ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; ഇളവുകള്‍ ദുരുപയോഗം ചെയ്തു, ഉത്തരവ് പിന്‍വലിച്ച് സുപ്രീംകോടതി

2020 ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നു. മാര്‍ച്ച് 31 വരെ മാത്രമായിരുന്നു ബിഎസ് IV നിലവാരത്തിലുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍.

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; ഇളവുകള്‍ ഡീലര്‍മാര്‍ ദുരുപയോഗം ചെയ്തു, ഉത്തരവ് പിന്‍വലിച്ച് സുപ്രീംകോടതി

എന്നാല്‍ കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി മാര്‍ച്ച് 25 -ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതു കാരണം നഷ്ടപ്പെട്ട ആറ് ദിവസത്തേക്ക് വിറ്റുപോകാത്ത 10 ശതമാനം ബിഎസ് IV വാഹനങ്ങള്‍ വില്‍ക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു.

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; ഇളവുകള്‍ ഡീലര്‍മാര്‍ ദുരുപയോഗം ചെയ്തു, ഉത്തരവ് പിന്‍വലിച്ച് സുപ്രീംകോടതി

പത്ത് ദിവസം മാത്രമേ അനുവദിക്കുകയുള്ളൂവെന്നും പ്രകൃതിയെ കൂടുതല്‍ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നുമാണ് കോടതി അറിയിച്ചത്. എന്നാല്‍ വില്‍ക്കാന്‍ ഇളവു നല്‍കിയ ഉത്തരവ് ഡീലര്‍മാര്‍ ദുരുപയോഗം ചെയ്തെന്നാണ് സുപ്രീംകോടതി നേരത്തെ കണ്ടെത്തിയിരുന്നു.

MOST READ: ഹെക്ടര്‍ പ്ലസിന്റെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ എംജി

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; ഇളവുകള്‍ ഡീലര്‍മാര്‍ ദുരുപയോഗം ചെയ്തു, ഉത്തരവ് പിന്‍വലിച്ച് സുപ്രീംകോടതി

ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ബിഎസ് IV വാഹനങ്ങള്‍ വില്‍ക്കാന്‍ ഇളവ് നല്‍കിയ ഉത്തരവ് കോടതി പിന്‍വലിച്ചത്. പറഞ്ഞതിലും കൂടുതല്‍ വാഹനങ്ങള്‍ ഡീലര്‍മാര്‍ വിറ്റഴിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 1.05 ലക്ഷം ബിഎസ് IV വാഹനങ്ങള്‍ വില്‍ക്കാനായിരുന്നു അനുവാദം നല്‍കിയിരുന്നത്. എന്നാല്‍ 2.55 ലക്ഷം വണ്ടികള്‍ വിറ്റതായി സുപ്രീംകോടതി പറഞ്ഞു.

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; ഇളവുകള്‍ ഡീലര്‍മാര്‍ ദുരുപയോഗം ചെയ്തു, ഉത്തരവ് പിന്‍വലിച്ച് സുപ്രീംകോടതി

അടച്ചിടലിന്റെ പശ്ചാത്തലത്തില്‍ ഡീലര്‍മാരുടെ അപേക്ഷയെ തുടര്‍ന്നായിരുന്നു 10 ദിവസം കൂടി നീട്ടി നല്‍കിയത്. ഡല്‍ഹി ഒഴികെയുള്ള സ്ഥലങ്ങളിലായിരുന്നു ഇളവ് അനുവദിച്ചത്.

MOST READ: പുതിയ ഫിനാന്‍സ് പദ്ധതികളുമായി മാരുതി-ആക്‌സിസ് ബാങ്ക്; ഓഫറുകള്‍ ഇങ്ങനെ

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; ഇളവുകള്‍ ഡീലര്‍മാര്‍ ദുരുപയോഗം ചെയ്തു, ഉത്തരവ് പിന്‍വലിച്ച് സുപ്രീംകോടതി

മാര്‍ച്ച് അവസാന വാരത്തിലും മാര്‍ച്ച് 31 -ന് ശേഷവും ലോക്ക്ഡൗണ്‍ സമയത്തുമൊക്കെ ബിഎസ് IV വാഹനങ്ങള്‍ വിറ്റതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് ഉത്തരവ് പിന്‍വലിക്കാന്‍ കോടതി തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; ഇളവുകള്‍ ഡീലര്‍മാര്‍ ദുരുപയോഗം ചെയ്തു, ഉത്തരവ് പിന്‍വലിച്ച് സുപ്രീംകോടതി

ഇതേടെ മാര്‍ച്ച് 31 -ന് ശേഷം വിറ്റ ബിഎസ് IV വണ്ടികള്‍ ഇനി രജിസ്റ്റര്‍ ചെയ്യാനാവില്ലെന്നും കോടതി വ്യക്തമാക്കി. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് ബിഎസ് IV വാഹനങ്ങള്‍ നിരോധിച്ചത്.

MOST READ: ജൂലൈയിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് 2.02 ലക്ഷം വരെ ആനുകൂല്യങ്ങൾ നൽകി ഫോക്‌സ്‌വാഗണ്‍

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; ഇളവുകള്‍ ഡീലര്‍മാര്‍ ദുരുപയോഗം ചെയ്തു, ഉത്തരവ് പിന്‍വലിച്ച് സുപ്രീംകോടതി

2020 ഏപ്രില്‍ 1 മുതല്‍ ബിഎസ് VI ഇന്ധന മാനദണ്ഡ പ്രകാരമുള്ള വാഹനങ്ങള്‍ മാത്രമേ വില്‍ക്കാന്‍ സാധിക്കൂ. നഗരങ്ങളില്‍ വായു മലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ബിഎസ് VI വാഹനങ്ങലിലേക്ക് രാജ്യം കടന്നത്.

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; ഇളവുകള്‍ ഡീലര്‍മാര്‍ ദുരുപയോഗം ചെയ്തു, ഉത്തരവ് പിന്‍വലിച്ച് സുപ്രീംകോടതി

അതേസമയം റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് ഇതുവരെ 10 ലക്ഷത്തില്‍ അധികം ബിഎസ് VI വാഹനങ്ങള്‍ വിറ്റഴിച്ചെന്നാണ് കണക്ക്. ബിഎസ് VI വാഹനങ്ങള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ചവരുടെ പട്ടികയില്‍ പ്രമുഖ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തന്നെയാണ് ഒന്നാമതുള്ളത്.

MOST READ: സിഗ്നസ് X-125 ടീസർ പുറത്തിറക്കി യമഹ

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; ഇളവുകള്‍ ഡീലര്‍മാര്‍ ദുരുപയോഗം ചെയ്തു, ഉത്തരവ് പിന്‍വലിച്ച് സുപ്രീംകോടതി

ബിഎസ് VI നിലവാരത്തിലുള്ള 7.5 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്. 2019 ഏപ്രില്‍ മാസം മുതല്‍ തന്നെ ബിഎസ് VI വഹാനങ്ങളുടെ വില്‍പ്പന മാരുതി ആരംഭിച്ചിരുന്നു. കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട്. 1.23 ലക്ഷം ബിഎസ് VI മോഡലുകളാണ് ഹ്യുണ്ടായി ഇതുവരെ വിറ്റഴിച്ചത്.

Most Read Articles

Malayalam
English summary
BS4 Vehicles Sold After March 31 Deadline Cannot Be Registered Says Supreme Court. Read in Malayalam.
Story first published: Thursday, July 9, 2020, 14:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X