പ്രതിമാസ വിൽപ്പനയിൽ 5,000 കടന്ന് ടാറ്റ ആൾട്രോസ്

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ മാരുതി ബലേനോയ്ക്കും ഹ്യുണ്ടായി i20 മോഡലുകൾക്കും ലഭിക്കുന്ന സ്വീകാര്യത കണ്ട് സെഗ്മെന്റിലേക്ക് ആൾട്രോസുമായി എത്തിയവരാണ് ടാറ്റ മോട്ടോർസ്. പ്രതീക്ഷിച്ചതു പോലെ തന്നെ മികച്ച വിജയവും ബ്രാൻഡിന് ലഭിച്ചു.

പ്രതിമാസ വിൽപ്പനയിൽ 5,000 കടന്ന് ടാറ്റ ആൾട്രോസ്; വിൽപ്പനയിൽ 20 ശതമാനം വളർച്ച

2020 ജനുവരിയിൽ ആൾ‌ട്രോസ് അവതരിപ്പിച്ചതോടെ ടാറ്റയ്ക്ക് കൂടുതൽ കരുത്ത് ലഭിച്ചു. സെപ്റ്റംബറിൽ B2 ഹാച്ചിന്റെ മൊത്തം 5,952 യൂണിറ്റുകളാണ് ബ്രാൻഡ് നിരത്തിലെത്തിച്ചത്. ഇത് ഓഗസ്റ്റ് മാസം വിറ്റഴിച്ച 4,951 യൂണിറ്റുകളേക്കാൾ 20 ശതമാനം വളർച്ചയാണ് സൂചിപ്പിക്കുന്നത്.

പ്രതിമാസ വിൽപ്പനയിൽ 5,000 കടന്ന് ടാറ്റ ആൾട്രോസ്; വിൽപ്പനയിൽ 20 ശതമാനം വളർച്ച

കഴിഞ്ഞ മാസം ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ ടാറ്റ പാസഞ്ചർ കാറാണ് ആൾട്രോസ്. ഉത്സവ സീസൺ അടുക്കുന്നതോടെ അടുത്ത മാസങ്ങളിൽ ഇത് കൂടുതൽ വിൽപ്പന നേടുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. കൂടാതെ ഒരു ടർബോ പെട്രോൾ മോഡലും വാഹനത്തിന് ഒരുങ്ങുന്നുണ്ട്.

MOST READ: വിപണിയില്‍ എത്തിയ ആദ്യ ദിനം തന്നെ മഹീന്ദ്ര ഥാറിനെ പരിഷ്‌കരിച്ചു; വീഡിയോ

പ്രതിമാസ വിൽപ്പനയിൽ 5,000 കടന്ന് ടാറ്റ ആൾട്രോസ്; വിൽപ്പനയിൽ 20 ശതമാനം വളർച്ച

നിലവിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും 1.5 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിനും ഉപയോഗിച്ച് ആൾട്രോസ് തെരഞ്ഞെടുക്കാൻ സാധിക്കും. രണ്ട് യൂണിറ്റുകളും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

പ്രതിമാസ വിൽപ്പനയിൽ 5,000 കടന്ന് ടാറ്റ ആൾട്രോസ്; വിൽപ്പനയിൽ 20 ശതമാനം വളർച്ച

പെട്രോൾ എഞ്ചിൻ 6,000 rpm-ൽ 86 bhp കരുത്തും 3,300 rpm-ൽ 113 Nm torque ഉം ഉത്പാദിപ്പിക്കുമ്പോൾ ഓയിൽ-ബർണർ 4,000 rpm-ൽ പരമാവധി 90 bhp പവറും 1,250-3,000 rpm-ൽ 200 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

MOST READ: പരീക്ഷണയോട്ടം നടത്തി പുതുതലമുറ മാരുതി സെലേറിയോ; അരങ്ങേറ്റം ഉടന്‍

പ്രതിമാസ വിൽപ്പനയിൽ 5,000 കടന്ന് ടാറ്റ ആൾട്രോസ്; വിൽപ്പനയിൽ 20 ശതമാനം വളർച്ച

ആൾട്രോസിന്റെ വരാനിരിക്കുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ മികച്ച പവർ ഔട്ട്പുട്ടുകളായിരിക്കും വാഗ്‌ദാനം ചെയ്യുക. പുതിയ വകഭേദം ടാറ്റയുടെ ശ്രേണി കൂടുതൽ വിപുലീകരിക്കാൻ സഹായിക്കും. ഹാച്ച്ബാക്കിന്റെ എൻട്രി ലെവൽ XE പെട്രോൾ വേരിയന്റിന് 5.43 ലക്ഷം രൂപയും ഉയർന്ന XZ അർബൻ പെട്രോൾ പതിപ്പിന് 7.88 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

പ്രതിമാസ വിൽപ്പനയിൽ 5,000 കടന്ന് ടാറ്റ ആൾട്രോസ്; വിൽപ്പനയിൽ 20 ശതമാനം വളർച്ച

ഡീസലിനെ സംബന്ധിച്ചിടത്തോളം വില ആരംഭിക്കുന്നത് 6.99 ലക്ഷം രൂപയിലാണ്. എന്നാൽ ആൾട്രോസിന്റെ ഏറ്റവും ഉയർന്ന ഡീസൽ വകഭേദത്തിന് 9.09 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. അടുത്തിടെ അടിസ്ഥാന വേരിയന്റ് ഒഴികെ ഡീസൽ ശ്രേണിയിലുടനീളം വാഹനത്തിന് 40,000 രൂപ വില ടാറ്റ കുറച്ചിരുന്നു.

MOST READ: XC40 റീച്ചാർജ് ഇലക്ട്രിക് എസ്‌യുവിയുടെ പ്രൊഡക്ഷൻ ആരംഭിച്ച് വോൾവോ

പ്രതിമാസ വിൽപ്പനയിൽ 5,000 കടന്ന് ടാറ്റ ആൾട്രോസ്; വിൽപ്പനയിൽ 20 ശതമാനം വളർച്ച

പ്രീമിയം ഹാച്ച് ആൽഫ പ്ലാറ്റ്ഫോമിന് അടിവരയിടുന്ന ആദ്യത്തെ മോഡലാണ്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടിയ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന കാറാണ് ടാറ്റ ആൾട്രോസ് എന്നതും ശ്രദ്ധേയമാണ്.

പ്രതിമാസ വിൽപ്പനയിൽ 5,000 കടന്ന് ടാറ്റ ആൾട്രോസ്; വിൽപ്പനയിൽ 20 ശതമാനം വളർച്ച

3,990 മില്ലീമീറ്റർ നീളവും 1,755 മില്ലീമീറ്റർ വീതിയും 1,523 മില്ലീമീറ്റർ ഉയരവും 2,501 മില്ലീമീറ്റർ വീൽബേസും 165 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണ് ആൾട്രോസിന് ടാറ്റ സമ്മാനിച്ചിരിക്കുന്നത്. കൂടാതെ 345 ലിറ്ററാണ് ബൂട്ട്‌സ്പേസ്.

Most Read Articles

Malayalam
English summary
Tata Altroz Posted 5,952 Unit Sales In 2020 September. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X