ടാറ്റ ആൾട്രോസ് ഇമാജിനേറ്റർ അവതരിപ്പിച്ചു; ഇനി നിങ്ങളുടെ ആൾട്രോസ് നിങ്ങളുടെ ഇഷ്ടം

ടാറ്റ മോട്ടോർസ് അടുത്തിടെ പുറത്തിറക്കിയ ആൾട്രോസ് ഹാച്ച്ബാക്കിനായി ഒരു 'ഇമാജിനേറ്റർ' പുറത്തിറക്കി. ഈ ആൾട്രോസ് ഇമാജിനേറ്റർ വാഹനത്തിനായി ഫാക്ടറി ഘടിപ്പിച്ച അഞ്ച് വ്യത്യസ്ത കസ്റ്റമൈസേഷൻ പായ്ക്കുകൾ വാഗ്ദാനം ചെയ്യുന്നു.

ടാറ്റ ആൾട്രോസ് ഇമാജിനേറ്റർ അവതരിപ്പിച്ചു; ഇനി നിങ്ങളുടെ ആൾട്രോസ് നിങ്ങളുടെ ഇഷ്ടം

ആദ്യത്തേത് ആൾട്രോസ് XE പതിപ്പിനായുള്ള ഒരു റിഥം പായ്ക്കാണ്. കസ്റ്റമൈസേഷൻ പാക്കിൽ 7.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, നാല് സ്പീക്കറുകൾ, റിമോർട്ട് കീ, ഡ്യുവൽ ടോൺ ഹോൺ എന്നിവ ഉൾപ്പെടുന്നു.

ടാറ്റ ആൾട്രോസ് ഇമാജിനേറ്റർ അവതരിപ്പിച്ചു; ഇനി നിങ്ങളുടെ ആൾട്രോസ് നിങ്ങളുടെ ഇഷ്ടം

ടാറ്റ ആൾട്രോസ് XM പതിപ്പിന് രണ്ട് കസ്റ്റമൈസേഷൻ പായ്ക്കുകൾ ലഭിക്കുന്നു. 7.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, നാല് സ്പീക്കറുകൾ, രണ്ട് ട്വീറ്ററുകൾ, സ്റ്റിയറിംഗ് മൗണ്ട്ഡ് കൺട്രോളുകൾ, പിൻ പാർക്കിംഗ് ക്യാമറ എന്നിവ ഉൾക്കൊള്ളുന്ന റിഥം പായ്ക്കാണ് ആദ്യത്തേത്.

ടാറ്റ ആൾട്രോസ് ഇമാജിനേറ്റർ അവതരിപ്പിച്ചു; ഇനി നിങ്ങളുടെ ആൾട്രോസ് നിങ്ങളുടെ ഇഷ്ടം

R16 സ്റ്റൈലൈസ്ഡ് വീലുകൾ, ഡ്യുവൽ ടോൺ റൂഫ്, ബോഡി കളർഡ് ORVM, ക്രോം എയർ കണ്ടീഷനിംഗ് വെന്റുകൾ എന്നിവ ഉൾക്കൊള്ളുന്ന സ്റ്റൈൽ പായ്ക്കാണ് XM പതിപ്പിനായുള്ള രണ്ടാമത്തെ കസ്റ്റമൈസേഷൻ പായ്ക്ക്.

ടാറ്റ ആൾട്രോസ് ഇമാജിനേറ്റർ അവതരിപ്പിച്ചു; ഇനി നിങ്ങളുടെ ആൾട്രോസ് നിങ്ങളുടെ ഇഷ്ടം

ടാറ്റ ആൾട്രോസ് XT പതിപ്പിന് ഒരു ലക്സ് കസ്റ്റമൈസേഷൻ പായ്ക്ക് ലഭിക്കുന്നു, അതിൽ R16 സ്റ്റൈലൈസ്ഡ് സ്റ്റീൽ വീലുകൾ, ഡ്യുവൽ ടോൺ റൂഫ്, ബോഡി കളർഡ് ORVM, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, പിന്നിൽ ആം റെസ്റ്റ് എന്നിവ ഉൾപ്പെടുന്നു.

ടാറ്റ ആൾട്രോസ് ഇമാജിനേറ്റർ അവതരിപ്പിച്ചു; ഇനി നിങ്ങളുടെ ആൾട്രോസ് നിങ്ങളുടെ ഇഷ്ടം

ബോഡി കളർഡ് ഗിയർ ഷിഫ്റ്റ് കൺസോൾ, എയർ വെന്റ് ബെസെലുകൾ, ഡ്യുവൽ ടോൺ റൂഫ്, ബോഡി കളർഡ് ORVM എന്നിവ ഉൾപ്പെടുന്ന അർബൻ കസ്റ്റമൈസേഷൻ പായ്ക്കാണ് ടാറ്റ ആൾട്രോസ് XZ പതിപ്പിന് ലഭിക്കുന്നത്.

ടാറ്റ ആൾട്രോസ് ഇമാജിനേറ്റർ അവതരിപ്പിച്ചു; ഇനി നിങ്ങളുടെ ആൾട്രോസ് നിങ്ങളുടെ ഇഷ്ടം

ഈ അഞ്ച് കസ്റ്റമൈസേഷൻ പായ്ക്കുകളുടെ വില ടാറ്റ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ കമ്പനിയുടെ വെബ്‌സൈറ്റിലൂടെ ഒരു പതിപ്പിനൊപ്പം കസ്റ്റമൈസേഷൻ പായ്ക്കിനായി ഒരാൾക്ക് ബുക്കിംഗ് നടത്താം.

ടാറ്റ ആൾട്രോസ് ഇമാജിനേറ്റർ അവതരിപ്പിച്ചു; ഇനി നിങ്ങളുടെ ആൾട്രോസ് നിങ്ങളുടെ ഇഷ്ടം

21,000 രൂപയ്ക്ക് ആൾട്രോസ് ബുക്ക് ചെയ്യാം, കൂടാതെ കസ്റ്റമൈസേഷൻ പായ്ക്കുകൾ ആവശ്യമെങ്കിൽ 10,000 രൂപ അധികം നൽകി ബുക്ക് ചെയ്യാനും കഴിയും.

ടാറ്റ ആൾട്രോസ് ഇമാജിനേറ്റർ അവതരിപ്പിച്ചു; ഇനി നിങ്ങളുടെ ആൾട്രോസ് നിങ്ങളുടെ ഇഷ്ടം

കമ്പനിയുടെ ALFA ആർക്കിടെക്ചർ അവതരിപ്പിക്കുന്ന ടാറ്റ മോഡലുകളിൽ ആദ്യത്തേതാണ് ടാറ്റ ആൾട്രോസ്. ബ്രാൻഡിന്റെ ഇംപാക്റ്റ് 2.0 ഡിസൈൻ ശൈലി അവതരിപ്പിക്കുന്ന വാഹനത്തിൽ നിരവധി സവിശേഷതകളും നിർമ്മാതാക്കൾ ഒരുക്കുന്നു.

ടാറ്റ ആൾട്രോസ് ഇമാജിനേറ്റർ അവതരിപ്പിച്ചു; ഇനി നിങ്ങളുടെ ആൾട്രോസ് നിങ്ങളുടെ ഇഷ്ടം

90 ഡിഗ്രി വരെ തുറക്കാവുന്ന ഡോറുകൾ അവതരിപ്പിക്കുന്ന രാജ്യത്ത് ആദ്യത്തെ വാഹനമാണിത്. വളരെ എളുപ്പത്തിൽ ഉള്ളിലേയ്ക്ക് പ്രവേശിക്കാനും പുറത്തേക്ക് ഇറങ്ങാനും ഇത് സഹായിക്കുന്നു.

ടാറ്റ ആൾട്രോസ് ഇമാജിനേറ്റർ അവതരിപ്പിച്ചു; ഇനി നിങ്ങളുടെ ആൾട്രോസ് നിങ്ങളുടെ ഇഷ്ടം

എൽ‌ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകളും ടൈൽ‌ലൈറ്റുകളും 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും പ്രീമിയം ഹാച്ച്ബാക്കിന് ലഭിക്കുന്നു.

ടാറ്റ ആൾട്രോസ് ഇമാജിനേറ്റർ അവതരിപ്പിച്ചു; ഇനി നിങ്ങളുടെ ആൾട്രോസ് നിങ്ങളുടെ ഇഷ്ടം

സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സംവിധാനങ്ങളുള്ള 7.0 ഇഞ്ച് ഫ്ലോട്ടിംഗ് ടൈപ്പ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയാണ് മറ്റ് ചില സവിശേഷതകൾ.

ടാറ്റ ആൾട്രോസ് ഇമാജിനേറ്റർ അവതരിപ്പിച്ചു; ഇനി നിങ്ങളുടെ ആൾട്രോസ് നിങ്ങളുടെ ഇഷ്ടം

1.2 ലിറ്റർ റിവോട്രോൺ പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ റിവോട്ടോർക്ക് ഡീസൽ എഞ്ചിൻ എന്നിങ്ങനെ രണ്ട് ബിഎസ് VI കംപ്ലയിന്റ് എഞ്ചിൻ ഓപ്ഷനുകളിൽ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്ക് ലഭ്യമാണ്.

ടാറ്റ ആൾട്രോസ് ഇമാജിനേറ്റർ അവതരിപ്പിച്ചു; ഇനി നിങ്ങളുടെ ആൾട്രോസ് നിങ്ങളുടെ ഇഷ്ടം

യഥാക്രമം ഇരു എഞ്ചിനുകളും 82 bhp കരുത്ത് / 113 Nm ടോർക്ക്, 90 bhp കരുത്ത് / 200 Nm ടോർക്ക് എന്നിവ ഉത്പാദിപ്പിക്കുന്നു. രണ്ട് എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. ടാറ്റാ ആൾട്രോസിന് നിലവിൽ 5.29 ലക്ഷം മുതൽ 9.29 ലക്ഷം രൂപ വരെയാണ് എക്‌സ്‌-ഷോറൂം വില.

Most Read Articles

Malayalam
English summary
Tata Altroz Imaginator Launched: Five Options To Customize Your Altroz At The Factory. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X