നിരത്തുകളില്‍ പുതുകാഴ്ചയായി സ്മാര്‍ട്ട് ഫോര്‍ഫോര്‍ ഇലക്ട്രിക് കാര്‍

നിരവധി പുതിയ വാഹന നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ ചുവടുറപ്പിക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ട് കിയ മോട്ടോര്‍സ്, എംജി മോട്ടോര്‍ തുടങ്ങിയ കമ്പനികള്‍ ഇന്ത്യയില്‍ വേരുകള്‍ ശക്തിപ്പെടുത്തുകയും ചെയ്തു.

നിരത്തുകളില്‍ പുതുകാഴ്ചയായി സ്മാര്‍ട്ട് ഫോര്‍ഫോര്‍ ഇലക്ട്രിക് കാര്‍

അതേസമയം, ഇന്ത്യയില്‍ മുന്നേറാന്‍ തയ്യാറായ മറ്റ് ചില കമ്പനികളുമുണ്ട്. അതിലൊന്നാണ് വാഹന നിര്‍മാണ കമ്പനിയായ സ്മാര്‍ട്ട്. പ്രശസ്ത സ്വിസ് വാച്ച് മേക്കര്‍ സ്വച്ഛും മെര്‍സിഡീസ് ബെന്‍സും തമ്മിലുള്ള പങ്കാളിത്തത്തില്‍ നിന്നാണ് ജനപ്രിയ യൂറോപ്യന്‍ നഗര കാര്‍ നിര്‍മ്മാതാക്കളായ സ്മാര്‍ട്ട് ജന്മമെടുത്തത്.

MOST READ: സ്ത്രീകള്‍ക്കായി പുതിയ ഹെല്‍മെറ്റ് ശ്രേണിയുമായി സ്റ്റീല്‍ബേര്‍ഡ്

നിരത്തുകളില്‍ പുതുകാഴ്ചയായി സ്മാര്‍ട്ട് ഫോര്‍ഫോര്‍ ഇലക്ട്രിക് കാര്‍

സ്വകാര്യ രജിസ്‌ട്രേഷന്‍ പ്ലേറ്റുകളുള്ള ഒരു സ്മാര്‍ട്ട് ഫോര്‍ഫോര്‍ അടുത്തിടെ ബെംഗളൂരുവില്‍ കണ്ടെത്തി. മെര്‍സിഡീസ് ബെന്‍സ് ഷോറൂമിന് സമീപമാണ് കാര്‍ കണ്ടെത്തിയത്.

നിരത്തുകളില്‍ പുതുകാഴ്ചയായി സ്മാര്‍ട്ട് ഫോര്‍ഫോര്‍ ഇലക്ട്രിക് കാര്‍

അഞ്ച് ഡോറുകളുള്ള മൈക്രോ ക്രോസ്ഓവര്‍-എസ്‌ക്യൂ ഹാച്ച്ബാക്ക് ഡൈംലര്‍ ഇന്ത്യ കൊമേഴ്സ്യല്‍ വെഹിക്കിള്‍സില്‍ (DICV) രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് 2018-ല്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും വ്യക്തമാക്കുന്നു.

MOST READ: നോയിഡയിലെ പ്രൊഡക്ഷൻ യൂണിറ്റ് അടച്ചുപൂട്ടി ഹോണ്ട, പ്രവർത്തനങ്ങൾ ഇനി രാജസ്ഥാനിൽ

നിരത്തുകളില്‍ പുതുകാഴ്ചയായി സ്മാര്‍ട്ട് ഫോര്‍ഫോര്‍ ഇലക്ട്രിക് കാര്‍

മെര്‍സിഡീസ് ബെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഇന്ത്യ (MBRDI) ബെംഗളൂരു ആസ്ഥാനമാക്കി, വാഹന നിര്‍മ്മാതാക്കളുടെ ആഗോള ഗവേഷണ-വികസന ശൃംഖലയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

നിരത്തുകളില്‍ പുതുകാഴ്ചയായി സ്മാര്‍ട്ട് ഫോര്‍ഫോര്‍ ഇലക്ട്രിക് കാര്‍

ഫോര്‍ഫോര്‍ ഒരു കമ്പനി കാര്‍ എന്ന നിലയില്‍ ഒരു സ്വകാര്യ ഇറക്കുമതിയാകാം. ശരിയായ രജിസ്‌ട്രേഷന്‍ സൂചിപ്പിക്കുന്നത് വാഹനം പരീക്ഷണ ആവശ്യങ്ങള്‍ക്കായി ഇവിടെ ഇല്ലെന്നും അതിനാല്‍ സ്മാര്‍ട്ട് എപ്പോള്‍ വേണമെങ്കിലും ഇന്ത്യന്‍ വിപണിയിലേക്ക് രംഗപ്രവേശനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നില്ല.

MOST READ: ഡിമാൻഡ് ഏറുന്നു; മാഗ്നൈറ്റിനായി ആറ് മാസത്തോളം കാത്തിരിക്കണം

നിരത്തുകളില്‍ പുതുകാഴ്ചയായി സ്മാര്‍ട്ട് ഫോര്‍ഫോര്‍ ഇലക്ട്രിക് കാര്‍

നിലവിലെ തലമുറയായ സ്മാര്‍ട്ട് ഫോര്‍ഫോര്‍ 2014-ല്‍ അവതരിപ്പിച്ച റെനോ ട്വിംഗോയുടെ ചെറിയ കാറുമായി അതിന്റെ പ്ലാറ്റ്‌ഫോം പങ്കിട്ടിട്ടുണ്ടെന്ന് വേണം പറയാന്‍. ഈ എന്‍ട്രി ലെവല്‍ കാറിന് 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ലഭിക്കുന്നു.

നിരത്തുകളില്‍ പുതുകാഴ്ചയായി സ്മാര്‍ട്ട് ഫോര്‍ഫോര്‍ ഇലക്ട്രിക് കാര്‍

ഈ എഞ്ചിന്‍ 70 bhp കരുത്ത് സൃഷ്ടിക്കുന്നു. അതേസമയം, 0.9 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ത്രീ-പോട്ട് പെട്രോള്‍ എഞ്ചിന്‍ ഈ കാറിന്റെ ഉയര്‍ന്ന വേരിയന്റുകളില്‍ ഉപയോഗിക്കുന്നു. വിവരങ്ങള്‍ അനുസരിച്ച് ഈ എഞ്ചിന്‍ 89 bhp കരുത്ത് നല്‍കുന്നു.

MOST READ: കയറ്റുമതി വിപണി ലക്ഷ്യമിട്ട് ജിംനിയുടെ ഉത്പാദനം സുസുക്കി ഇന്ത്യയില്‍ ആരംഭിച്ചു

നിരത്തുകളില്‍ പുതുകാഴ്ചയായി സ്മാര്‍ട്ട് ഫോര്‍ഫോര്‍ ഇലക്ട്രിക് കാര്‍

ഈ കാറിന്റെ മറ്റ് സവിശേഷതകളെക്കുറിച്ച് പറയുമ്പോള്‍, യൂറോപ്പ്-സ്‌പെക്ക് സ്മാര്‍ട്ട് ഫോര്‍ഫോര്‍ മോഡലിന് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഒന്നിലധികം എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്പി, അലോയ് വീലുകള്‍, ഡ്യുവല്‍-ടോണ്‍ എക്സ്റ്റീരിയര്‍ കളര്‍ തീം തുടങ്ങിയവയും ലഭിക്കുന്നു.

Source: Rushlane

Most Read Articles

Malayalam
English summary
Smart ForFour Electric Car Spied In Bangalore. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X