ഇന്ത്യയ്ക്ക് പ്രിയം എസ്‌യുവികളോട്; കിയ സെല്‍റ്റോസ് ഒന്നാമനെന്ന് പഠനം

വാഹന വിപണി ഇന്ന് വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. ലോക്ക്ഡൗണും, കൊവിഡ്-19 ഒക്കെ വന്നതോടെ ആളുകള്‍ സ്വന്തം വാഹനം ആശ്രയിച്ച് തുടങ്ങി. നിരവധി ആളുകളാണ് ഈ ഘട്ടത്തില്‍ വാഹനങ്ങള്‍ സ്വന്തമാക്കുന്നത്.

ഇന്ത്യയ്ക്ക് പ്രിയം എസ്‌യുവികളോട്; കിയ സെല്‍റ്റോസ് ഒന്നാമനെന്ന് പഠനം

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ കണ്ടന്റ് മാനേജുമെന്റ് പ്ലാറ്റ്ഫോമായ SEMrush ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. അവരുടെ പഠനം അനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ തെരഞ്ഞ വാഹന കമ്പനികള്‍ ലംബോര്‍ഗിനി, മാരുതി സുസുക്കി, ടാറ്റ മോട്ടോര്‍സ് എന്നിവയാണ്.

ഇന്ത്യയ്ക്ക് പ്രിയം എസ്‌യുവികളോട്; കിയ സെല്‍റ്റോസ് ഒന്നാമനെന്ന് പഠനം

ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ വാഹനങ്ങള്‍ ഓണ്‍ലൈനില്‍ തെരഞ്ഞ മുന്‍നിര കമ്പനികളാണ് ഇവയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി 6 ലക്ഷത്തോളം ആളുകളാണ് ഓണ്‍ലൈന്‍ തെരഞ്ഞത്.

MOST READ: യൂട്ടിലിറ്റി വാഹനങ്ങൾ ആകർഷകമായ ഫിനാൻസ് ഓഫറുകളുമായി മഹീന്ദ്ര

ഇന്ത്യയ്ക്ക് പ്രിയം എസ്‌യുവികളോട്; കിയ സെല്‍റ്റോസ് ഒന്നാമനെന്ന് പഠനം

മാരുതി സുസുക്കി 4.86 ലക്ഷം ആളുകളും ടാറ്റ മോട്ടോര്‍സ് 3.48 ലക്ഷം തവണയും ആളുകള്‍ ഓണ്‍ലൈനില്‍ തെരഞ്ഞത്. 3.42 ലക്ഷം തിരയലുകളുമായി ഹ്യൂണ്ടായി മോട്ടോര്‍സ് നാലാം സ്ഥാനത്താണ്. കിയ മോട്ടോര്‍സ് പോലുള്ള പുതുമുഖങ്ങളെ 2.05 ലക്ഷം ആളുകള്‍ തെരയലുകള്‍ നടത്തി.

ഇന്ത്യയ്ക്ക് പ്രിയം എസ്‌യുവികളോട്; കിയ സെല്‍റ്റോസ് ഒന്നാമനെന്ന് പഠനം

ഈ കാലയളവില്‍ ഇന്ത്യക്കാര്‍ കൂടുതല്‍ തെരഞ്ഞത് എസ്‌യുവി മോഡലുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറഞ്ഞത് ഏഴ് എസ്‌യുവികളെങ്കിലും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

MOST READ: വിപണിയിൽ എത്തിയിട്ട് വെറും രണ്ടാഴ്‌ച; നേടിയെടുത്തത് 2.3 ലക്ഷം ബുക്കിംഗുകൾ, തരംഗമായി ഫോർഡ് ബ്രോൻകോ

ഇന്ത്യയ്ക്ക് പ്രിയം എസ്‌യുവികളോട്; കിയ സെല്‍റ്റോസ് ഒന്നാമനെന്ന് പഠനം

7.23 ലക്ഷം ആളുകളും തെരഞ്ഞെത് കിയ സെല്‍റ്റോസ് എസ്‌യുവിയാണ്. ടാറ്റ നിരയില്‍ നിന്നുള്ള ആള്‍ട്രോസ്, നെക്സോണ്‍, ഹാരിയര്‍, ടിയാഗൊ, മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവികളായ XUV300, സ്‌കോര്‍പിയോ, XUV500, ഹ്യുണ്ടാിയി വെന്യു എന്നിവരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്ക് പ്രിയം എസ്‌യുവികളോട്; കിയ സെല്‍റ്റോസ് ഒന്നാമനെന്ന് പഠനം

'ഈ ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ ഏറ്റവുമധികം തെരഞ്ഞതും ജനപ്രിയവുമായ ബ്രാന്‍ഡുകളില്‍ ഒന്നാണ്. എന്നിരുന്നാലും, ഞങ്ങളുടെ പഠനം വെല്ലുവിളികള്‍ നേരിടുന്നവരിലേക്ക് വെളിച്ചം വീശുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടാറ്റ മോട്ടോര്‍സ് ഒരു നവോത്ഥാനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ പഠനം കാണിക്കുന്നത് അതിന്റെ പുതിയ മോഡലുകള്‍ ഇന്ത്യന്‍ പ്രേക്ഷകരുമായി പ്രതിധ്വനിക്കുന്നുവെന്നാണ്. കിയ മോട്ടോര്‍സിന് വിപണിയില്‍ ആവശ്യക്കാര്‍ കുതിച്ചുയരുകയാണെന്നും പഠനം വ്യക്തമാക്കുന്നുവെന്നും SEMrush വക്താവ് വെളിപ്പെടുത്തി.

Source: HT Auto

Most Read Articles

Malayalam
English summary
SUVs Most Searched Passenger Vehicle In India, Kia Seltos Tops The List. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X