Just In
- 2 hrs ago
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- 4 hrs ago
ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം
- 14 hrs ago
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ
- 18 hrs ago
വിജയത്തിന് മാറ്റുകൂട്ടി ആനന്ദ് മഹീന്ദ്ര; ഇന്ത്യന്‍ ടീമിലെ ആറ് താരങ്ങള്‍ക്ക് ഥാര്‍ സമ്മാനിച്ചു
Don't Miss
- News
എത്തും പിടിയും കിട്ടാതെ മുസ്ലിം ലീഗ്; പള്‍സ് മനസിലാക്കാതെ തീരുമാനം, കൂടുതല്‍ ദുര്‍ബലമാകുന്നു
- Sports
ഇന്ത്യക്കു തന്ത്രം മാറ്റേണ്ടിവരുമോ? കാരണം ദ്രാവിഡ്!- ഉപദേശം പുറത്തുവിട്ട് പീറ്റേഴ്സന്
- Finance
2 തവണ മരണത്തിൽ നിന്ന് രക്ഷപ്പെട്ട ഇന്ത്യൻ കോടീശ്വരൻ, ഗൗതം അദാനിയെക്കുറിച്ച് നിങ്ങൾക്കറിയാത്ത രഹസ്യങ്ങൾ
- Movies
ചെമ്പരത്തിയിലെ അരവിന്ദ് ഇനി സ്വാതിക്ക് സ്വന്തം, പ്രബിന് വിവാഹിതനായി, ചിത്രങ്ങള്‍ വൈറല്‍
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2021 യൂറോപ്യൻ മോഡൽ സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റ് പുറത്തിറക്കി സുസുക്കി
ജാപ്പനീസ് വാഹന നിർമാതാക്കളായ സുസുക്കി 2021 മോഡൽ വർഷത്തേക്കുള്ള യൂറോപ്യൻ പതിപ്പ് സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റ് പുറത്തിറക്കി. ഹാച്ച്ബാക്കിന് പുതുക്കിയ മുൻ സ്റ്റൈലിംഗ്, ഉയർന്ന സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷൻ, മികച്ച സുരക്ഷാ സവിശേഷതകൾ എന്നിവ കൂട്ടിതച്ചേർത്താണ് പുത്തൻ ആവർത്തനത്തെ വിപണിയിൽ എത്തിക്കുന്നത്.

കൂടാതെ എല്ലാ മോഡലുകൾക്കും ഇപ്പോൾ 12V ഹൈബ്രിഡ് സിസ്റ്റവും സുസുക്കി വാഗ്ദാനം ചെയ്യുന്നുണ്ട്. SZ-L, SZ-T, SZ5, SZ5 ALLGRIP എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലായി 2021 സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റ് തെരഞ്ഞെടുക്കാനും സാധിക്കും.

എൻട്രി ലെവൽ SZ-L പതിപ്പിന് എയർ കണ്ടീഷനിംഗ്, റിയർവ്യൂ ക്യാമറ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ ഉള്ള റഡാർ ബ്രേക്ക് സപ്പോർട്ട്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കുള്ള സ്മാർട്ട്ഫോൺ ലിങ്ക് തുടങ്ങിയ അത്യാധുനിക സവിശേഷതകളെല്ലാമുണ്ട്.
MOST READ: പുത്തൻ ഹ്യുണ്ടായി i20 ഇംഗ്ലണ്ടിലുമെത്തി; ഇന്ത്യയിലേക്ക് നവംബറിൽ

അതോടൊപ്പം ഡാബ് റേഡിയോ, ലെതർ സ്റ്റിയറിംഗ് വീൽ, പ്രൈവസി ഗ്ലാസ്, എൽഇഡി ഹെഡ്ലാമ്പുകൾ, എൽഇഡി റിയർ കോമ്പിനേഷൻ ലാമ്പുകൾ, മിനുക്കിയ 16 -ഇഞ്ച് അലോയ് വീലുകളും ഫ്രണ്ട് ഇലക്ട്രിക് വിൻഡോകളും ഈ വേരിയന്റിന് ലഭിക്കുന്നു.

അതേസമയം ഗ്രേ കളറിലുള്ള 16 ഇഞ്ച് അലോയ് വീലുകൾ, ഡ്യുവൽ സെൻസർ ബ്രേക്ക് സപ്പോർട്ട്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, വേവിംഗ് അലേർട്ട്, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, ബ്ലൈൻഡ്-സ്പോട്ട് മോണിറ്റർ, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയാണ് SZ-T വേരിയന്റിൽ സുസുക്കി ഒരുക്കിയിരിക്കുന്നത്.
MOST READ: ലക്സ് മീറ്റർ മുതൽ സൗണ്ട് മീറ്റർ വരെ; ഹൈടെക്കായി കേരള MVD

SZ5 മോഡലിൽ നാവിഗേഷൻ, 16 ഇഞ്ച് പോളിഷ്ഡ് അലോയ് വീലുകൾ, ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ്, കീലെസ് എൻട്രി, സ്റ്റാർട്ട്, ടെലിസ്കോപ്പിക് സ്റ്റിയറിംഗ് വീൽ അഡ്ജസ്റ്റ്മെന്റ്, റിയർ ഇലക്ട്രിക് വിൻഡോകൾ, ഡോർ മിറർ സൈഡ് ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ വേരിയന്റിന് ഫോർവീൽ-ഡ്രൈവ് സിസ്റ്റവും ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയം. സ്വിഫ്റ്റ് ഒരു സോളിഡ് കളറിലും ആറ് ഓപ്ഷണൽ മെറ്റാലിക് കളറുകളിലും മൂന്ന് ഡ്യുവൽ-ടോൺ നിറങ്ങളിലുള്ള ബ്ലാക്ക് പേൾ റൂഫിലും ലഭ്യമാണ്.
MOST READ: കറുപ്പഴകിൽ കസ്റ്റമൈസ്ഡ് കിയ സോനെറ്റ്

2021 സുസുക്കി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ K12D 1.2 ലിറ്റർ ഡ്യുവൽജെറ്റ് ഹൈബ്രിഡ്, നാല് സിലിണ്ടർ എഞ്ചിനാണ് ഹാച്ച്ബാക്കിന് കരുത്തേകുന്നത്. ഇത് 81 bhp കരുത്തിൽ 107 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഈ എഞ്ചിൻ 12.2 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഹാച്ച്ബാക്കിനെ പ്രാപ്തമാക്കുന്നു.ടൂവീൽ സജ്ജീകരണത്തോടുകൂടിയ SZ-T, SZ5 വേരിയന്റുകളിൽ സിവിടി ഓപ്ഷനും ലഭ്യമാണ്.
MOST READ: മെഗാൻ e-വിഷൻ കൺസെപ്റ്റ് അവതരിപ്പിച്ച് റെനോ

റഡാർ ബ്രേക്ക് സപ്പോർട്ട് (RBS) സിസ്റ്റം, ഡ്യുവൽ സെൻസർ ബ്രേക്ക് സപ്പോർട്ട് (DSBS), വെഹിക്കിൾ വീവ് വാർണിംഗ്, ബ്ലൈൻഡ്-സ്പോട്ട് മോണിറ്റർ, റിയർ ക്രോസ്-ട്രാഫിക് അലേർട്ട്, നാവിഗേഷനോടൊപ്പം ഓഡിയോ സിസ്റ്റം എന്നിവ പോലുള്ള സുരക്ഷാ സവിശേഷതകളും പരിഷ്ക്കരിച്ചെത്തിയ മോഡൽ വാഗ്ദാനം ചെയ്യുന്നു.