വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസ് ഡീലർഷിപ്പുകളിൽ എത്തി തുടങ്ങി

ടാറ്റ മോട്ടോർസ് ജനുവരി 22 ന് ഇന്ത്യൻ വിപണിയിൽ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്ക് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ടാറ്റ ആൾട്രോസ് ഹാച്ച്ബാക്ക് കമ്പനി ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി.

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസ് ഡീലർഷിപ്പുകളിൽ എത്തി തുടങ്ങി

ഡീലർഷിപ്പുകളിൽ എത്തിയ ടാറ്റാ ആൾട്രോസ് ഹാച്ച്ബാക്കിന്റെ ആദ്യ ചിത്രങ്ങൾ ഒരു സോഷ്യൽ മീഡിയ ഗ്രൂപ്പിൽ അശ്വിൻ, അമൽ റോയ് പോൾ എന്നിവരാണ് പങ്കുവയ്ച്ചത്.

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസ് ഡീലർഷിപ്പുകളിൽ എത്തി തുടങ്ങി

ഡൗൺ ടൗൺ റെഡ് നിറത്തിലുള്ള വാഹനമാണ് ഡീലർഷിപ്പിൽ പാർക്ക് ചെയ്തിരിക്കുന്നത്. ആൾട്രോസിന്റെ പ്രധാന എതിരാളിയായ മാരുതി സുസുക്കി ബലേനോയ്‌ക്കൊപ്പവും ടാറ്റ ആൾട്രോസിനെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു.

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസ് ഡീലർഷിപ്പുകളിൽ എത്തി തുടങ്ങി

ഇന്ത്യൻ വിപണിയിൽ ബ്രാൻഡിന്റെ ആദ്യത്തെ പ്രീമിയം ഹാച്ച്ബാക്ക് മോഡലാണ് ടാറ്റ ആൾട്രോസ്. മാരുതി ബലേനോ, ടൊയോട്ട ഗ്ലാൻസ, ഹ്യുണ്ടായു എലൈറ്റ് i20 എന്നിവയായിരിക്കും ആൽ‌ട്രോസിന്റെ പ്രധാന എതിരാളികൾ.

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസ് ഡീലർഷിപ്പുകളിൽ എത്തി തുടങ്ങി

ബ്രാൻഡിൽ നിന്നുള്ള ‘ആൽഫ' ആർകിടെക്ച്ചർ അവതരിപ്പിക്കുന്ന ആദ്യത്തെ മോഡൽ കൂടിയാണ് ഹാച്ച്ബാക്ക്. ഹാരിയർ എസ്‌യുവിയിൽ ആദ്യമായി അരങ്ങേറ്റം കുറിച്ച കമ്പനിയുടെ ‘ഇംപാക്റ്റ് 2.0' ഡിസൈൻ ശൈലിയും ടാറ്റ ആൾട്രോസിൽ അവതരിപ്പിക്കുന്നു.

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസ് ഡീലർഷിപ്പുകളിൽ എത്തി തുടങ്ങി

വരാനിരിക്കുന്ന ടാറ്റ ആൽ‌ട്രോസിനായുള്ള ബുക്കിംഗ് ഇതിനകം നിർമ്മാതാക്കൾ ആരംഭിച്ചു. വാഹനം ഓൺലൈനായോ ഏതെങ്കിലും ഡീലർഷിപ്പുകളിലൂടെയോ 21,000 രൂപയടച്ച ബുക്ക് ചെയ്യാൻ കഴിയും. ഷാർപ്പ് ലൈനുകളും നിരവധി സവിശേഷതകളും ഫീച്ചറുകളും ആൾ‌ട്രോസ് വാഗ്ദാനം ചെയ്യുന്നു.

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസ് ഡീലർഷിപ്പുകളിൽ എത്തി തുടങ്ങി

എൽ‌ഇഡി ഡേ ടൈം റണ്ണിംഗി ലൈറ്റുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽ‌ഇഡി ടൈൽ‌ലൈറ്റുകൾ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വലിയ ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൗണ്ടഡ് കൺട്രോളുകളുള്ള ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ഒന്നിലധികം ഡ്രൈവിംഗ് മോഡുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ് എന്നിവയാണ് ടാറ്റ ആൾട്രോസ് വാഗ്ദാനം ചെയ്യുന്ന ചില ഫീച്ചറുകൾ.

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസ് ഡീലർഷിപ്പുകളിൽ എത്തി തുടങ്ങി

XE, XM, XT, XZ എന്നീ നാല് പതിപ്പുകളിൽ ആൾ‌ട്രോസ് ടാറ്റാ വാഗ്ദാനം ചെയ്യുന്നു. നാല് പതിപ്പുകളിലും രണ്ട് എഞ്ചിൻ ഓപ്ഷനുകളുണ്ട്. ഇരു എഞ്ചിനുകളും സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിലേക്ക് ഘടിപ്പിച്ചിരിക്കുന്നു.

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസ് ഡീലർഷിപ്പുകളിൽ എത്തി തുടങ്ങി

1.2 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിൻ 86 bhp കരുത്തും 113 Nm torque ഉം, 1.5 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ 90 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസ് ഡീലർഷിപ്പുകളിൽ എത്തി തുടങ്ങി

ടാറ്റ ആൾട്രോസ് ഹാച്ച്ബാക്ക് ഓടിക്കാനുള്ള അവസരം അടുത്തിടെ ഞങ്ങൾക്ക് ലഭിച്ചിരുന്നു, വാഹനം വളരെ മതിപ്പുളവാക്കി. മികച്ച സവിശേഷതകളും മികച്ച പ്രകടനവും വിശാലമായ ക്യാബിനും കാർ വാഗ്ദാനം ചെയ്യുന്നു.

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസ് ഡീലർഷിപ്പുകളിൽ എത്തി തുടങ്ങി

സ്കൈലൈൻ സിൽവർ, ഡൗൺ ടൗൺ റെഡ് മിഡ് ടൗൺ ഗ്രേ, അവന്യൂ വൈറ്റ്, ഹൈ സ്ട്രീറ്റ് ഗോൾഡ് എന്നിങ്ങനെ അഞ്ച് നിറങ്ങളിലായിരിക്കും ടാറ്റ പ്രീമിയം ഹാച്ച്ബാക്കിനെ വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

Most Read Articles

Malayalam
English summary
Tata Altroz Starts Arriving At Dealerships Ahead Of India-Launch: Will Rival The Maruti Baleno. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X