2020 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക വാഹനമായി ടാറ്റ ആള്‍ട്രോസ്

ടാറ്റ മോട്ടോര്‍സില്‍ നിന്നുള്ള പ്രീമിയം ഹാച്ച്ബാക്ക് ഓഫറാണ് ആള്‍ട്രോസ്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ വിപിണിയില്‍ എത്തിയ വാഹനം മികച്ച മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്.

2020 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക വാഹനമായി ടാറ്റ ആള്‍ട്രോസ്

ടാറ്റ പ്രേമികളെ സംബന്ധിച്ച് സന്തോഷത്തിന് വക നല്‍കുന്ന വാര്‍ത്തായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ വര്‍ഷം നടക്കുന്ന 2020 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക വാഹനം ആള്‍ട്രോസ് ആണ്.

2020 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക വാഹനമായി ടാറ്റ ആള്‍ട്രോസ്

കഴിഞ്ഞ രണ്ട് വര്‍ഷമായി ടാറ്റ വാഹനങ്ങളാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമാകുന്നത്. ഈ വര്‍ഷവും ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കമ്പനി വക്താവ് വെളിപ്പെടുത്തി.

MOST READ: നിസാൻ മാഗ്നൈറ്റിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്, കൂടുതൽ ഡിസൈൻ വിശദംശങ്ങൾ അറിയാം

2020 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക വാഹനമായി ടാറ്റ ആള്‍ട്രോസ്

സെപ്റ്റംബര്‍ 19 മുതല്‍ ദുബായി, അബുദാബി, ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ ടാറ്റ ആള്‍ട്രോസ് പ്രദര്‍ശനത്തിനെത്തും. 2018 -ല്‍ ടാറ്റയുടെ ജനപ്രീയ കോംപാക്ട് എസ്‌യുവി മോഡലായ നെക്‌സോണും 2019 -ല്‍ പ്രീമിയം എസ്‌യുവിയായ ഹാരിയറുമായിരുന്നു പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക വാഹനങ്ങള്‍.

2020 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക വാഹനമായി ടാറ്റ ആള്‍ട്രോസ്

ഇന്ത്യയിലെ ഉത്സവ സീസണുകള്‍ പോലെ തന്നെ പ്രധാന്യമുള്ളതാണ് ഐപിഎല്ലും. ഈ ഉത്സവവുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ടാറ്റ മോട്ടോര്‍സ് മേധാവി അഭിപ്രായപ്പെട്ടു. പ്രീമിയര്‍ ലീഗിന് വേദിയാകുന്ന യുഎഇയിലെ മൂന്ന് വേദികളിലും ആള്‍ട്രോസ് പ്രദര്‍ശനത്തിനെത്തുമെന്ന് അദേഹം പറഞ്ഞു.

MOST READ: ഭാവം മാറി, സുസുക്കി ജിംനി ഇനി 2-സീറ്റർ വാണിജ്യ വാഹനം

2020 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക വാഹനമായി ടാറ്റ ആള്‍ട്രോസ്

ഇതിനുപുറമെ, മത്സരത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റൈറ്റുള്ള കളിക്കാരന് ആള്‍ട്രോസ് സമ്മാനമായി നല്‍കുകയും ഓരോ മത്സരത്തിലേയും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ള താരത്തിന് ആള്‍ട്രോസ് സൂപ്പര്‍ സ്‌ട്രൈക്കര്‍ ട്രോഫിയും ഒരുലക്ഷം രൂപയും സമ്മാനിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2020 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക വാഹനമായി ടാറ്റ ആള്‍ട്രോസ്

മാത്രമല്ല, മുന്‍ വര്‍ഷങ്ങളിലേത് പോലെ ആള്‍ട്രോസ് സൂപ്പര്‍ സ്‌ട്രൈക്കര്‍ മൊബൈല്‍ ഗെയിമുകളും ഒരുങ്ങുന്നുണ്ട്. ഇതുവഴി ആകര്‍ഷകങ്ങളായ സമ്മാനങ്ങളും ടാറ്റ നല്‍കും. രാജ്യത്തെ ടാറ്റ ഡീലര്‍ഷിപ്പുകളിലുടനീളം ഐപിഎല്‍ പോസ്റ്ററുകളും മറ്റും നല്‍കി അലങ്കരിക്കുമെന്നും ബ്രാന്‍ഡ് അറിയിച്ചു.

MOST READ: 65 bhp കരുത്തുമായി എത്തുന്ന ഇന്ത്യയിലെ ഏക ട്വിൻ സിലിണ്ടർ ലാംബ്രെട്ട

2020 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക വാഹനമായി ടാറ്റ ആള്‍ട്രോസ്

പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലാണ് ആള്‍ട്രോസ് വിപണിയില്‍ എത്തുന്നത്. മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ടൊയോട്ട ഗ്ലാന്‍സ, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവരാണ് ആള്‍ട്രോസിന്റെ എതിരാളികള്‍.

2020 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക വാഹനമായി ടാറ്റ ആള്‍ട്രോസ്

ആല്‍ഫ പ്ലാറ്റ്‌ഫോമില്‍ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബിഎസ് VI നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് വാഹനത്തിന്റെ കരുത്ത്. പെട്രോള്‍ എഞ്ചിന്‍ 86 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും.

MOST READ: മമ്മൂട്ടിയ്ക്ക് 369 കാറുകളോ? സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വൈറലാകുന്നു, വാസ്തവം ഇതാണ്

2020 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക വാഹനമായി ടാറ്റ ആള്‍ട്രോസ്

ഡീസല്‍ 90 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. അധികം വൈകാതെ തന്നെ ടര്‍ബോ പതിപ്പിനെയും അവതരിപ്പിച്ച് വില്‍പ്പന കൊഴുപ്പിക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്.

Most Read Articles

Malayalam
English summary
Tata Altroz Becomes Official Partners For IPL 2020. Read in Malayalam.
Story first published: Monday, September 14, 2020, 15:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X