Just In
- 19 min ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 1 hr ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 2 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
- 2 hrs ago
പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ
Don't Miss
- Movies
മക്കളുടെ വിവാഹത്തെക്കുറിച്ച് കൃഷ്ണകുമാര്‍, അവരുടെ ഇഷ്ടം അവര്‍ തീരുമാനിക്കട്ടെ
- News
രാമസേതുവിന്റെ ഉത്പത്തി കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍, സമുദ്ര ഗവേഷണത്തിനൊരുങ്ങുന്നു!!
- Finance
ആക്സെഞ്ചറിനെ മറികടന്ന് ടിസിഎസ്, ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഐടി കമ്പനി
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Sports
IND vs AUS: വാഷിങ്ടണ്‍ സുന്ദര്‍ നേടിയ 22 റണ്‍സ് ഞങ്ങള്‍ക്ക് സ്വര്‍ണ്ണംപോലെ- റിഷഭ് പന്ത്
- Lifestyle
പഴത്തിലെ സ്റ്റിക്കറില്‍ അപകടം ഒളിഞ്ഞിരിക്കുന്നു; അറിയാം ഇതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പരീക്ഷണയോട്ടം നടത്തി സ്കോഡ വിഷന്‍ ഇന്‍ എസ്യുവി; ക്രെറ്റ, സെല്‍റ്റോസ് എതിരാളികള്‍
ഈ വര്‍ഷം നടന്ന ഓട്ടോ എക്സ്പോയിലാണ് വിഷന്‍ ഇന്‍ എസ്യുവിയുടെ കണ്‍സെപ്റ്റ് പതിപ്പിനെ സ്കോഡ അവതരിപ്പിച്ചത്. 2021 -ന്റെ പകുതിയോടെ ഈ പുതിയ വാഹനം വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിരവധി തവണ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. അടുത്തിടെ പേറ്റന്റ് ചിത്രങ്ങളും പുറത്തുവന്നിരുന്നു. കണ്‍സെപ്റ്റ് മോഡലിന് സമാനമായി തന്നെയാണ് പ്രെഡക്ഷന്‍ പതിപ്പും കാണുന്നത്.

ഇപ്പോഴിതാ വാഹത്തിന്റെ പുതിയ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. യൂറോപ്പ്-സ്പെക്ക് കാമിക്കില്‍ നിന്ന് വളരെയധികം ഉരുത്തിരിഞ്ഞ വിഷന്‍ ഇന്‍ ഇന്ത്യയില്‍ ചില പ്രത്യേക മാറ്റങ്ങള്‍ അവതരിപ്പിക്കുന്നുവെന്ന് വേണം പറയാന്‍.
MOST READ: കൗതുക കാഴ്ചയായി കൊച്ചി തീരത്തേക്ക് പറന്നിറങ്ങി സീപ്ലെയിന്‍

പൂര്‍ണമായും വാഹനം മറച്ചിട്ടുണ്ടെങ്കിലും ഇതൊരു പ്രൊഡക്ഷന്‍ പതിപ്പാണെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ ഫോക്സ്വാഗണും സ്കോഡയും സംയുക്തമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗം കൂടിയാണിത്.
MQB AO IN ആര്‍ക്കിടെച്ചറിലാണ് വിഷന്‍ ഇന്‍ എസ്യുവിയുടെ നിര്‍മ്മാണം. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിന്റെ സവിശേഷതയാണ്. സ്കോഡ പ്രാദേശികവല്‍ക്കരിക്കുന്ന മോഡലുകള്‍ക്ക് പ്രചോദനം നല്കുന്ന ആദ്യ വാഹനം കൂടിയാണ് വിഷന്‍ ഇന്‍.
MOST READ: CT 100 കടക് പതിപ്പ് അവതരിപ്പിച്ച് ബജാജ്: വില 46,432 രൂപ

സ്കോഡയുടെ മറ്റ് മോഡലുകളിലേതിന് സമാനമായ ഗ്രില്‍, അതിനോട് ചേര്‍ന്ന എല്‍ഇഡി ഹെഡ്ലാമ്പുകള്‍ വാഹനത്തിന്റെ സവിശേഷതകളാകും. ഹെഡ്ലാമ്പുകള്‍ക്ക് താഴെയായി ഫോഗ് ലാമ്പുകളും ഇടംപിടിക്കും.

ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് ബമ്പര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതിന് താഴെയായി സ്കിഡ് പ്ലേറ്റും ലഭ്യമാക്കുമെന്നാണ് സൂചന. വശങ്ങളിലെ ബ്ലാക്ക് ക്ലാഡിങ് വലിയൊരു എസ്യുവിയുടെ മുഖഛായ വാഹനത്തിന് സമ്മാനിക്കും.
MOST READ: പുതുതലമുറ i20-യുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ഹ്യുണ്ടായി

19 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീലുകളാകും വശങ്ങളിലെ മറ്റൊരു സവിശേഷത. 4,256 mm നീളവും 2,671 mm വീല്‍ബേസും വാഹനത്തില്‍ പ്രതീക്ഷിക്കാം. L-ഡിസൈനിലുള്ള ടെയില്‍ ലാമ്പ് ക്ലസ്റ്ററുകളാകും പിന്നിലെ ആകര്‍ഷണം. എല്‍ഇഡിയാണ് ടെയില്‍ ലാമ്പുകള്‍.

മധ്യഭാഗത്ത് സ്കോഡ എന്ന് എഴുതിയിരിക്കുന്നത് കാണാം. നീളത്തിലുള്ള ഒരു ലൈറ്റ് ബാര്‍ താഴെയായി ഇടംപിടിച്ചേക്കുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പനോരമിക് സണ്‍റൂഫും വാഹനത്തില്‍ ഇടംപിടിച്ചേക്കും.
MOST READ: 105 bhp കരുത്തിനൊപ്പം ലൈം ഗ്രീൻ റാപ്പിൽ അണിഞ്ഞൊരുങ്ങി മാരുതി ബലേനോ

കമിക്കിന്റേതിന് സമാനമായ അകത്തളം ആയിരിക്കും വിഷന്‍ ഇന്‍ മോഡലിനും ലഭിക്കുക. ആംബിയന്റ് ലൈറ്റ്, 10.25 ഇഞ്ച് പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 9.2 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആറ് എയര്‍ബാഗുകള്‍ തുടങ്ങിയ ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിച്ചേക്കും.

എഞ്ചിന് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 1.5 ലിറ്റര്‍ TSI ഇവോ ടര്‍ബോചാര്‍ജ്ഡ് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് ഇടംപിടിച്ചേക്കും. എഞ്ചിന് 150 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും.

ആറ് സ്പീഡ് മാനുവല്‍, എഴ് സ്പീഡ് DSG ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്സ്. 10 ലക്ഷം രൂപ മുതല്‍ വാഹനത്തിന് വിപണിയില്‍ വില പ്രതീക്ഷിക്കാം. കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ എന്നിവരാകും വിപണിയില്‍ മുഖ്യഎതിരാളികള്‍.
Source: Cardekho