Just In
- 13 min ago
2021 GLA അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്
- 36 min ago
മൈക്രോ എസ്യുവിയിൽ ക്രൂയിസ് കൺട്രോളും, ടാറ്റ HBX മോഡലിന്റെ പുതിയ ചിത്രങ്ങൾ കാണാം
- 39 min ago
2021 A7 L സെഡാൻ അവതരിപ്പിച്ച് ഔഡി
- 1 hr ago
വിമാനം ഇറങ്ങിയതിനു ശേഷം സൂപ്പർ കാറിൽ കുതിക്കാം, എയർപ്പോർട്ടിൽ ലംബോർഗിനി, മസ്താംഗ് മോഡലുകൾ വാടകയ്ക്ക്
Don't Miss
- News
സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.45
- Finance
എസ്എംഎസ് വഴിയുള്ള തട്ടിപ്പ് വ്യാപകമാവുന്നു: ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ബിഎസ്എന്‍എല്‍
- Movies
റംസാന് സംഭവിക്കാന്‍ പോകുന്നത്; റംസാനെ സായ് പുറത്താക്കും; നോമിനേഷന് ഫ്രീ കാര്‍ഡില്‍ പറ്റിയ മണ്ടത്തരം!
- Sports
IPL 2021- ധോണി പ്രവചിച്ചു, തൊട്ടടുത്ത ബോളില്‍ വിക്കറ്റ്! കൈയടിച്ച് ഗവാസ്കര്‍
- Lifestyle
പുരാണങ്ങള്‍ പണ്ടേ പറഞ്ഞു; കലിയുഗത്തില്‍ ഇതൊക്കെ നടക്കുമെന്ന്
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഭാവം മാറി, സുസുക്കി ജിംനി ഇനി 2-സീറ്റർ വാണിജ്യ വാഹനം
രണ്ട് വർഷത്തിനിടയിൽ ലോകമെമ്പാടുമായി അതിശയകരമായ പ്രതികരണം ലഭിച്ച സുസുക്കി ജിംനി അടുത്തിടെ യൂറോപ്യൻ വിപണിയിൽ നിന്നും പിൻമാറിയിരുന്നു. കാരണം മറ്റൊന്നുമല്ല അടുത്ത വർഷം പ്രാബല്യത്തിൽ വരുന്ന CO2 മലിനീകരണ മാനദണ്ഡങ്ങൾ തന്നെയായിരുന്നു.

എന്നിരുന്നാലും കൈവിട്ടുകളയാൻ സാധിക്കാത്ത വിധം ജനപ്രീതിയുള്ള വാഹനമായി മാറിയിരുന്നു ഈ കുഞ്ഞൻ എസ്യുവി. പ്രത്യേകിച്ചും യൂറോപ്യൻ വിപണികളിൽ. അതിനാൽ ജാപ്പനീസ് കമ്പനി കോംപാക്ട് ഓഫ്-റോഡറിൽ ചില മാറ്റങ്ങൾ വരുത്തി വീണ്ടും അവതരിപ്പിക്കുകയാണ് സുസുക്കി.

ഇനി മുതൽ ജിംനി യൂറോപ്പിലെ N1 വാണിജ്യ വാഹനമായി തരം തിരിക്കും. രണ്ടാമത്തെ നിര സീറ്റുകൾ നീക്കം ചെയ്യുക എന്നതാണ് കാറിൽ വരുത്തിയ ഏറ്റവും വലിയ മാറ്റം. ഇത് മൊത്തം 863 ലിറ്റർ ബൂട്ട് സ്ഥലത്തിലേക്ക് വഴിയൊരുക്കി.
MOST READ: 14 വയസുള്ള കുട്ടികൾക്കും ഓടിക്കാം; ഒരു കുഞ്ഞൻ ഓൾ ഇലക്ട്രിക് കാറുമായി സിട്രൺ

മുമ്പ് ലഭ്യമായ യൂറോപ്യൻ പതിപ്പ് ജിംനിയിൽ ഉണ്ടായിരുന്നതിനേക്കാൾ 33 ലിറ്റർ കൂടുതലാണ് എന്നത് ശ്രദ്ധേയം. കൂടാതെ കാറിന്റെ മുൻ സീറ്റുകൾക്ക് പിന്നിൽ ഒരു കാർഗോ നെറ്റ് സജ്ജീകരിച്ചിരിക്കുന്നു.

K15B 1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ ഉപയോഗിച്ചാണ് ജിംനി വിപണിയിൽ എത്തുന്നത്. ഇത് പരമാവധി 102 bhp കരുത്തിൽ 130 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. കൂടാതെ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് പതിപ്പ് 154 ഗ്രാം CO2 പുറന്തള്ളുമ്പോൾ ഓട്ടോമാറ്റിക് പതിപ്പ് 170 ഗ്രാം CO2 പുറന്തള്ളും.
MOST READ: നിരത്തിലെത്തിച്ചത് അഞ്ച് ലക്ഷം യൂണിറ്റുകൾ; താരമായി നിസാൻ ലീഫ് ഇലക്ട്രിക്

എന്നിരുന്നാലും യൂറോപ്പിലെ വാണിജ്യ വാഹനങ്ങൾക്ക് നിർദ്ദിഷ്ട CO2 പരിധി 147 ഗ്രാം / കിലോമീറ്റർ ആയതിനാൽ മലിനീകരണം കുറയ്ക്കുന്നതിന് സുസുക്കി അതിന്റെ എഞ്ചിനിൽ പ്രവർത്തിക്കേണ്ടതുണ്ട്.

സുസുക്കിയുടെ ഇന്ത്യൻ ഘടകമായ മാരുതി സുസുക്കിയും ജിംനിയെ ഇന്ത്യൻ പുറത്തിറക്കാൻ തയാറെടുക്കുകയാണ്. നിലവിൽ വിദേശ വിപണികളിൽ വിൽക്കുന്ന മൂന്ന് ഡോർ പതിപ്പ് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി മാരുതി വാഹനം ഇവിടെ നിർമിക്കുന്നുണ്ട്.
MOST READ: ടാറ്റയെ പിന്തള്ളി മഹീന്ദ്ര; 2020 ഓഗസ്റ്റിലെ വാണിജ്യ വാഹന വില്‍പ്പന കണക്കുകള്‍

എന്നാൽ ആഭ്യന്തര വിപണിയിൽ ഇത് പ്രായോഗികമല്ലാത്തതിനാൽ അടുത്ത വർഷത്തോടെ ഇന്ത്യൻ വിപണിക്ക് മാത്രമായി അഞ്ച് ഡോർ ജിംനി എസ്യുവി അവതരിപ്പിക്കാൻ മാരുതി സുസുക്കി പദ്ധതിയിടുന്നു.

വാഹനത്തിന്റെ ആഭ്യന്തര അരങ്ങേറ്റത്തെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ മാരുതി സുസുക്കി പങ്കുവെച്ചിട്ടില്ല. 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചതിനു ശേഷം മികച്ച പ്രതികരണമാണ് കമ്പനിക്ക് ഉപഭോക്താക്കളിൽ നിന്നും ലഭിച്ചത്. അതിനാൽ വാഹനത്തെ വിപ്പനയ്ക്ക് എത്തിക്കാൻ തന്നെയാണ് ബ്രാൻഡിന്റെ പദ്ധതി.