പുത്തൻ മിഡ്-സൈസ് എസ്‌യുവി ഒരുക്കാൻ ടൊയോട്ട-മാരുതി സഖ്യം

ടൊയോട്ടയും സുസുക്കിയും തമ്മിലുള്ള സംയുക്ത പങ്കാളിത്തത്തിൽ രണ്ട് ബ്രാൻഡുകളും ആഗോള തലത്തിലും ഇന്ത്യയിലും വിവിധ മേഖലകളിൽ തങ്ങളുടെ നേട്ടങ്ങൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണ്.

പുത്തൻ മിഡ്-സൈസ് എസ്‌യുവി ഒരുക്കാൻ ടൊയോട്ട-മാരുതി സഖ്യം

ഹൈബ്രിഡ്, ഇലക്ട്രിക് വാഹന മേഖലയിലെ ടൊയോട്ടയുടെ വൈദഗ്ധ്യവും സുസുക്കിയുടെ ഫലപ്രദമായ ഉത്‌പാദന സാങ്കേതികതകളും ഒരുമിക്കുമ്പോൾ പല ഉൽപ്പനങ്ങളും ഭാവിയിൽ പ്രതീക്ഷിക്കാം. ഇന്ത്യയിൽ മാത്രമല്ല, ആഫ്രിക്ക പോലുള്ള മറ്റ് വിപണികളിൽ സുസുക്കി ടൊയോട്ടയ്ക്ക് വാഹനങ്ങൾ വിതരണം ചെയ്യും.

പുത്തൻ മിഡ്-സൈസ് എസ്‌യുവി ഒരുക്കാൻ ടൊയോട്ട-മാരുതി സഖ്യം

ആഭ്യന്തര വിപണിയിൽ പുനർനിർമ്മിച്ച ആദ്യത്തെ വാഹനമായ ടൊയോട്ട ഗ്ലാൻസ ഇതിനകം തന്നെ നിരത്തിൽ എത്തുന്നുണ്ട്. കൂടാതെ പുനർനിർമ്മിച്ച വിറ്റാര ബ്രെസ വരും മാസങ്ങളിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു. എർട്ടിഗയും സിയാസും റീ ബാഡ്‌ജിംഗ് എഞ്ചിനീയറിംഗ് ചികിത്സയ്ക്ക് വിധേയമാകുമെന്ന് സംയുക്ത പത്രക്കുറിപ്പിൽ രണ്ട് ബ്രാൻഡുകളും വെളിപ്പെടുത്തിയിരുന്നു.

പുത്തൻ മിഡ്-സൈസ് എസ്‌യുവി ഒരുക്കാൻ ടൊയോട്ട-മാരുതി സഖ്യം

ബാഡ്‌ജ് എഞ്ചിനീയറിംഗ് വാഹനങ്ങൾക്ക് പുറമേ, പുതിയ വാഹനങ്ങളും അവതരിപ്പിക്കാൻ രണ്ട് കമ്പനികളും ആലോചിക്കുന്നുണ്ട്. മാരുതി-ടൊയോട്ട സഖ്യത്തിൽ പുതിയ മിഡ്-സൈസ് എസ്‌യുവി ഒരുങ്ങുന്നതായാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ടാറ്റ ഹാരിയർ, എംജി ഹെക്‌ടർ തുടങ്ങിയ മോഡലുകളുടെ വിപണി ലക്ഷ്യംവെച്ചാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

പുത്തൻ മിഡ്-സൈസ് എസ്‌യുവി ഒരുക്കാൻ ടൊയോട്ട-മാരുതി സഖ്യം

അഞ്ച് സീറ്റർ 2022 ൽ എത്തുമെന്നാണ് കരുതുന്നത്. ഇത് ഗ്ലോബൽ സി വാസ്തുവിദ്യയെ അടിസ്ഥാനമാക്കിയുള്ള വിറ്റാര ബ്രെസയായിരിക്കും. ടാറ്റ ബ്ലാക്ക്ബേർഡ്, മഹീന്ദ്രയിൽ നിന്നുള്ള പുതിയ മോഡലുകളുമായും കിടപിടിക്കാൻ ശേഷിയുള്ളതായിരിക്കും അണിയറയിൽ ഒരുങ്ങുന്ന മാരുതി-ടൊയോട്ട മിഡ്-സൈസ് എസ്‌യുവി.

പുത്തൻ മിഡ്-സൈസ് എസ്‌യുവി ഒരുക്കാൻ ടൊയോട്ട-മാരുതി സഖ്യം

ഗ്ലാൻസയിൽ നിന്നും വ്യത്യസ്‌തമായി നിരവധി സവിശേഷതകളോടൊയാകും വാഹനം ഒരേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള വിറ്റാര ബ്രെസ ഗ്ലോബൽ എൻ‌സി‌എപി ക്രാഷ് ടെസ്റ്റുകളിൽ ഫോർ-സ്റ്റാർ റേറ്റുചെയ്തിട്ടുണ്ടെന്ന് കണക്കിലെടുക്കുമ്പോൾ ടൊയോട്ട-മാരുതി സുസുക്കി മിഡ്-സൈസ് എസ്‌യുവി സുരക്ഷയിലും കേമനായിരിക്കും.

പുത്തൻ മിഡ്-സൈസ് എസ്‌യുവി ഒരുക്കാൻ ടൊയോട്ട-മാരുതി സഖ്യം

മാരുതി സുസുക്കിയുടെ എസ്‌യുവി നെക്‌സ പ്രീമിയം ഡീലർഷിപ്പുകൾ വഴി മാത്രമായാകും വിൽപ്പനക്കെത്തുക. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുള്ള ടർബോചാർജ്‌ഡ് പെട്രോൾ, ഡീസൽ എഞ്ചിനുകളാകും പുത്തൻ വാഹനത്തിൽ ലഭ്യമാവുക. ആഗോളതലത്തിൽ പിന്തുടരുന്ന ആധുനിക ഡിസൈൻ ഭാഷ്യത്തോടെ പൂർത്തിയാകുന്ന എസ്‌യുവി വിപണിയിൽ വൻവിജയം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുത്തൻ മിഡ്-സൈസ് എസ്‌യുവി ഒരുക്കാൻ ടൊയോട്ട-മാരുതി സഖ്യം

മാരുതി സുസുക്കിയുമായുള്ള പങ്കാളിത്തത്തിലൂടെ ഉത്‌പാദന ചെലവ് കുറയ്ക്കുന്നതിലും വിവിധ മേഖലകളിൽ പരസ്‌പരം സഹകരിക്കുന്നതിലും ടൊയോട്ട ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ മാരുതിയുടെ അതേ വിൽപ്പന തന്ത്രം പയറ്റാനും ഒരുങ്ങുകയാണ് ജാപ്പനീസ് നിർമാതാക്കളും.

പുത്തൻ മിഡ്-സൈസ് എസ്‌യുവി ഒരുക്കാൻ ടൊയോട്ട-മാരുതി സഖ്യം

അതിനായി വരാനിരിക്കുന്ന മോഡലുകളുടെ ഉത്‌പാദന ചെലവ് കുറയ്ക്കുന്നതിനായി മാരുതിയുടെ ചില വിൽപ്പനക്കാരെ തെരഞ്ഞെടുക്കുകയാണ് ബ്രാൻഡ്. നിലവിൽ കൊവിഡ്-19 മൂലം വാഹന വ്യവസായത്തെ ബാധിച്ചിരിക്കുന്ന തകർച്ച പരിഹരിക്കുന്നതിനായി തങ്ങളുടെ ഡീലർമാർക്ക് ടൊയോട്ട കിർലോസ്‌കർ മോട്ടോർസ് പിന്തുണയും ഉപജീവന പാക്കേജും പ്രഖ്യാപിച്ചു. ലോക്ക്ഡൗൺ സമയത്ത് ബിസിനസ്സ് നന്നായി നിലനിർത്തുന്നതിനുള്ള ഭദ്രത ഉറപ്പുവരുത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

Most Read Articles

Malayalam
English summary
Toyota-Suzuki to launch Midsize SUV in 2022. Read in Malayalam
Story first published: Wednesday, April 1, 2020, 11:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X