സ്വിഫ്റ്റ് ആറ്റിറ്റ്യൂഡ് ഹൈബ്രിഡ് ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ച് സുസുക്കി

ആറ്റിറ്റ്യൂഡ് ഹൈബ്രിഡ് എന്ന് പേരിൽ സുസുക്കി സ്വിഫ്റ്റിന്റെ പുതിയ പരിമിത പതിപ്പ് അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചു. ബാഹ്യമായ അപ്‌ഡേറ്റുകളുള്ള മൈൽഡ് ഹൈബ്രിഡ് പവർട്രെയിൻ സജ്ജീകരിച്ചിരിക്കുന്ന സ്വിഫ്റ്റാണിത്.

സ്വിഫ്റ്റ് ആറ്റിറ്റ്യൂഡ് ഹൈബ്രിഡ് ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ച് സുസുക്കി

വാഹനത്തിന്റെ തനിമ നിലനിർത്തുന്നതിനായി, സുസുക്കി മോഡലിന്റെ ഉൽ‌പാദനം വെറും 350 യൂണിറ്റായി പരിമിതപ്പെടുത്തിയിരിക്കുന്നു. യുവതലമുറ ഉപഭോക്താക്കളെ ലക്ഷ്യംവയ്ച്ചാണ് നിർമ്മാതാക്കൾ ഈ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

സ്വിഫ്റ്റ് ആറ്റിറ്റ്യൂഡ് ഹൈബ്രിഡ് ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ച് സുസുക്കി

ഫെർവെന്റ് റെഡ്, പ്യുവർ വൈറ്റ്, പ്രീമിയം സിൽവർ, സൂപ്പർ ബ്ലാക്ക്, സ്പീഡി ബ്ലൂ, മിനറൽ ഗ്രേ, ബേർണിംഗ് റെഡ് എന്നീ ഏഴ് നിറങ്ങളിൽ സുസുക്കി സ്വിഫ്റ്റ് ആറ്റിറ്റ്യൂഡ് ഹൈബ്രിഡ് ലഭ്യമാണ്.

MOST READ: താരമാകാൻ ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ്, ടീസർ വീഡിയോയുമായി ഹ്യുണ്ടായി എത്തി

സ്വിഫ്റ്റ് ആറ്റിറ്റ്യൂഡ് ഹൈബ്രിഡ് ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ച് സുസുക്കി

പിൻ പാർക്കിംഗ് ക്യാമറ, 16 ഇഞ്ച് അലോയി വീലുകൾ, എയർ കണ്ടീഷനിംഗ് സിസ്റ്റം എന്നിവ പോലുള്ള മികച്ച സവിശേഷതകൾ ഇതിനകം തന്നെ പായ്ക്ക് ചെയ്യുന്ന മിഡ്-സ്പെക്ക് SZ-T ഗ്രേഡിനെ അടിസ്ഥാനമാക്കിയാണ് ഈ മോഡൽ ഒരുങ്ങുന്നത്.

സ്വിഫ്റ്റ് ആറ്റിറ്റ്യൂഡ് ഹൈബ്രിഡ് ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ച് സുസുക്കി

ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും പ്രാപ്തമാക്കുന്നു, കൂടാതെ റിയർ പ്രൈവസി ഗ്ലാസ്, ഓട്ടോമാറ്റിക് എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവ വാഹനത്തിൽ ഉൾപ്പെടുന്നു. ക്രോമിൽ അലങ്കരിച്ച മെഷ്ഡ് ഫ്രണ്ട് ഗ്രില്ല്, ഗ്രേ-കളർ സ്കോർട്ടുകൾ, ഒരു പ്രമുഖ റിയർ അപ്പർ സ്‌പോയിലർ, കറുത്ത പില്ലറുകൾ എന്നിവയാണ് പുറംഭാഗത്ത്.

MOST READ: യുകെയിൽ ടോപ്പ് വിൽപ്പന പട്ടികയിൽ തിളങ്ങി റോയൽ‌ എൻ‌ഫീൽ‌ഡ് ഇന്റർസെപ്റ്റർ 650

സ്വിഫ്റ്റ് ആറ്റിറ്റ്യൂഡ് ഹൈബ്രിഡ് ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ച് സുസുക്കി

ആകർഷകമായ ഫിനാൻസ് ഓപ്ഷനുകളുള്ള സുസുക്കി സ്വിഫ്റ്റ് ആറ്റിറ്റ്യൂഡ് ഹൈബ്രിഡിന് 1.2 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യക്കൊപ്പം വരുന്നത്.

സ്വിഫ്റ്റ് ആറ്റിറ്റ്യൂഡ് ഹൈബ്രിഡ് ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ച് സുസുക്കി

KC12 യൂണിറ്റ് 12 V ഹൈബ്രിഡ് സിസ്റ്റവുമായി യോജിച്ച് പ്രവർത്തിക്കുന്നു. ബ്രേക്കിംഗിലൂടെ വീണ്ടെടുക്കപ്പെടുന്ന ചൂടിന്റെ ഊർജ്ജം ലോഡിംഗ് സാഹചര്യങ്ങളിൽ ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം ഒരു ഉത്തേജനമായി ഉപയോഗിക്കാം.

MOST READ: ബിഎസ്-VI ഡീസൽ കരുത്തിൽ കുതിക്കാൻ ഹോണ്ട സിവിക് എത്തി; പ്രാരംഭ വില 20.74 ലക്ഷം

സ്വിഫ്റ്റ് ആറ്റിറ്റ്യൂഡ് ഹൈബ്രിഡ് ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ച് സുസുക്കി

മൊത്തം 89 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. മൈൽഡ്-ഹൈബ്രിഡ് സംവിധാനം വാഹനത്തിൽ 10 ​​കിലോഗ്രാം കൂടി ചേർക്കുന്നുണ്ടെങ്കിലും CO2 ഉദ്‌വമനം ശരാശരി 11 ശതമാനം കുറയ്ക്കാൻ ഇത് സഹായിക്കുന്നുവെന്ന് സുസുക്കി പറയുന്നു.

സ്വിഫ്റ്റ് ആറ്റിറ്റ്യൂഡ് ഹൈബ്രിഡ് ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ച് സുസുക്കി

WLTP സൈക്കിളിൽ സുസുക്കി സ്വിഫ്റ്റ് ആറ്റിറ്റ്യൂഡ് ഹൈബ്രിഡ് 52.7 mpg (22.4 കിലോമീറ്റർ) തിരികെ നൽകുമെന്നും 121 ഗ്രാം / കിലോമീറ്റർ CO2 പുറപ്പെടുവിക്കുമെന്നും അവകാശപ്പെടുന്നു.

MOST READ: നാനോയെ സാൻഡ്‌വിച്ചാക്കി ഹോണ്ട സിറ്റി, കൂസലില്ലാതെ ടാറ്റ കാർ

സ്വിഫ്റ്റ് ആറ്റിറ്റ്യൂഡ് ഹൈബ്രിഡ് ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ച് സുസുക്കി

ജാപ്പനീസ് നിർമ്മാതാവ് സ്വിഫ്റ്റ് ആറ്റിറ്റ്യൂഡ് ഹൈബ്രിഡിന് 15,999 പൗണ്ട് ഏകദേശം 14.94 ലക്ഷം രൂപയ്ക്കാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഈ വില സെപ്റ്റംബർ അവസാനം വരെ സാധുവായിരിക്കും.

സ്വിഫ്റ്റ് ആറ്റിറ്റ്യൂഡ് ഹൈബ്രിഡ് ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ച് സുസുക്കി

സീറോ പെർസെന്റ് പേർസണൽ കോൺട്രാക്റ്റ് പർച്ചേസ് (PCP) സ്കീമിന് കീഴിൽ, 2,312 പൗണ്ടിന്റെ (2.16 ലക്ഷം രൂപ) പ്രാരംഭ പേയ്‌മെന്റിന് ശേഷം നാലുവർഷത്തേക്ക് പ്രതിമാസം 189 പൗണ്ട് (17,659 രൂപ) തവണകളിൽ വാഹനം സ്വന്തമാക്കാം.

Most Read Articles

Malayalam
English summary
Suzuki Introduced All New Swift Attitude Hybrid Limited Edition. Read in Malayalam.
Story first published: Friday, July 10, 2020, 11:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X