ജിംനിക്ക് വൻ ഡിമാൻഡ്; ബുക്കിംഗ് കാലാവധി ഒന്നര വർഷത്തോളം

കോം‌പാക്‌ട് ത്രീ-ഡോർ ഓഫ്-റോഡറായ സുസുക്കി ജിംനി 2018 ൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചതു മുതൽ ഇന്ത്യൻ വാഹന പ്രേമികൾ നാലാം തലമുറ സുസുക്കി ജിംനി രാജ്യത്ത് എത്തുന്നത് സ്വപ്‌നം കണ്ട് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ജിംനിക്ക് വൻ ഡിമാൻഡ്; ബുക്കിംഗ് കാലാവധി ഒന്നര വർഷത്തോളം

മാരുതി ജിപ്‌സിയുടെ പിൻഗാമിയായ സുസുക്കി ജിംനി ഇന്ത്യൻ ആവശ്യങ്ങൾക്ക് തികച്ചും അനുയോജ്യമാണെന്നതിൽ ഒരു സംശയവുമില്ല. 2 + 2 സീറ്റർ ആയിരുന്നിട്ടും ദിവസേനയുള്ള ഓഫീസ് യാത്രകൾക്കും ഇടയ്ക്കിടെയുള്ള വീക്ക്എൻഡ് ട്രിപ്പുകൾക്കുമായുള്ള മികച്ച തെരഞ്ഞെടുപ്പാണ് ഈ കുഞ്ഞൻ എസ്‌യുവി.

ജിംനിക്ക് വൻ ഡിമാൻഡ്; ബുക്കിംഗ് കാലാവധി ഒന്നര വർഷത്തോളം

ജിംനിയുടെ ഓൺ-റോഡ് ഡൈനാമിക്‌സ് എടുത്തു പറയേണ്ട ഘടകം തന്നെയാണ്. എന്നാൽ ഓഫ് റോഡിൽ ഇറങ്ങി കഴിഞ്ഞാൽ വേറെ ലെവലാണ് ഈ കോം‌പാക്‌ട് ത്രീ-ഡോർ വാഹനം. എന്നാൽ ഇന്ത്യൻ അരങ്ങേറ്റത്തെക്കുറിച്ച് മാരുതി സുസുക്കി ഇതുവരെ പ്രതികരിച്ചിട്ടില്ല.

MOST READ: തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

ജിംനിക്ക് വൻ ഡിമാൻഡ്; ബുക്കിംഗ് കാലാവധി ഒന്നര വർഷത്തോളം

എങ്കിലും ഈ വർഷം അവസാനത്തോടെ ജിംനി ഇന്ത്യയിൽ എത്തുമെന്നാണ് വാർത്തകൾ. വാഹനത്തിനെ രാജ്യത്ത് എത്തിച്ചാലും അതിന്റെ വിജയത്തെ കുറിച്ചുള്ള അനിശ്ചിതത്വമാണ് മാരുതിയെ പിന്നോട്ടുവലിക്കുന്ന പ്രധാന ഘടകം.

ജിംനിക്ക് വൻ ഡിമാൻഡ്; ബുക്കിംഗ് കാലാവധി ഒന്നര വർഷത്തോളം

ഇതിനായി പൊതുജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായി 2020 ഓട്ടോ എക്സ്പോയിൽ എസ്‌യുവിയെ ബ്രാൻഡ് പ്രദർശിപ്പിച്ചിരുന്നു. ജിംനിയുടെ സിയറ എന്ന മോഡലിനെയാണ് ഫെബ്രുവരിയിൽ നടന്ന പരിപാടിയിൽ മാരുതി അവതരിപ്പിച്ചത്.

MOST READ: ട്രൈബര്‍ എഎംടി എത്തുന്നതോടെ വില്‍പ്പന വര്‍ധിക്കുമെന്ന് റെനോ; അരങ്ങേറ്റം ഉടന്‍

ജിംനിക്ക് വൻ ഡിമാൻഡ്; ബുക്കിംഗ് കാലാവധി ഒന്നര വർഷത്തോളം

മാരുതി സുസുക്കി ജിംനിയെ സംബന്ധിച്ച പ്രസക്തമായ എന്തെങ്കിലും വിവരങ്ങൾ കേൾക്കാൻ ഇന്ത്യൻ വിപണി ഉറ്റുനോക്കുമ്പോൾ ജപ്പാനിൽ ജിംനിക്കായുള്ള കാത്തിരിപ്പ് കാലയളവ് ഏകദേശം ഒന്നര വർഷത്തോളമായി എന്നത് ഏവരെയും ആശ്ചര്യപ്പെടുത്തുന്ന ഒന്നാണ്.

ജിംനിക്ക് വൻ ഡിമാൻഡ്; ബുക്കിംഗ് കാലാവധി ഒന്നര വർഷത്തോളം

വിശാലമായ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഇന്ത്യൻ പതിപ്പ് സുസുക്കി ജിംനി അഞ്ച് ഡോറുകളുള്ള ഉൽപ്പന്നമാകുമെന്ന് വിവിധ വൃത്തങ്ങൾ സൂചന നൽകുന്നു. 1.5 ലിറ്റർ K15B NA പെട്രോൾ നാല് സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുക.

MOST READ: എർട്ടിഗയെ ലക്ഷ്യമിട്ട് ഹ്യുണ്ടായി, പുത്തൻ എംപിവി അടുത്ത വർഷം

ജിംനിക്ക് വൻ ഡിമാൻഡ്; ബുക്കിംഗ് കാലാവധി ഒന്നര വർഷത്തോളം

ഇന്നത്തെ മുൻനിര മാരുതി സുസുക്കി മോഡലുകളിലുടനീളം ഇടംപിടിച്ചിരിക്കുന്ന ബിഎസ്-VI 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ 103 bhp പവറും 138 Nm torque ഉം ഉത്പാദിപ്പിക്കും. ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഇത് ജോടിയാക്കുന്നത്.

ജിംനിക്ക് വൻ ഡിമാൻഡ്; ബുക്കിംഗ് കാലാവധി ഒന്നര വർഷത്തോളം

ബ്രാൻഡിന്റെ ഓൾഗ്രിപ്പ് പ്രോ ഫോർ-വീൽ ഡ്രൈവ് സിസ്റ്റം സാധ്യമാക്കിയ ഓഫ്‌-റോഡിംഗ് വൈദഗ്ധ്യത്തിലൂടെ ഏറെ പ്രശസ്‌തി നേടിയ കോംപാക്‌ട് ത്രീ ഡോർ എസ്‌യുവിയാണ് സുസുക്കി ജിംനി. കിംവദന്തികൾ ശരിയാണെങ്കിൽ ഇന്ത്യൻ മോഡൽ അഞ്ച് ഡോർ പതിപ്പിന് ഒരു ഫ്രണ്ട് വീൽ ഡ്രൈവ് സ്റ്റാൻഡേർഡായും ഓപ്ഷണലായി 4x4 സംവിധാനവും നൽകിയേക്കാം.

Most Read Articles

Malayalam
English summary
Suzuki Jimny Waiting period hits 18 months in Japan. Read in Malayalam
Story first published: Thursday, May 14, 2020, 10:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X