പ്രീമിയം സവിശേഷതകളോടെ 2020 സുസുക്കി സ്വിഫ്റ്റ് സ്പോർട്ട്

ഇന്ത്യക്ക് മുഖംതിരിഞ്ഞു നിൽക്കുന്ന പ്രമുഖ മോഡലുകളിലൊന്നാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് സ്പോർട്ട്.

പ്രീമിയം സവിശേഷതകളോടെ 2020 സുസുക്കി സ്വിഫ്റ്റ് സ്പോർട്ട്

സ്റ്റൈലിഷ് ലുക്കുകളും ടർബോ പെട്രോൾ എഞ്ചിനും ഉപയോഗിച്ച് സുസുക്കി സ്വിഫ്റ്റ് സ്പോർട്ട് നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. ഈ ഹോട്ട് ഹാച്ചിന് ഉടൻ തന്നെ മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് നൽകാൻ ഒരുങ്ങുകയാണ് മാരുതി.

പ്രീമിയം സവിശേഷതകളോടെ 2020 സുസുക്കി സ്വിഫ്റ്റ് സ്പോർട്ട്

ചെറിയ കാറിനായി നിരവധി പരിഷ്ക്കരണങ്ങളാണ് മാരുതി ഒരുക്കുന്നത്. പുതുക്കിയ മോഡലിന് ലഭിക്കുന്ന മാറ്റങ്ങൾ അടുത്തിടെ സുസുക്കി ന്യൂസിലൻഡിൽ അവതരിപ്പിച്ചതിനു തുല്യമായിരിക്കും. പെർഫോമൻസ് അധിഷ്ഠിത ഹാച്ച്ബാക്കിനായുള്ള സ്റ്റൈലിംഗ് മാറ്റങ്ങളിൽ ഒരു ഓപ്‌ഷണൽ ബ്ലാക്ക് റൂഫും മൂന്ന് പുതിയ ബോഡി കളറിലും മാത്രമായി പരിമിതപ്പെടുത്തുമെന്നതാണ് യാഥാർഥ്യം.

MOST READ: സ്ഥാപകർ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ 116 -ാം വാർഷികം ആഘോഷിച്ച് റോൾസ് റോയ്‌സ്

പ്രീമിയം സവിശേഷതകളോടെ 2020 സുസുക്കി സ്വിഫ്റ്റ് സ്പോർട്ട്

ഫ്ലേം ഓറഞ്ച്, സ്പീഡി ബ്ലൂ, അബ്ലേസ് റെഡ് എന്നില പുതിയ പെയിന്റ് ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ മറ്റ് സൗന്ദര്യവർധക മാറ്റങ്ങളൊന്നും സ്വിഫ്റ്റ് സ്പോർട്ടിൽ ഇടംപിടിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. 1.4 ലിറ്റർ ടർബോചാർജ്‌ഡ് പെട്രോൾ എഞ്ചിനിൽ നിന്ന് കാർ 138 bhp കരുത്തും 230 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

പ്രീമിയം സവിശേഷതകളോടെ 2020 സുസുക്കി സ്വിഫ്റ്റ് സ്പോർട്ട്

പുതുക്കിയ സുരക്ഷാ പാക്കേജാണ് 2020 സുസുക്കി സ്വിഫ്റ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. അതിൽ ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, റിയർ ക്രോസ്-ട്രാഫിക് അലേർട്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ഹീറ്റഡ് മിററുകൾ എന്നിവ സ്റ്റാൻഡേർഡായി ലഭിക്കും.

MOST READ: പെട്രോൾ കരുത്തിലെത്തുന്ന മാരുതി എസ്-ക്രോസ് ഈ മാസം വിപണിയിലേക്ക്

പ്രീമിയം സവിശേഷതകളോടെ 2020 സുസുക്കി സ്വിഫ്റ്റ് സ്പോർട്ട്

ഈ കൂട്ടിച്ചേർക്കലുകൾ കൂടാതെ സുരക്ഷാ പാക്കേജിലെ ഒരു സ്റ്റാൻഡേർഡ് സവിശേഷതയായി ലഭ്യമായിരുന്ന അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളും മാരുതി വാഗ്‌ദാനം ചെയ്യുന്നത് തുടരും.

പ്രീമിയം സവിശേഷതകളോടെ 2020 സുസുക്കി സ്വിഫ്റ്റ് സ്പോർട്ട്

ഇന്റീരിയറിൽ പുതിയ ഡിജിറ്റൽ സ്പീഡോ ക്ലസ്റ്ററും വാഗ്‌ദാനം ചെയ്യും, അത് അനലോഗ് ഡയലുകൾക്കിടയിൽ സ്ഥാപിച്ചിരിക്കുന്ന ചെറിയ ഡിജിറ്റൽ സ്ക്രീൻ അവതരിപ്പിക്കും. ഓറഞ്ച്, റെഡ് അല്ലെങ്കിൽ നീല കളർ മോഡലുകളിൽ ബ്ലാക്ക് റൂഫ് ഓപ്ഷൻ ഉപയോഗിച്ച് തെരഞ്ഞെടുക്കാം.

MOST READ: പുത്തൻ സിറ്റിക്കൊപ്പം പഴയ മോഡലിനെയും നിലനിർത്താൻ ഹോണ്ട

പ്രീമിയം സവിശേഷതകളോടെ 2020 സുസുക്കി സ്വിഫ്റ്റ് സ്പോർട്ട്

പുതിയ മാറ്റങ്ങൾ ഉൾപ്പെടുത്തുന്നതോടെ മാരുതി സുസുക്കി സ്വിഫ്റ്റ് സ്പോർട്ടിന്റെ വിലയിലും വർധനവ് ഉണ്ടാകും. മാനുവൽ പതിപ്പ് ഇപ്പോൾ 29,990 ഡോളറാണ് വില. ഓപ്ഷണൽ ബ്ലാക്ക് റൂഫ് മോഡലിന് 30,500 ഡോളർ മുടക്കേണ്ടി വരും.

പ്രീമിയം സവിശേഷതകളോടെ 2020 സുസുക്കി സ്വിഫ്റ്റ് സ്പോർട്ട്

അടുത്തിടെ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു സുസുക്കി സ്വിഫ്റ്റ് സ്പോർട്ട് മോഡലിനെ ഇറക്കുമതി ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ വിപണിയിൽ ഈ മോഡൽ ചുവടുവെക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. എന്നിരുന്നാലും സാധ്യമായ ഒരു വിശദീകരണം ‘ഹോമോലോഗേഷൻ' ആണ്.

Most Read Articles

Malayalam
English summary
Suzuki Swift Sport facelift coming With More Features. Read in Malayalam
Story first published: Friday, May 8, 2020, 10:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X