ അവതരിപ്പിക്കാൻ തയാറെടുക്കുന്നു. 2021 അവസാനിക്കുന്നതിനുമുമ്പ് ഈ രണ്ട് മോഡലുകളും വിപണിയിലെത്തുമെന്നാണ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.

പ്രാദേശികവത്ക്കരണത്തിലൂടെ വിപണി പിടിക്കാൻ സ്കോഡ, ഒരുങ്ങുന്നത് രണ്ട് മോഡലുകൾ

2021-ൽ വിഷൻ ഇൻ കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള സ്കോഡയുടെ പുതിയ മിഡ്-സൈസ് എസ്‌യുവിയാകും ആദ്യം പുറത്തിറങ്ങുക. തുടർന്ന് വർഷാവസാനത്തോടെ സ്കോഡ ഒരു പുതിയ മിഡ്-സൈസ് സെഡാനും അവതരിപ്പിക്കുന്നതോടെ ബ്രാൻഡിന്റെ ഇന്ത്യൻ ശ്രേണി ശക്തിയാർജിക്കും.

പ്രാദേശികവത്ക്കരണത്തിലൂടെ വിപണി പിടിക്കാൻ സ്കോഡ, ഒരുങ്ങുന്നത് രണ്ട് മോഡലുകൾ

നിലവിലുള്ള റാപ്പിഡ് സെഡാന് പകരമായാകും പുതിയ മോഡൽ ഇടംപിടിക്കുക. ആന്തരികമായി സ്‌കോഡ ANB എന്ന് വിളിക്കപ്പെടുന്ന പുതിയ മിഡ്-സൈസ് സെഡാൻ മാരുതി സുസുക്കി സിയാസ്, ഹോണ്ട സിറ്റി, ഹ്യുണ്ടായി വേർണ എന്നീ മോഡലുകളെ ഏറ്റെടുക്കും.

MOST READ: 2020 മഹീന്ദ്ര ഥാറിന്റെ മുഖഭാവം മാറ്റിമറിക്കുന്ന പുത്തൻ ഗ്രില്ലുകൾ

പ്രാദേശികവത്ക്കരണത്തിലൂടെ വിപണി പിടിക്കാൻ സ്കോഡ, ഒരുങ്ങുന്നത് രണ്ട് മോഡലുകൾ

റാപ്പിഡുമായി താരതമ്യപ്പെടുത്തുമ്പോൾ സ്കോഡയിൽ നിന്ന് വരാനിരിക്കുന്ന സെഡാൻ വലിപ്പമേറിയ കാറായിരിക്കും. കൂടാതെ നിരവധി ഉയർന്ന സവിശേഷതകളും ഉൾക്കൊള്ളും. വരാനിരിക്കുന്ന സ്‌കോഡ വിഷൻ IN, ANB സെഡാൻ എന്നിവ പ്രാദേശികവൽക്കരിച്ച MQB AO IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്നതാണ് ഏറെ ശ്രദ്ധേയം.

പ്രാദേശികവത്ക്കരണത്തിലൂടെ വിപണി പിടിക്കാൻ സ്കോഡ, ഒരുങ്ങുന്നത് രണ്ട് മോഡലുകൾ

1.0 ലിറ്റർ, 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് പുതിയ കാറുൾക്ക് കരുത്ത് പകരുന്നത്. 5,000 rpm-ൽ 110 bhp പവർ, 1,750 rpm-ൽ 175 Nm torque എന്നിവ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഗിയർബോക്സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടും.

MOST READ: ബിഎസ് VI ഫോഴ്‌സ് ഗൂര്‍ഖ ഡീലര്‍ഷിപ്പുകളില്‍ എത്തി; അവതരണം ഉടന്‍

പ്രാദേശികവത്ക്കരണത്തിലൂടെ വിപണി പിടിക്കാൻ സ്കോഡ, ഒരുങ്ങുന്നത് രണ്ട് മോഡലുകൾ

1.0 ലിറ്റർ, 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് പുതിയ കാറുൾക്ക് കരുത്ത് പകരുന്നത്. 5,000 rpm-ൽ 110 bhp പവർ, 1,750 rpm-ൽ 175 Nm torque എന്നിവ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഗിയർബോക്സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടും.

പ്രാദേശികവത്ക്കരണത്തിലൂടെ വിപണി പിടിക്കാൻ സ്കോഡ, ഒരുങ്ങുന്നത് രണ്ട് മോഡലുകൾ

ഇന്ത്യയിൽ ചെറിയ ഡീസൽ കാറുകൾ നിർത്താൻ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് തീരുമാനിച്ചതിനാൽ സെഡാന്റെയും എസ്‌യുവിയുടെയും സിഎൻജി പതിപ്പും കമ്പനിക്ക് അവതരിപ്പിക്കാനാകും. അതായത് ഓഫറിൽ ഡീസൽ എഞ്ചിൻ ഉണ്ടാകില്ലെന്ന് ചുരുക്കം.

MOST READ: ഇഗ്നിസിന് ആക്സസറീസ് പാക്കേജ് അവതരിപ്പിച്ച് മാരുതി

പ്രാദേശികവത്ക്കരണത്തിലൂടെ വിപണി പിടിക്കാൻ സ്കോഡ, ഒരുങ്ങുന്നത് രണ്ട് മോഡലുകൾ

2020 ഓട്ടോ എക്‌സ്‌പോയിൽ പരിചയപ്പെടുത്തിയ പുതിയ സ്‌കോഡ വിഷൻ ഇൻ കൺസെപ്റ്റ് ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നീ മിഡ്-സൈസ് എസ്‌യുവികളുമായി മത്സരിക്കാൻ ശേഷിയുള്ളതായിരിക്കും.

പ്രാദേശികവത്ക്കരണത്തിലൂടെ വിപണി പിടിക്കാൻ സ്കോഡ, ഒരുങ്ങുന്നത് രണ്ട് മോഡലുകൾ

പുതിയ എസ്‌യുവിയെ സ്‌കോഡ കോസ്മിക് എന്നായിരിക്കും ഈ എസ്‌യുവിക്ക് സ്കോഡ പേരിടുക എന്ന അഭ്യൂഹങ്ങളുമുണ്ട്. ഏകദേശം 4.25 മീറ്റർ നീളമുള്ള പുതിയ വിഷൻ ഇൻ എസ്‌യുവി പുതിയ ക്രെറ്റയേക്കാൾ വളരെ ചെറുതാണ്. 2,671 മില്ലീമീറ്റർ വീൽബേസാണ് ഇതിനുള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda To Launch New Locally Developed Models In India Next Year. Read in Malayalam
Story first published: Wednesday, August 19, 2020, 15:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X