10 ദിവസം കൂടി വില്‍ക്കാം; ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പനയില്‍ സമയപരിധി നീട്ടി

കൊവിഡ്-19 പശ്ചാത്തലത്തില്‍ ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പനയില്‍ ഇളവ് നല്‍കി സുപ്രീം കോടതി. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കഴിഞ്ഞ് 10 ദിവസം കൂടി വില്‍ക്കാമെന്നാണ് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നത്.

10 ദിവസം കൂടി വില്‍ക്കാം; ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പനയില്‍ സമയപരിധി നീട്ടി

ഏപ്രില്‍ 14 -നാണ് ലോക്ക്ഡൗണ്‍ കഴിയുക. അതുപ്രകാരം ഏപ്രില്‍ 24 വരെ ബിഎസ് IV വാഹനങ്ങള്‍ വില്‍ക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. അതേസമയം, ഏതാനും ഉപാധികളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഇളവ് അനുവദിച്ചിരിക്കുന്നത്.

10 ദിവസം കൂടി വില്‍ക്കാം; ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പനയില്‍ സമയപരിധി നീട്ടി

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ബിഎസ് IV എന്‍ജിനിലുള്ള വാഹനങ്ങള്‍ വില്‍ക്കരുതെന്നും, മറ്റ് സംസ്ഥാനങ്ങളില്‍ ഡെലിവറി എടുത്ത് പത്ത് ദിവസത്തിനുള്ള രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നുമാണ് നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ മാര്‍ച്ച് 31-നകം ഇത്തരം വാഹനങ്ങള്‍ വിറ്റുതീര്‍ക്കണമെന്നായിരുന്നു നിര്‍ദേശം.

10 ദിവസം കൂടി വില്‍ക്കാം; ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പനയില്‍ സമയപരിധി നീട്ടി

അതിനുശേഷം മലിനീകരണ തോത് കുറഞ്ഞ ബിഎസ് VI വാഹനങ്ങള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ. രാജ്യമാകെ അടച്ചിട്ടതോടെ ഡീലേഴ്‌സ് അസോസിയേഷനും സൊസൈറ്റി ഓഫ് ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സും ചേര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് കോടതി ഹര്‍ജി പരിഗണിച്ചത്.

10 ദിവസം കൂടി വില്‍ക്കാം; ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പനയില്‍ സമയപരിധി നീട്ടി

നിലവില്‍ 15,000 കാറുകള്‍, 12,000 ടാക്‌സി വാഹനങ്ങള്‍, ഏഴ് ലക്ഷം ഇരുചക്രവാഹനങ്ങള്‍ എന്നിവ വില്‍ക്കാതെ കിടപ്പുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചത്. എന്നാല്‍, പത്ത് ദിവസം മാത്രമേ അനുവദിക്കുകയുള്ളൂവെന്നും പ്രകൃതിയെ കൂടുതല്‍ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും കോടതി അറിയിച്ചു.

10 ദിവസം കൂടി വില്‍ക്കാം; ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പനയില്‍ സമയപരിധി നീട്ടി

കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്ലാന്റുകളും എല്ലാ വാഹന വില്‍പ്പന കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനായി 2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന വാഹനങ്ങളില്‍ ബിഎസ് VI എന്‍ജിന്‍ നല്‍കണമെന്ന് 2018 ഒക്ടോബറിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്.

10 ദിവസം കൂടി വില്‍ക്കാം; ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പനയില്‍ സമയപരിധി നീട്ടി

എന്നാല്‍, നേരത്തെ ബിഎസ് IV വാഹനങ്ങളുടെ സ്റ്റോക് വിറ്റഴിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയും ചെയ്തിരുന്നു.

10 ദിവസം കൂടി വില്‍ക്കാം; ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പനയില്‍ സമയപരിധി നീട്ടി

നിര്‍മാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര, ഹോണ്ട, കിയ മോട്ടോര്‍സ്, ടൊയോട്ട, ഫോര്‍ഡ്, ജീപ്പ് തുടങ്ങിയവര്‍ പ്ലാന്റുകള്‍ അടച്ചിടുമെന്ന് അറിയിച്ചിട്ടുണ്ട്. ഹോണ്ട മോട്ടോര്‍ സൈക്കിള്‍, സുസുക്കി ടൂവീലര്‍, ബജാജ് ഓട്ടോ, ജാവ മോട്ടോര്‍ സൈക്കിള്‍ തുടങ്ങിയ ഇരുചക്ര വാഹനനിര്‍മാതാക്കളും പ്ലാന്റുകള്‍ അടച്ചു.

10 ദിവസം കൂടി വില്‍ക്കാം; ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പനയില്‍ സമയപരിധി നീട്ടി

മാര്‍ച്ച് 31 വരെ മാത്രമാണ് ആദ്യം അടച്ചിടാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസത്തെ പ്രധാനമന്ത്രിയുടെ തീരുമാനത്തോടെ ഇത് ഏപ്രില്‍ 15 വരെ നീട്ടുകയായിരുന്നു. അടച്ചിട്ടതോടെ ഈ മേഖലയില്‍ ഓരോ ദിവസവും ഏകദേശം 1,500 കോടിയ്ക്ക് മുകളിലാണ് നഷ്ടമെന്നാണ് റിപ്പോര്‍ട്ട്.

Most Read Articles

Malayalam
English summary
Supreme Court announces conditional extension on BS4 vehicle deadline. Read in Malayalam.
Story first published: Friday, March 27, 2020, 20:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X