ടാറ്റ ആൾട്രോസ് ഡെലിവറികൾ ആരംഭിച്ചു; പെട്രോൾ മോഡലുകൾക്ക് കൂടുതൽ ഡിമാൻഡ്

ടാറ്റ മോട്ടോർസ് തങ്ങളുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്ക് ഈ ആഴ്ച ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ചു. വിപണിയിൽ എത്തി ഒരാഴ്ച്ചയ്ക്കുള്ളിൽ തന്നെ വാഹനത്തിന്റെ ഡെലിവറികളും നിർമ്മാതാക്കൾ ആരംഭിച്ചു കഴിഞ്ഞു.

ടാറ്റ ആൾട്രോസ് ഡെലിവറികൾ ആരംഭിച്ചു; പെട്രോൾ മോഡലുകൾക്ക് കൂടുതൽ ഡിമാൻഡ്

മാരുതി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20 എന്നിവ അടങ്ങുന്ന ഈ വിഭാഗത്തിന് ഇന്ത്യൻ വാഹന വ്യവസായത്തിൽ ഏകദേശം 26 ശതമാനം വിപണി വിഹിതമുണ്ട്.

ടാറ്റ ആൾട്രോസ് ഡെലിവറികൾ ആരംഭിച്ചു; പെട്രോൾ മോഡലുകൾക്ക് കൂടുതൽ ഡിമാൻഡ്

ടാറ്റാ ഹാരിയറിൽ അവതരിപ്പിച്ച ഇംപാക്റ്റ് 2.0 ഡിസൈൻ ശൈലിയിൽ നിർമ്മിച്ച ആൾട്രോസ് ഭാവിയിലെ ടാറ്റ ഹാച്ച്ബാക്കുകളുടെ രൂപകൽപ്പനയിൽ പ്രധാന പങ്ക് വഹിക്കും.

ടാറ്റ ആൾട്രോസ് ഡെലിവറികൾ ആരംഭിച്ചു; പെട്രോൾ മോഡലുകൾക്ക് കൂടുതൽ ഡിമാൻഡ്

ഇതേ ഡിസൈൻ ശൈലി ഇപ്പോൾ ടാറ്റയുടെ ചെറു വാഹനമായ ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റിലും കാണാം. ടാറ്റയുടെ പുതിയ ALFA - എജൈൽ, ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ് മോഡുലാർ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ വാഹനവുമാണിത്.

ടാറ്റ ആൾട്രോസ് ഡെലിവറികൾ ആരംഭിച്ചു; പെട്രോൾ മോഡലുകൾക്ക് കൂടുതൽ ഡിമാൻഡ്

എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള സ്ലീക്ക് ഹെഡ്‌ലാമ്പ് ഡിസൈൻ, ക്രോം ആവരണമുള്ള കറുത്ത റേഡിയേറ്റർ ഗ്രില്ല്, നന്നായി രൂപകൽപ്പന ചെയ്ത ബോണറ്റ്, ഫെൻഡറുകൾ, ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകൾ അടങ്ങിയ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM -കൾ പ്രദർശിപ്പിക്കുന്ന ഒരു സൈഡ് പ്രൊഫൈൽ എന്നിവ ബാഹ്യ സവിശേഷതകളിൽ ഉൾപ്പെടുന്നു.

ടാറ്റ ആൾട്രോസ് ഡെലിവറികൾ ആരംഭിച്ചു; പെട്രോൾ മോഡലുകൾക്ക് കൂടുതൽ ഡിമാൻഡ്

റൂഫ് സ്‌പോയ്‌ലർ, എൽഇഡി ടെയിൽ ലാമ്പുകൾ, റിഫ്ലക്ടറുകളുള്ള വലിയ പിൻ ബമ്പറുകൾ എന്നിവയും വാഹനത്തിന് ലഭിക്കും. ബേസ് പതിപ്പുകൾക്ക് 165 ഇഞ്ച് ടയറുകളുള്ള 14 ഇഞ്ച് സ്റ്റീൽ വീലുകൾ ലഭിക്കും.

ടാറ്റ ആൾട്രോസ് ഡെലിവറികൾ ആരംഭിച്ചു; പെട്രോൾ മോഡലുകൾക്ക് കൂടുതൽ ഡിമാൻഡ്

ഉയർന്ന പതിപ്പുകൾക്ക് 195/55 ടയറുകളുള്ള പുതിയ 16 ഇഞ്ച് അലോയ് വീലുകളുമാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. അളവുകളുടെ അടിസ്ഥാനത്തിൽ, ടാറ്റ ആൾട്രോസിന് 3,990 mm നീളവും 1,755 mm വീതിയും 1,523 mm ഉയരവും 2,501 mm വീൽബേസുമായി ലഭിക്കുന്നു. 165 mm ഗ്രൗണ്ട് ക്ലിയറൻസും, 345 ലിറ്റർ ബൂട്ട് സ്പേസും, 37 ലിറ്റർ ശേഷിയുള്ള ഇന്ധന ടാങ്കും വാഹനം വാഗ്ദാനം ചെയ്യുന്നു.

ടാറ്റ ആൾട്രോസ് ഡെലിവറികൾ ആരംഭിച്ചു; പെട്രോൾ മോഡലുകൾക്ക് കൂടുതൽ ഡിമാൻഡ്

അകത്തളത്തിൽ, ടാറ്റ കാറുകളിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ആൾട്രോസിന് ലഭിക്കുന്നു. ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, എയർ വെന്റുകളുള്ള പൂർണ്ണ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ കമ്പനി ഒരുക്കുന്നു.

ടാറ്റ ആൾട്രോസ് ഡെലിവറികൾ ആരംഭിച്ചു; പെട്രോൾ മോഡലുകൾക്ക് കൂടുതൽ ഡിമാൻഡ്

സുരക്ഷാ സവിശേഷതകളിൽ മുന്നിൽ ഇരട്ട എയർബാഗുകൾ, ABS+EBD എന്നിവ ഉൾപ്പെടുന്നു. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ആൾട്രോസ് ഫൈവ് സ്റ്റാർ സുരക്ഷയും കൈവരിച്ചിട്ടുണ്ട്.

ടാറ്റ ആൾട്രോസ് ഡെലിവറികൾ ആരംഭിച്ചു; പെട്രോൾ മോഡലുകൾക്ക് കൂടുതൽ ഡിമാൻഡ്

പവർ വിൻഡോകൾ, സ്മാർട്ട് കീ, പുഷ് ബട്ടൺ സ്റ്റാർട്ട്, പാർക്ക് അസിസ്റ്റ് സവിശേഷതയ്‌ക്കൊപ്പം നൂതന സാങ്കേതി വിദ്യകളും, വിവിധ ഡ്രൈവ് മോഡുകൾ എന്നിവയും വാഹനത്തിന് ലഭിക്കും.

ടാറ്റ ആൾട്രോസ് ഡെലിവറികൾ ആരംഭിച്ചു; പെട്രോൾ മോഡലുകൾക്ക് കൂടുതൽ ഡിമാൻഡ്

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന 1.2 ലിറ്റർ ബി‌എസ് VI പെട്രോൾ യൂണിറ്റ് 86 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ടാറ്റ ആൾട്രോസ് ഡെലിവറികൾ ആരംഭിച്ചു; പെട്രോൾ മോഡലുകൾക്ക് കൂടുതൽ ഡിമാൻഡ്

90 bhp കരുത്തും 200 Nm torque ഉം വിതരണം ചെയ്യുന്ന ബി‌എസ് VI 1.5 ലിറ്റർ ഡീസൽ യൂണിറ്റും വാഹനത്തിന് ലഭിക്കുന്നു. ഇതും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായിട്ടാണ് യോജിപ്പിച്ചിരിക്കുന്നത്.

ടാറ്റ ആൾട്രോസ് ഡെലിവറികൾ ആരംഭിച്ചു; പെട്രോൾ മോഡലുകൾക്ക് കൂടുതൽ ഡിമാൻഡ്

ഡീസൽ യൂണിറ്റിനെ അപേക്ഷിച്ച് കൂടുതൽ ഡിമാൻഡുള്ളത് പെട്രോൾ യൂണിറ്റാണ്. ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷൻ തൽക്കാലം കമ്പനി ഓഫർ ചെയ്യുന്നില്ല. XE, XM, XT, XZ, XZ (O) എന്നീ വകഭേദങ്ങളിൽ വാഹനം ലഭ്യമാണ്.

Most Read Articles

Malayalam
English summary
Tata Altroz Premium Hatchback deliveries begin in India. Read in Malayalam.
Story first published: Saturday, January 25, 2020, 12:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X