മിഡ്-സൈസ് എസ്‌യുവിയുടെ അവതരണം അടുത്ത വർഷം തുടക്കത്തോടെയെന്ന് സ്ഥിരീകരിച്ച് സ്കോഡ

വിഷൻ ഇൻ കൺസെപ്റ്റ് അധിഷ്ഠിത എസ്‌യുവി അടുത്ത വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ച് സ്‌കോഡ ഓട്ടോ ഇന്ത്യ. തുടർന്ന് അതേ വർഷം രണ്ടാം പാദത്തിൽ വാഹനം വിൽപ്പനയ്ക്ക് എത്തുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

മിഡ്-സൈസ് എസ്‌യുവിയുടെ അവതരണം അടുത്ത വർഷം തുടക്കത്തോടെയെന്ന് സ്ഥിരീകരിച്ച് സ്കോഡ

ഫോക്സ്‍വാഗൺ കോം‌പാക്‌ട് എസ്‌യുവി 'ടൈഗൺ' ഇന്ത്യയിൽ എത്തുന്നതിനു മുമ്പുതന്നെ എസ്‌യുവിയെ ഇന്ത്യക്കാർക്ക് പരിചയപ്പെടുത്താനാണ് ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കളുടെ പദ്ധതി. ഇവ രണ്ടും ഒരേ MQB-A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്.

മിഡ്-സൈസ് എസ്‌യുവിയുടെ അവതരണം അടുത്ത വർഷം തുടക്കത്തോടെയെന്ന് സ്ഥിരീകരിച്ച് സ്കോഡ

2020 ഓട്ടോ എക്സ്പോയിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ വിഷൻ ഇൻ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പാണ് സ്‌കോഡയിൽ നിന്ന് വരാനിരിക്കുന്ന മോഡൽ. ഇന്ത്യയിൽ ഏറ്റവും മത്സരാധിഷ്ഠിതമായ മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ എന്നീ വമ്പൻമാരുമായാകും സ്കോഡ മാറ്റുരയ്ക്കുക.

MOST READ: എംജിക്ക് കരുത്തേകാൻ ഗ്ലോസ്റ്റർ എസ്‌യുവി ഓഗസ്റ്റ് ആദ്യവാരം എത്തും

മിഡ്-സൈസ് എസ്‌യുവിയുടെ അവതരണം അടുത്ത വർഷം തുടക്കത്തോടെയെന്ന് സ്ഥിരീകരിച്ച് സ്കോഡ

മൊത്തത്തിലുള്ള അളവനുസരിച്ച്, വരാനിരിക്കുന്ന സ്കോഡയുടെ എസ്‌യുവിക്ക് ഏകദേശം 4,256 മില്ലിമീറ്റർ നീളവും 2,671 മില്ലിമീറ്റർ വീൽബേസും ഉണ്ടാകും. വിഷൻ ഇൻ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പിനെ സ്‌കോഡ കോസ്മിക് എന്ന് വിളിക്കുന്നമെന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്.

മിഡ്-സൈസ് എസ്‌യുവിയുടെ അവതരണം അടുത്ത വർഷം തുടക്കത്തോടെയെന്ന് സ്ഥിരീകരിച്ച് സ്കോഡ

സ്കോഡയുടെ ഇന്ത്യ 2.0 പദ്ധതിയുടെ കീഴിലെത്തുന്ന എസ്‌യുവി കനത്ത പ്രാദേശികവൽക്കരണത്തോടെയാകും ഇന്ത്യയിലെത്തുക. അതിനാൽ ആക്രമണാത്മകമായി വില നിർണയിക്കാൻ ബ്രാൻഡിന് സാധിക്കും.

MOST READ: മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; ഫോക്‌സ്‌വാഗൺ ടാവോസ്

മിഡ്-സൈസ് എസ്‌യുവിയുടെ അവതരണം അടുത്ത വർഷം തുടക്കത്തോടെയെന്ന് സ്ഥിരീകരിച്ച് സ്കോഡ

ഡിസൈനിന്റെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര വിപണികളിൽ കമ്പനി വിൽക്കുന്ന കാമിക്കിനോട് സ്‌കോഡ കോസ്‌മിക്കിന് സാമ്യമുണ്ടാകും. സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രിൽ അസംബ്ലി, സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഉയർന്ന മോഡലുകളിൽ എൽഇഡി ഫോഗ് ലാമ്പുകൾ, എൽ ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, സ്‌പോർടി അലോയ് വീലുകൾ എന്നിവ മിഡ്-സൈസ് എസ്‌യുവിയുടെ അഴക് വർധിപ്പിക്കും.

മിഡ്-സൈസ് എസ്‌യുവിയുടെ അവതരണം അടുത്ത വർഷം തുടക്കത്തോടെയെന്ന് സ്ഥിരീകരിച്ച് സ്കോഡ

1.5 ലിറ്റർ ടി‌എസ്‌ഐ പെട്രോൾ എഞ്ചിൻ ഉപയോഗിച്ചായിരിക്കും വിഷൻ ഇൻ കണസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള മോഡൽ വാഗ്‌ദാനം ചെയ്യുക. ഇത് പരമാവധി 150 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

MOST READ: ഹെക്ടർ ഡ്യുവൽ ഡിലൈറ്റ് എഡിഷൻ അവതരിപ്പിച്ച് എംജി

മിഡ്-സൈസ് എസ്‌യുവിയുടെ അവതരണം അടുത്ത വർഷം തുടക്കത്തോടെയെന്ന് സ്ഥിരീകരിച്ച് സ്കോഡ

ഗിയർബോക്സ് ഓപ്ഷനിൽ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് ഡിഎസ്ജിയാകും ഉൾപ്പെടുക. 8.7 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വിഷൻ ഇൻ കൺസെപ്റ്റിന് കഴിവുണ്ടെന്നും കൂടാതെ പരമാവധി 195 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്നും സ്കോഡ അവകാശപ്പെടുന്നു.

മിഡ്-സൈസ് എസ്‌യുവിയുടെ അവതരണം അടുത്ത വർഷം തുടക്കത്തോടെയെന്ന് സ്ഥിരീകരിച്ച് സ്കോഡ

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ടാറ്റ ഹാരിയർ, നിസാൻ കിക്‌സ്, എം‌ജി ഹെക്‌ടർ തുടങ്ങിയ മോഡലുകളുമായി വിഷൻ ഇൻ ഇന്ത്യൻ വിപണിയിൽ മത്സരിക്കും. ഇതിന് ഏകദേശം 10 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വിലയായി പ്രതീക്ഷിക്കാവുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Vision IN Production Version To Launch In India By 2021 Q2. Read in Malayalam
Story first published: Friday, September 18, 2020, 16:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X