ഓട്ടോ എക്സ്പോ 2020: ഇലക്ട്രിക്കിലേക്ക് ചുവടുവെച്ച് ടാറ്റ ആൾട്രോസും

ഇന്ത്യൻ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ് അടുത്തിടെ പുറത്തിറക്കിയ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പിനെ അവതരിപ്പിച്ചു. നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്സ്പോയിലാണ് വാഹത്തെ കമ്പനി പ്രദർശിപ്പിച്ചത്.

ഓട്ടോ എക്സ്പോ 2020: ഇലക്ട്രിക്കിലേക്ക് ചുവടുവെച്ച് ടാറ്റ ആൾട്രോസും

നെക്‌സോൺ ഇലക്ട്രിക്കുമായി ആൾട്രോസ് അതിന്റെ ലിഥിയം അയൺ ബാറ്ററി പങ്കിടുന്നു. 2020 അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ വാഹനം വിൽപ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓട്ടോ എക്സ്പോ 2020: ഇലക്ട്രിക്കിലേക്ക് ചുവടുവെച്ച് ടാറ്റ ആൾട്രോസും

എന്നാൽ ആൾട്രോസ് ഇവിയുടെ വിലയെ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും 10 ലക്ഷം രൂപയോളമായിരിക്കും വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓട്ടോ എക്സ്പോ 2020: ഇലക്ട്രിക്കിലേക്ക് ചുവടുവെച്ച് ടാറ്റ ആൾട്രോസും

ആൾ‌ട്രോസ് ഇ‌വി ബ്രാൻ‌ഡിന്റെ ഏറ്റവും പുതിയ സിപ്‌ട്രോൺ ഇലക്ട്രിക് സാങ്കേതികവിദ്യയിൽ തന്നെയാണ് ഒരുങ്ങുന്നത്. ടാറ്റ നെക്സോൺ ഇവിയുമായി ബാറ്ററി ആൾട്രോസ് പങ്കിടുന്നതിനാൽ പൂർണ ചാർജിൽ 250 മുതൽ 300 കിലോമീറ്റർ വരെ മൈലേജ് നൽകുമെന്ന് പ്രതീക്ഷിക്കാം.

ഓട്ടോ എക്സ്പോ 2020: ഇലക്ട്രിക്കിലേക്ക് ചുവടുവെച്ച് ടാറ്റ ആൾട്രോസും

എന്നാൽ നെക്സോൺ ഇലക്ട്രിക് എസ്‌യുവിയേക്കാൾ ഭാരം കുറവായതിനാൽ ആൾട്രോസിന് 10 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിച്ചേക്കും.

ഓട്ടോ എക്സ്പോ 2020: ഇലക്ട്രിക്കിലേക്ക് ചുവടുവെച്ച് ടാറ്റ ആൾട്രോസും

സ്റ്റാൻഡേർഡ് ടാറ്റ ആൾട്രോസിനെ സംബന്ധിച്ചിടത്തോളം വിപണിയിൽ മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. വിപണിയിലെത്തിയ ആദ്യ മാസത്തിൽ തന്നെ 4,500 യൂണിറ്റ് ആൾട്രോസ് കയറ്റുമതി ചെയ്യാൻ കമ്പനിക്ക് സാധിച്ചു.

ഓട്ടോ എക്സ്പോ 2020: ഇലക്ട്രിക്കിലേക്ക് ചുവടുവെച്ച് ടാറ്റ ആൾട്രോസും

ആൾട്രോസിന്റെ പ്രശംസനീയമായ നേട്ടമാണ് അതിന്റെ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ്. ഇത് രാജ്യത്ത് വിൽപ്പനക്കെത്തുന്ന ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കായി മാറുന്നു. ഇവി പവർട്രെയിൻ ഉൾപ്പെടുത്തുന്നത് സുരക്ഷാ ഘടകങ്ങളെ ബാധിക്കില്ല എന്നതിനാൽ മോഡലിന്റെ ഇലക്ട്രിക് പതിപ്പിനും 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് തന്നെ ലഭിക്കും.

ഓട്ടോ എക്സ്പോ 2020: ഇലക്ട്രിക്കിലേക്ക് ചുവടുവെച്ച് ടാറ്റ ആൾട്രോസും

വിപണിയിൽ എത്തിയാൽ ആദ്യത്തെ ഇലക്ട്രിക് പ്രീമിയം ഹാച്ച്ബാക്ക് എന്ന നേട്ടവും കമ്പനിക്ക് സ്വന്തം പേരിൽ കുറിക്കാൻ സാധിക്കും. മഹീന്ദ്ര eKUV100, മാരുതി വാഗൺ ആർ ഇലക്ട്രിക് എന്നിവയിൽ നിന്നായിരിക്കും ആൾട്രോസ് ഇവിയ്ക്ക് മത്സരം നേരിടേണ്ടി വരിക. ഇവ രണ്ടും ഏകദേശം ഒമ്പത് ലക്ഷം രൂപയ്ക്ക് വിപണിയിൽ എത്തുമെന്നാണ് ലഭിക്കുന്ന സൂചന.

Most Read Articles

Malayalam
English summary
Auto Expo 2020: Tata Altroz EV Unveiled
Story first published: Friday, February 7, 2020, 18:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X