Just In
- 10 hrs ago
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- 16 hrs ago
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- 22 hrs ago
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- 1 day ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Don't Miss
- Lifestyle
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന രാശിക്കാര്‍
- News
തിരുവനന്തപുരം കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
- Finance
കോഴിക്കോട് ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ ശാലയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 1.29കോടി രൂപ
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു
- Movies
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബിഎസ് IV വാഹന വില്‍പ്പന; FADA-യുടെ അപ്പീലിന്മേല് അന്തിമ വിധി പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി
ഇന്ത്യയില്‍ ബിഎസ് IV വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട അപ്പീല്‍ സുപ്രീംകോടതി അംഗീകരിച്ചതായി ഫെഡറേഷന് ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന് (FADA) അറിയിച്ചു.

FADA പ്രസിഡന്റ് വിന്‍കേഷ് ഗുലാത്തി ഇത് സംബന്ധിച്ച് വിവരങ്ങള്‍ ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. നല്ല ദിനങ്ങളാണെന്നും, ബിഎസ് IV വാഹനങ്ങളുടെ രജിസ്റ്റര്‍ സംബന്ധിച്ച അപ്പീല്‍ സുപ്രീംകോടതി അംഗീകരിച്ചതായും, അന്തിമ ഉത്തരവുകള്‍ക്കായി നാളെ സുപ്രീംകോടതിയുടെ സൈറ്റ് പരിശോധിക്കണമെന്നും അദ്ദേഹം കുറിച്ചു.

2020 ഏപ്രില്‍ ഒന്നിന് മുമ്പ് വാങ്ങിയ ബിഎസ് IV വാഹനങ്ങളുടെ രജിസ്ട്രേഷന് അനുവദിക്കണമെന്ന് FADA സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നുവെങ്കിലും കൊവിഡ്-19 യും അതിന്റെ ഫലമായി ഉണ്ടായ ലോക്ക്ഡൗണും കാരണം രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ല.
MOST READ: മോഡലുകൾക്ക് 51,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ഡാറ്റ്സൻ ഇന്ത്യ

കൊവിഡ്-19 കണക്കിലെടുത്ത് ലോക്ക്ഡൗണ്‍ കാരണം വില്‍പ്പന നഷ്ടപ്പെട്ടതിനാല്‍ ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പനയും രജിസ്ട്രേഷനും ഒരു മാസത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് 2020 മാര്‍ച്ചില്‍ FADA ഒരു അപേക്ഷ നല്‍കിയിരുന്നു. വിറ്റുപോകാത്ത വാഹനങ്ങളില്‍ 10 ശതമാനം ബിഎസ് IV വാഹനങ്ങള്‍ വില്‍ക്കുന്നതിന് കോടതി അനുവാദം നല്‍കുകയും ചെയ്തു.

എന്നിരുന്നാലും, ഡീലര്‍മാര്‍ പരിധി കവിഞ്ഞ് 2.55 ലക്ഷത്തിലധികം ബിഎസ് IV വാഹനങ്ങള്‍ വിറ്റപ്പോള്‍ ഓര്‍ഡര്‍ കോടതി പിന്‍വലിച്ചു. ഈ 10 ദിവസത്തിനുള്ളില്‍ വിറ്റ അധിക വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യില്ലെന്ന് കോടതി അറിയിച്ചു.
MOST READ: ക്ലാസിക് 350-യില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

കൊവിഡ് -19, ലോക്ക്ഡൗണ്‍ സമയത്ത് ധാരാളം വാഹനങ്ങള്‍ വിറ്റതില്‍ ജൂലൈ 31 -ന് സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ലോക്ക് ഡൗണ്‍ സമയത്ത് അസാധാരണമായ വിധം ബിഎസ് IV വാഹനങ്ങള്‍ വിറ്റഴിച്ചു.

മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് ബിഎസ് IV വാഹനങ്ങള്‍ നിരോധിച്ചത്. 2020 ഏപ്രില്‍ 1 മുതല്‍ ബിഎസ് VI ഇന്ധന മാനദണ്ഡ പ്രകാരമുള്ള വാഹനങ്ങള്‍ മാത്രമേ വില്ക്കാന് സാധിക്കൂ. നഗരങ്ങളില്‍ വായു മലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ബിഎസ് VI വാഹനങ്ങലിലേക്ക് രാജ്യം കടന്നത്.

ഗതാഗത വകുപ്പിന്റെ ഔദ്യോഗിക പോര്‍ട്ടലായ വാഹനില്‍ അപ്ലോഡ് ചെയ്ത ബിഎസ് IV വാഹനങ്ങള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ എന്ന് സുപ്രീം കോടതി 2020 ഓഗസ്റ്റില്‍ വിധി പുറപ്പെടുവിച്ചിരുന്നു. എന്നിരുന്നാലും, ലോക്ക്ഡൗണ്‍ കാരണം ഡീലര്‍മാര്‍ക്ക് വാഹന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ആയിരക്കണക്കിന് ബിഎസ് IV വാഹനങ്ങള്‍ ഇപ്പോഴും രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും ഡല്‍ഹി പൊലീസും അവശ്യ പബ്ലിക് സര്‍വീസുകളിലും പബ്ലിക് യൂട്ടിലിറ്റി സേവനങ്ങളിലും ഉപയോഗിക്കുന്ന ഏപ്രില്‍ ഒന്നിന് മുമ്പ് വാങ്ങിയ ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ 2020 സെപ്റ്റംബറില്‍ കോടതി അനുമതി നല്കി. എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിച്ച് സിഎന്‍ജി വാഹനങ്ങളുടെ രജിസ്ട്രേഷനും കോടതി അനുവദിച്ചു.
MOST READ: പെട്രോള്‍ പമ്പുകളിലും ചാര്‍ജിംഗ് പോയിന്റുകള്‍ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍

എന്നിരുന്നാലും, 2020 നവംബര്‍ 24-ന് നടന്ന ഹിയറിംഗില്‍, 2020 ഏപ്രില്‍ ഒന്നിന് മുമ്പ് വാഹന്‍ പോര്‍ട്ടലില്‍ ഇതിനകം അപ്ലോഡ് ചെയ്ത ബിഎസ് IV സിഎന്‍ജി വാഹനങ്ങള്‍ മാത്രം രജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറക്കും.