വിഷൻ ഇൻ എസ്‌യുവിയുടെ പരീക്ഷണയോട്ടം തുടർന്ന് സ്കോഡ; അരങ്ങേറ്റം അടുത്ത വർഷം

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് പ്രവേശിക്കാൻ സകോഡയും ഒരുങ്ങി കഴിഞ്ഞു. 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച വിഷൻ ഇൻ കൺസെപ്റ്റ് പതിപ്പിനെ അടിസ്ഥാനമാക്കിയാണ് പുതുമോഡൽ വികസിപ്പിക്കുന്നത്.

വിഷൻ ഇൻ എസ്‌യുവിയുടെ പരീക്ഷണയോട്ടം തുടർന്ന് സ്കോഡ; അരങ്ങേറ്റം അടുത്ത വർഷം

ഉത്പാദനത്തോട് അടുത്ത സ്കോഡ വിഷൻ ഇൻ കൺസെപ്റ്റ് എസ്‌യുവി പരീണയോട്ട ഘട്ടത്തിലാണിപ്പോൾ. കഴിഞ്ഞ ദിവസം പ്രോട്ടോടൈപ്പ് മോഡലിന്റെ സ്പൈ ചിത്രങ്ങൾ റഷ്‌ലൈൻ പുറത്തുവിട്ടിട്ടുണ്ട്.

വിഷൻ ഇൻ എസ്‌യുവിയുടെ പരീക്ഷണയോട്ടം തുടർന്ന് സ്കോഡ; അരങ്ങേറ്റം അടുത്ത വർഷം

വളരെയധികം പ്രചാരമുള്ള കിയ സെൽറ്റോസിനും ഹ്യുണ്ടായി ക്രെറ്റയ്ക്കുമുള്ള സ്കോഡയുടെ ഉത്തരമാണ് മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് എത്തുന്ന ഈ കാർ. ഇത് യൂറോപ്പിലെ ബ്രാൻഡിന്റെ വിജയമായി തീർന്ന കാമിക്കിൽ നിന്ന് വളരെയധികം ഡിസൈൻ ഘകങ്ങൾ മുമ്പോട്ടുകൊണ്ടുപോകുന്നുണ്ട്.

MOST READ: എംപിവി മുതൽ മിനി എസ്‌യുവി വരെ; ഹ്യുണ്ടായി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന മോഡലുകൾ

വിഷൻ ഇൻ എസ്‌യുവിയുടെ പരീക്ഷണയോട്ടം തുടർന്ന് സ്കോഡ; അരങ്ങേറ്റം അടുത്ത വർഷം

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഗവേഷണ-വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്കോഡ ഇന്ത്യ മോഡുലാർ MQB A0 IN പ്ലാറ്റ്ഫോം പ്രാദേശികവൽക്കരിച്ചാണ് വിഷൻ ഇൻ എസ്‌യുവിയെ വികസിപ്പിക്കുന്നത്. ഇതേ പ്ലാറ്റ്ഫോമിലാണ് ടൈഗണും നിർമിക്കുന്നത്.

വിഷൻ ഇൻ എസ്‌യുവിയുടെ പരീക്ഷണയോട്ടം തുടർന്ന് സ്കോഡ; അരങ്ങേറ്റം അടുത്ത വർഷം

പൂർണമായും മറച്ച രീതിയിലാണ് സ്കോഡ എസ്‌യുവി നിരത്തിലെത്തിയതെങ്കിലും തൽക്ഷണം തിരിച്ചറിയാവുന്ന ഗ്രില്ലും ലളിതമായ ബമ്പറും ഉപയോഗിച്ച് നമുക്ക് വാഹനത്തിന്റെ ഡിസൈൻ ഭാഷ്യം വ്യക്തമായി പ്രവചിക്കാൻ കഴിയും.

MOST READ: ടാറ്റ കാറുകളില്‍ ആളുകള്‍ക്ക് പ്രിയം പെട്രോള്‍ മോഡലുകളോട്; കാരണം ഇതാ

വിഷൻ ഇൻ എസ്‌യുവിയുടെ പരീക്ഷണയോട്ടം തുടർന്ന് സ്കോഡ; അരങ്ങേറ്റം അടുത്ത വർഷം

ഇന്ത്യൻ എസ്‌യുവിയിൽ രണ്ട് ഭാഗങ്ങളുള്ള ഹെഡ്‌ലാമ്പ് ഡിസൈൻ ഉപയോഗിക്കുന്നുണ്ടെങ്കിലും കാമിക്കുമായി താരതമ്യപ്പെടുത്തുമ്പോൾ മുകളിലെ ഘടകം വലുതാണ്. പ്രാദേശിക അഭിരുചിക്കനുസരിച്ച് എക്‌സ്‌ക്ലൂസീവ് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും ഇന്റീരിയർ ട്രിമ്മുകളും ഉൾപ്പെടെ നിരവധി ഡിസൈൻ ഘടകങ്ങൾ ക്രോസ്ഓവറിൽ പ്രദർശിപ്പിക്കും.

വിഷൻ ഇൻ എസ്‌യുവിയുടെ പരീക്ഷണയോട്ടം തുടർന്ന് സ്കോഡ; അരങ്ങേറ്റം അടുത്ത വർഷം

പ്രോട്ടോടൈപ്പിന്റെ ഇന്റീരിയർ അത്ര വ്യക്തമല്ലെങ്കിലും സെന്റർ കൺസോളിന് മുകളിൽ ഒരു സ്റ്റാൻഡ്-എലോൺ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേയ്ക്കുള്ള ഭാഗം ഒഴിച്ചിട്ടിരിക്കുന്നതായി കാണാം. മൊത്തത്തിലുള്ള ലേഔട്ട് കൺസെപ്റ്റ് മോഡലുമായി പൊരുത്തപ്പെടുന്നതാണ്. അത് യൂറോപ്യൻ കാമിക്കിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു.

MOST READ: ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്‌; പ്രധാന മാറ്റങ്ങൾ

വിഷൻ ഇൻ എസ്‌യുവിയുടെ പരീക്ഷണയോട്ടം തുടർന്ന് സ്കോഡ; അരങ്ങേറ്റം അടുത്ത വർഷം

വിഷൻ ഇൻ പ്രൊഡക്ഷൻ മോഡലിനെ ഒരു പ്രീമിയം ഉൽ‌പ്പന്നമായി സ്ഥാപിക്കുകയാണ് സ്കോഡയുടെ ലക്ഷ്യം. അതിനാൽ ഇത് എല്ലാത്തരം ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളും വാഗ്‌ദാനം ചെയ്യുമെന്നതിൽ സംശയമൊന്നും വേണ്ട.

വിഷൻ ഇൻ എസ്‌യുവിയുടെ പരീക്ഷണയോട്ടം തുടർന്ന് സ്കോഡ; അരങ്ങേറ്റം അടുത്ത വർഷം

കാമിക് എസ്‌യുവിയെ പോലെ കോൺഫിഗർ ചെയ്യാവുന്ന കളർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് എതിരാളികളെ മറികടക്കാൻ ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡിനെ സഹായിക്കും. അതോടൊപ്പം ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, അത്യാധുനിക കണക്റ്റിവിറ്റി സവിശേഷതകൾ, ഒന്നിലധികം എയർബാഗുകൾ, എബിഎസ്, ഇബിഡി, അലോയ് വീലുകൾ, എൽഇഡി ഹെഡ്‌ലൈറ്റുകൾ തുടങ്ങിയ സവിശേഷതകളും വാഹനത്തിലുണ്ടാകും.

MOST READ: പുതുതലമുറ ഹോണ്ട സിവിക്ക് ആഗോള തലത്തിൽ നാളെ അരങ്ങേറും

വിഷൻ ഇൻ എസ്‌യുവിയുടെ പരീക്ഷണയോട്ടം തുടർന്ന് സ്കോഡ; അരങ്ങേറ്റം അടുത്ത വർഷം

1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് സ്കോഡ വിഷൻ ഇൻ എസ്‌യുവിയുടെ ഹൃദയം. ഇത് 150 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള മാനുവൽ, ഡി‌എസ്‌ജി ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുമായി ജോടിയാക്കും. ഒമ്പത് സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ക്രോസ്ഓവറിന് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.

വിഷൻ ഇൻ എസ്‌യുവിയുടെ പരീക്ഷണയോട്ടം തുടർന്ന് സ്കോഡ; അരങ്ങേറ്റം അടുത്ത വർഷം

ആക്രമണാത്മക പ്രാരംഭ വില നൽകാൻ സ്കോഡയ്ക്ക് എൻട്രി ലെവൽ വേരിയന്റുകളിൽ ചെറിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും വാഗ്ദാനം ചെയ്യാനാകും. സ്കോഡ വിഷൻ ഇൻ എസ്‌യുവി അടുത്ത വർഷത്തോടെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Vision IN SUV Spied Again. Read in Malayalam
Story first published: Tuesday, November 17, 2020, 16:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X