വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസിന്റെ അടുത്ത ടീസർ വീഡിയോ പുറത്ത്

ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്ക് 2020 ജനുവരി 22 -ന് പുറത്തിറക്കുമെന്ന് ടാറ്റ മോട്ടോർസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. വാഹന നിർമാതാക്കൾ ആൾട്രോസിനായി ഒരു പുതിയ ടീസർ പുറത്തിറക്കിയിരിക്കുകയാണ്.

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസിന്റെ അടുത്ത ടീസർ വീഡിയോ പുറത്ത്

വീഡിയോ വാഹനം പുറത്തിറങ്ങുന്ന തീയതി പ്രഖ്യാപിക്കുകയും കാർ ഒന്നിലധികം വശങ്ങളിൽ കാണിക്കുകയും ചെയ്തു. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ ഇന്ത്യൻ വാഹന നിർമാതാക്കളുടെ ആദ്യത്തെ ചുവടുവയ്പ്പാണ് ടാറ്റ ആൾട്രോസ്.

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസിന്റെ അടുത്ത ടീസർ വീഡിയോ പുറത്ത്

മാരുതി ബലേനോ, ഹ്യുണ്ടായി i20 എലൈറ്റ്, ഹോണ്ട ജാസ് തുടങ്ങിയവയായിരിക്കും ആൾട്രോസിന്റെ പ്രധാന എതിരാളികൾ. ഇതിനകം കാർ ഓടിച്ചു നോക്കാനുള്ള അവസരം ഞങ്ങൾക്ക് ലഭിച്ചു.

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസിന്റെ അടുത്ത ടീസർ വീഡിയോ പുറത്ത്

ടാറ്റ മോട്ടോർസ് വാഹനത്തിന്റെ വിലയ്‌ക്ക് പുറമെ കാറിനെക്കുറിച്ച് അറിയാനുള്ളതെല്ലാം വെളിപ്പെടുത്തിയിരുന്നു. ആൽ‌ട്രോസിന്റെ ആദ്യ ഡ്രൈവ് റിവ്യുവിന് ഇവിടെ ക്ലിക്ക് ചെയ്യുക.

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസിന്റെ അടുത്ത ടീസർ വീഡിയോ പുറത്ത്

രണ്ട് എഞ്ചിൻ ഓപ്ഷനുകളാവും വാഹനത്തിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. 86 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ട്രിപ്പിൾ സിലിണ്ടർ പെട്രോൾ , 89 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റർ -4 സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ യൂണിറ്റുമാണ്.

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസിന്റെ അടുത്ത ടീസർ വീഡിയോ പുറത്ത്

രണ്ട് എഞ്ചിനുകൾക്കും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുകൾ സ്റ്റാൻഡേർഡായി ലഭിക്കും, ടാറ്റ മോട്ടോർസ് അടുത്ത വർഷം തന്നെ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സും വാഗ്ദാനം ചെയ്യും.

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസിന്റെ അടുത്ത ടീസർ വീഡിയോ പുറത്ത്

ആൾ‌ട്രോസിന്റെ ഒരു ഇലക്ട്രിക് പതിപ്പും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ. ആൾട്രോസ് ഇലക്ട്രിക് 2020 അവസാനത്തോടെയോ 2021 -ന്റെ തുടക്കത്തിലോ ലോഞ്ച് ചെയ്യാം.

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസിന്റെ അടുത്ത ടീസർ വീഡിയോ പുറത്ത്

അഡ്വാൻസ്ഡ് മോഡുലാർ പ്ലാറ്റ്‌ഫോമിനെ (AMP) അടിസ്ഥാനമാക്കിയുള്ളതാണ് ഈ കാർ, ഇത് വരാനിരിക്കുന്ന നിരവധി ടാറ്റ കാറുകൾ, ക്രോസ്ഓവറുകൾ, എംപിവികൾ, കോംപാക്റ്റ് എസ്‌യുവികൾ എന്നിവയ്ക്ക് അടിസ്ഥാനമാകും.

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസിന്റെ അടുത്ത ടീസർ വീഡിയോ പുറത്ത്

90 ഡിഗ്രി മുഴുവൻ തുറക്കുന്ന ഡോറുകൾ, 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്രൈവ് മോഡുകൾ, മഴ സെൻസ് ചെയ്യുന്ന വൈപ്പറുകൾ എന്നിവയുൾപ്പെടെ നിരവധി ശ്രേണിയിലെ മുൻനിര സവിശേഷതകളാണ് കാറിൽ വരുന്നത്. വളരെ വിശാലമായ ഈ കാർ എല്ലാ തരം ഉപഭോക്താക്കൾക്കും വിലമതിക്കുന്ന ഒരു ദൃഢമായ ബിൽഡ് ക്വാളിറ്റിയുമായാണ് വരുന്നത്.

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസിന്റെ അടുത്ത ടീസർ വീഡിയോ പുറത്ത്

ഹാച്ച്ബാക്ക് വിപണിയിലെ ടാറ്റാ മോട്ടോർസിന്റെ ഏറ്റവും മികച്ച ശ്രമമാണിത്, വാഹനത്തിന്റെ വിലയാണ് ഇന്ന് വിപണി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു കാര്യം.

ടാറ്റാ കാറുകളായ ടിയാഗോ, നെക്സൺ എന്നിവ കൈകാര്യം ചെയ്തതുപോലെയുള്ള, പണത്തിനു മൂല്യം നൽകി ബലേനോ, i20 എലൈറ്റ് പോലുള്ള എതിരാളികളേക്കാൾ വിലക്കുറവിൽ ആൾട്രോസിനെ ടാറ്റ അവതരിപ്പിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസിന്റെ അടുത്ത ടീസർ വീഡിയോ പുറത്ത്

ടാറ്റാ മോട്ടോർസിന്റെ 2020 -ലെ ആദ്യത്തെ വലിയ നീക്കമായിരിക്കും ആൾ‌ട്രോസ്, ഈ വർഷം ഇന്ത്യൻ വാഹന നിർമാതാക്കളിൽ നിന്ന് നിരവധി പുതിയ മോഡലുകൾ വിപണിയിൽ എത്തനുള്ള തയ്യാറെടുപ്പിലാണ്.

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസിന്റെ അടുത്ത ടീസർ വീഡിയോ പുറത്ത്

പ്രീമിയം ഹാച്ച്ബാക്കിന് ശേഷം അടുത്തതായി പുറത്തിറക്കുക ഗ്രാവിറ്റാസ് എന്നറിയപ്പെടുന്ന ഹാരിയറിന്റെ ഏഴ് സീറ്റർ പതിപ്പായിരിക്കും. ഈ വർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന 2020 ഇന്ത്യൻ ഓട്ടോ എക്‌സ്‌പോയിൽ ഗ്രാവിറ്റാസ് അനാച്ഛാദനം ചെയ്യാൻ സാധ്യതയുണ്ട്.

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസിന്റെ അടുത്ത ടീസർ വീഡിയോ പുറത്ത്

അടുത്തിടെ പ്രദർശിപ്പിച്ച നെക്‌സോണിന്റെ ഇലക്ട്രിക് പതിപ്പും ഈ വർഷം ഇന്ത്യയിൽ വിപണിയിലെത്തും. ഇത് ഇലക്ട്രിക് വാഹന വിഭാഗത്തിലെ ടാറ്റ മോട്ടോർസിന്റെ ഏറ്റവും വലിയ ലോഞ്ചായിരിക്കും.

Most Read Articles

Malayalam
English summary
Tata Altroz premium hatch back new teaser video out ahead of january 22 launch. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X