സ്റ്റെല്ലാന്റിസ് എന്ന പുതു ബ്രാൻഡിന് കീഴിൽ ലയിച്ച് PSA & FCA ഗ്രൂപ്പുകൾ

പൂഷോ SA (ഗ്രൂപ്പ് PSA), ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈൽസ് NV (FCA) എന്നിവ 50:50 ലയനം പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം 2019 ഡിസംബർ 18 -ന് പ്രഖ്യാപിച്ച കോമ്പിനേഷൻ കരാറിലാണ് ഈ സഹകരണം നിർവചിച്ചിരിക്കുന്നത്.

സ്റ്റെല്ലാന്റിസ് എന്ന പുതു ബ്രാൻഡിന് കീഴിൽ ലയിച്ച് PSA & FCA ഗ്രൂപ്പുകൾ

ഇരു കമ്പനികളുടേയും ലയനത്തിലൂടെ ഉണ്ടായ പുതിയ ഗ്രൂപ്പ് സ്റ്റെല്ലാന്റിസ് എന്ന് അറിയപ്പെടും എന്ന് അധികൃതർ അറിയിച്ചു.

സ്റ്റെല്ലാന്റിസ് എന്ന പുതു ബ്രാൻഡിന് കീഴിൽ ലയിച്ച് PSA & FCA ഗ്രൂപ്പുകൾ

നക്ഷത്രങ്ങളോടൊപ്പം തിളങ്ങുക എന്നർത്ഥം വരുന്ന "സ്റ്റെല്ലോ" എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് സ്റ്റെല്ലാന്റിസ് എന്ന പേര് വേരൂന്നിയത്.

MOST READ: അമോട്രിസ് ബോഡി കിറ്റിൽ അഗ്രസ്സീവായി മാറി മാരുതി എർട്ടിഗ

സ്റ്റെല്ലാന്റിസ് എന്ന പുതു ബ്രാൻഡിന് കീഴിൽ ലയിച്ച് PSA & FCA ഗ്രൂപ്പുകൾ

2019 -ൽ കോമ്പിനേഷൻ കരാർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പുതിയ പേര് കണ്ടെത്തുന്നതിനുള്ള പ്രക്രിയിൽ പബ്ലിസിസ് ഗ്രൂപ്പിന്റെ പിന്തുണയോടെ ഇരു കമ്പനികളുടെയും സീനിയർ മാനേജ്‌മെന്റ് ഉടനീളം സജീവമായി ഇടപെട്ടിട്ടുണ്ട്.

സ്റ്റെല്ലാന്റിസ് എന്ന പുതു ബ്രാൻഡിന് കീഴിൽ ലയിച്ച് PSA & FCA ഗ്രൂപ്പുകൾ

ഔദ്യോഗിക പ്രസ്താവനയിൽ, രണ്ട് കമ്പനികളും സ്റ്റെല്ലാന്റിസ് നാമം ഒരു എക്സ്ക്ലൂസീവ് കോർപ്പറേറ്റ് ബ്രാൻഡിനായി ഉപയോഗിക്കുമെന്ന് സ്ഥിരീകരിച്ചു.

MOST READ: G-ക്ലാസ് എസ്‌യുവിയെ മോടിപിടിപ്പിച്ച് മെർസിഡീസ്, കൂട്ടിന് ഡെസേർട്ട് ഡ്രൈവ് മോഡും

സ്റ്റെല്ലാന്റിസ് എന്ന പുതു ബ്രാൻഡിന് കീഴിൽ ലയിച്ച് PSA & FCA ഗ്രൂപ്പുകൾ

ഇതിന് ശേഷം സ്റ്റെല്ലാന്റിസ് ലോഗോയുടെ ഔപചാരിക അനാച്ഛാദനം ഉണ്ടാവും. അതിന്റെ സ്ഥാപക ബ്രാൻഡുകളുടെ (PSA & FCA) പേരുകളും ലോഗോകളും ഒരു വ്യത്യാസവുമില്ലാതെ തുടരും.

സ്റ്റെല്ലാന്റിസ് എന്ന പുതു ബ്രാൻഡിന് കീഴിൽ ലയിച്ച് PSA & FCA ഗ്രൂപ്പുകൾ

FCA -യുടേയും, ഗ്രൂപ്പ് PSA -യുടേയും ഓഹരിയുടമകൾ, പ്രധാനപ്പെട്ട ക്ലയന്റുകൾ, മറ്റ് ബോർഡ് അംഗങ്ങൾ എന്നിവരിൽ നിന്ന് അംഗീകാരം ലഭിച്ച ശേഷം 50:50 ലയനം 2021 -ന്റെ ആദ്യ പാദത്തിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: ഇനി അധികം വൈകില്ല, പുത്തൻ ഥാർ എസ്‌യുവിയുടെ നിർമാണം ആരംഭിച്ച് മഹീന്ദ്ര

സ്റ്റെല്ലാന്റിസ് എന്ന പുതു ബ്രാൻഡിന് കീഴിൽ ലയിച്ച് PSA & FCA ഗ്രൂപ്പുകൾ

ക്രൈസ്‌ലര്‍ ബ്രാൻഡിന്റെ പൂർണമായ പകരക്കാരനായി സ്റ്റെല്ലാന്റിസ് ഉണ്ടാകുമെന്നും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. അമേരിക്കൻ വംശജനായ ക്രൈസ്‌ലര്‍ പതിറ്റാണ്ടുകളായി പല രൂപങ്ങളിലൂടെ കടന്നുപോയെന്നത് എടുത്തുപറയേണ്ടതാണ്, അതായത് ക്രൈസ്‌ലര്‍ കോർപ്പറേഷൻ (1925-1998), ഡൈംലർ ക്രൈസ്‌ലര്‍ (1998-2007), ക്രൈസ്‌ലര്‍ LLC (2007-2009), ക്രൈസ്‌ലര്‍ ഗ്രൂപ്പ് (2009-2014) ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈൽസ് (2014-2021).

സ്റ്റെല്ലാന്റിസ് എന്ന പുതു ബ്രാൻഡിന് കീഴിൽ ലയിച്ച് PSA & FCA ഗ്രൂപ്പുകൾ

FCA ഇന്ത്യ ഇതിനകം തന്നെ ഫിയറ്റ് ബ്രാൻഡ് രാജ്യത്ത് നിന്ന് പിൻവലിക്കുകയും ജീപ്പിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഗ്രൂപ്പ് PSA ഉടൻ തന്നെ സിട്രൺ ഇന്ത്യയുമായി അരങ്ങേറ്റം കുറിക്കും. ക്രമേണ, പൂഷോയും DS -ഉം നിരത്തുകളിൽ എത്തും.

MOST READ: 6 മാസത്തേക്ക് ഇഎംഐ അടവുകള്‍ ഇല്ല; പുതിയ പദ്ധതികളുമായി ഫോര്‍ഡ്

സ്റ്റെല്ലാന്റിസ് എന്ന പുതു ബ്രാൻഡിന് കീഴിൽ ലയിച്ച് PSA & FCA ഗ്രൂപ്പുകൾ

കോമ്പസ് കോം‌പാക്ട് ക്രോസ്ഓവറിന്റെ നേരിയ ഫെയ്‌സ്‌ലിഫ്റ്റുമായി ജീപ്പ് ഇന്ത്യ ഏറെക്കുറെ തയ്യാറാണ്. മറുവശത്ത്, ഗ്രൂപ്പ് PSA ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ സിട്രോൺ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കുന്ന തിരക്കിലാണ്. C5 എയർക്രോസ് കോംപാക്ട് ക്രോസ്ഓവർ നിർമ്മാതാക്കളിൽ നിന്ന് വിൽപ്പനയ്‌ക്കെത്തുന്ന ആദ്യത്തെ ഉൽപ്പന്നമായിരിക്കും.

Most Read Articles

Malayalam
English summary
Stellantis Will Be The Name Of The New Brand After 50:50 Merger Og PSA & FCA Groups. Read in Malayalam.
Story first published: Friday, July 17, 2020, 1:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X