Just In
- 24 min ago
പ്ലാന്റ് അടച്ചിടുന്നത് തുടരുമെന്ന് ഫോര്‍ഡ്; തിരിച്ചടി ഇക്കോസ്പോര്‍ട്ടിന്റെ വില്‍പ്പനയില്‍
- 1 hr ago
2021 ഹെക്ടർ പ്ലസിന്റെ ഔദ്യോഗിക ആക്സസറികൾ വെളിപ്പെടുത്തി എംജി
- 2 hrs ago
പുതുമകളോടെ പരീക്ഷണയോട്ടം നടത്തി ജാവ 42; അരങ്ങേറ്റം ഉടന്‍
- 3 hrs ago
പുതുവർഷത്തിൽ ആകർഷകമായ ഡിസ്കൗണ്ടുകളുമായി ഫോക്സ്വാഗണ്
Don't Miss
- News
സ്ഥാനാരോഹണത്തിന് ട്രംപില്ല: വേദിയിൽ ലേഡി ഗാഗയും അമൻഡ ഗോർമാനും, ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോളിൽ
- Finance
ഗള്‍ഫിലെ ഇന്ത്യന്‍ കോടീശ്വരന്മാരില് ഒന്നാമന് യൂസഫലി! ഫോര്‍ബ്സ് പട്ടികയില്‍ ആദ്യ 15 ല്‍ 10 മലയാളികള്‍
- Sports
IND vs AUS: സ്മിത്ത് ഇനി സച്ചിന്റെയും വീരുവിന്റെയും 'ബോസ്'!, ഇരുവരുടെയും റെക്കോര്‍ഡ് തെറിച്ചു
- Lifestyle
നഖത്തിലും ചെവിയിലും ഈ മാറ്റങ്ങളെങ്കില്‍ കൊവിഡ് സൂക്ഷിക്കണം
- Movies
പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരങ്ങൾ ബിഗ് ബോസിലേക്കോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി ഈ പേരുകൾ
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2021-ഓടെ പുതുതലമുറ വിറ്റാര എസ്യുവിയെ അവതരിപ്പിക്കാനൊരുങ്ങി സുസുക്കി
ജാപ്പനീസ് വാഹന നിർമാതാക്കളായ സുസുക്കി അടുത്ത തലമുറ വിറ്റാര എസ്യുവിയെ 2021 -ന്റെ തുടക്കത്തിൽ ആഗോള വിപണിയിൽ അവതരിപ്പിക്കും. പുതിയ മോഡൽ ഗ്ലോബൽ C-പ്ലാറ്റ്ഫോം നിലനിർത്തും, ഇത് വിറ്റാര ബ്രെസ്സയ്ക്കും അടിവരയിടുന്നു.

ഗ്രാൻഡ് വിറ്റാര നെയിംപ്ലേറ്റ് പുനരുജ്ജീവിപ്പിക്കാനും കമ്പനി ഒരുങ്ങുന്നു എന്നതാണ് ശ്രദ്ധേയം. എന്നിരുന്നാലും, പുതിയ മോഡലിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല.

ഓഫ്-റോഡ് ശേഷിയുള്ള ഏഴ് സീറ്റർ എസ്യുവിയായി പുതിയ ഗ്രാൻഡ് വിറ്റാര അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാം നിര സീറ്റുകൾ ചേർക്കുന്നതിന് കമ്പനിക്ക് അഞ്ച് സീറ്റർ വിറ്റാരയുടെ നീളം വർധിപ്പിക്കാൻ കഴിയും.
MOST READ: ലോഡ്ജി എംപിവിക്ക് പകരക്കാരനെ അവതരിപ്പിക്കാനൊരുങ്ങി ഡാസിയ

അടുത്ത തലമുറ മോഡൽ പരമ്പരാഗത XL-7 ഘടന പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എസ്യുവിക്ക് വലിയതും ലാൻഡർ-ഫ്രെയിം ചാസിയും ശരിയായ ഓഫ്-റോഡ് ബയസ്ഡ് ഫോർ വീൽ ഡ്രൈവ് സിസ്റ്റവും സ്വീകരിക്കാം.

സുസുക്കി പൊതുവെ നെയിംപ്ലേറ്റുകൾ ഉപേക്ഷിക്കുന്നില്ലെന്നും ഗ്രാൻഡ് വിറ്റാര ബ്രാൻഡ് മരിച്ചിട്ടില്ലെന്നും സുസുക്കി ഓസ്ട്രേലിയ ജനറൽ മാനേജർ മൈക്കൽ പച്ചോട്ട സ്ഥിരീകരിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
MOST READ: യുഎസ്, യൂറോപ്യൻ വിപണികളിൽ നിന്നും പസാറ്റിനെ പിൻവലിക്കാൻ ഫോക്സ്വാഗണ്; ഇന്ത്യയിൽ തുടരും

ഗ്രാൻഡ് വിറ്റാരയ്ക്ക് അതിന്റെ പൈതൃകം അനുസരിച്ച് ജീവിക്കാൻ കഴിയുമെന്നും അത് വലുതും കൂടുതൽ കഴിവുള്ളതുമായ വാഹനമാകുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ഇന്ത്യയിൽ അടുത്ത രണ്ട്-മൂന്ന് വർഷത്തിനുള്ളിൽ മാരുതി സുസുക്കി അഞ്ച് പുതിയ യൂട്ടിലിറ്റി വാഹനങ്ങൾ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.
MOST READ: വിൽപ്പനയിൽ നേട്ടമുണ്ടാക്കി കിയയും; സെൽറ്റോസിനെയും മറികടന്ന് സോനെറ്റ്

പുതിയ മിഡ്-സൈസ് എസ്യുവി, പുതിയ C-സെഗ്മെന്റ് എംപിവി, പുതുതലമുറ വിറ്റാര ബ്രെസ, പുതിയ കോംപാക്ട് ക്രോസ്ഓവർ, അഞ്ച്-ഡോർ ജിംനി എസ്യുവി എന്നിവ കമ്പനി അവതരിപ്പിക്കും.

ആഗോള തലത്തിൽ അവതരിപ്പിക്കുന്ന വിറ്റാര ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കില്ല. പകരം, ടൊയോട്ടയുടെ DNGA പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി MSIL ഒരു പുതിയ മിഡ്-സൈസ് എസ്യുവി പുറത്തിറക്കും.
MOST READ: ഒരു വർഷത്തിനുള്ളിൽ ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന മഹീന്ദ്ര മോഡലുകൾ

2022 -ൽ കമ്പനി അടുത്ത തലമുറ വിറ്റാര ബ്രെസ്സയെ അവതരിപ്പിക്കും, ടാറ്റ നെക്സോണിനെ വെല്ലുവിളിക്കാനുള്ള ഒരു പുതിയ കോംപാക്ട് ക്രോസ്ഓവർ 2022 -ന്റെ രണ്ടാം പകുതിയിൽ പ്രതീക്ഷിക്കുന്നു. കമ്പനി അഞ്ച് ഡോറുകളുള്ള ജിംനി സിയറയിലും പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്, ഇത് 2022-23 ൽ അവതരിപ്പിക്കും.