ടാറ്റ ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്ക് പുറത്തിറങ്ങി; വില 5.29 ലക്ഷം രൂപ

ഓട്ടോ എക്സ്പോയ്ക്ക് ഏതാനും ആഴ്ചകള്‍ മാത്രം ശേഷിക്കെ, തങ്ങളുടെ പുതിയ ഹാച്ച്ബാക്കിനെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ടാറ്റ. 2018 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന 45X കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ നിര്‍മ്മാണം.

ടാറ്റ ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്ക് പുറത്തിറങ്ങി; വില 5.29 ലക്ഷം രൂപ

5.29 ലക്ഷം മുതൽ 9.29 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്-ഷോറൂം വില. മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ടൊയോട്ട ഗ്ലാന്‍സ, ഹോണ്ട ജാസ്,ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവയാണ് വാഹനത്തിന്റെ പ്രധാന എതിരാളികള്‍.

ടാറ്റ ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്ക് പുറത്തിറങ്ങി; വില 5.29 ലക്ഷം രൂപ

നിര്‍മ്മാതാക്കളുടെ മോഡുലാര്‍ ALFA (എജൈല്‍ ലൈറ്റ് ഫ്‌ലെക്‌സിബിള്‍ അഡ്വാന്‍സ്ഡ്) പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ മോഡലാണ് ആള്‍ട്രോസ്. ഏതാണ്ട് ഒരു വര്‍ഷം മുമ്പ് വിപണയില്‍ എത്തിയ ഹാരിയറിനെ പിന്തുടര്‍ന്ന് ഇംപാക്റ്റ് 2.0 ഡിസൈന്‍ ശൈലിയില്‍ എത്തുന്ന രണ്ടാമത്തെ ടാറ്റ വാഹനം കൂടിയാണിത്.

ടാറ്റ ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്ക് പുറത്തിറങ്ങി; വില 5.29 ലക്ഷം രൂപ

1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ 86 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 1.5 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ 90 bhp കരുത്തും 200 Nm torque ഉം പുറപ്പെടുവിക്കുന്നു. ഇരു എഞ്ചിനുകളും ബിഎസ് VI കംപ്ലയിന്റാണ്.

ടാറ്റ ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്ക് പുറത്തിറങ്ങി; വില 5.29 ലക്ഷം രൂപ

സ്റ്റാന്‍ഡേര്‍ഡായി അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടാണ് രണ്ടും എഞ്ചിനുകളും ഘടിപ്പിച്ചിരിക്കുന്നത്. അടുത്തിടെയാണ് ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി വാഹനം കരുത്ത് തെളിയിച്ചത്. ക്രോമില്‍ പൊതിഞ്ഞ കറുപ്പ് നിഴലടിക്കുന്ന ഹെഡ്‌ലാമ്പുകളാണ് മുന്‍ വശത്തെ മനോഹരമാക്കുന്നത്.

ടാറ്റ ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്ക് പുറത്തിറങ്ങി; വില 5.29 ലക്ഷം രൂപ

മുന്‍ ഗ്രില്ലിന്റെ നടുവിലായി ടാറ്റയുടെ ബാഡ്ജിങും നല്‍കിയിട്ടുണ്ട്. ഫോഗ് ലാമ്പുകള്‍ മുന്‍ ബമ്പറില്‍ ഒരു പ്രത്യേക യൂണിറ്റായി സ്ഥാപിച്ചിരിക്കുന്നു, താഴെ ഭാഗത്തായി വീതിയില്‍ വിശാലമായ എയര്‍ ഇന്റേക്കും സ്ഥാനം പിടിച്ചിരിക്കുന്നു.

ടാറ്റ ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്ക് പുറത്തിറങ്ങി; വില 5.29 ലക്ഷം രൂപ

മസ്‌കുലര്‍ വീല്‍ ആര്‍ച്ചുകള്‍, റൈസിംഗ് പില്ലര്‍ സെക്ഷനും ബെല്‍റ്റ് ലൈനും, 16 ഇഞ്ച് ഡ്യുവല്‍-ടോണ്‍ ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ക്രോമിലും കറുത്ത നിറത്തിലും ഒരുക്കിയിരിക്കുന്ന പവര്‍ മിററുകള്‍ എന്നിവയും വാഹനത്തിന്റെ സവിശേഷതയാണ്.

ടാറ്റ ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്ക് പുറത്തിറങ്ങി; വില 5.29 ലക്ഷം രൂപ

കൂടാതെ ഇന്റഗ്രേറ്റഡ് ടേണ്‍ ഇന്റിക്കേറ്ററുകള്‍, പില്ലറിലേക്ക് കയറ്റി സ്ഥാപിച്ചിരിക്കുന്ന ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയാണ് വാഹനത്തിന്റെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍. കറുത്ത ആവരണത്തില്‍ പൊതിഞ്ഞിരിക്കുന്ന റാപ് എറൗണ്ട് എല്‍ഇഡി ടെയില്‍ ലാമ്പുകളും, ബമ്പറില്‍ ഇടം പിടിച്ചിരിക്കുന്ന ലൈസന്‍സ് പ്ലേറ്റും പിന്‍വശത്തെ മനോഹരമാക്കുന്നു.

ടാറ്റ ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്ക് പുറത്തിറങ്ങി; വില 5.29 ലക്ഷം രൂപ

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആറ് സ്പീക്കര്‍ ഹര്‍മാന്‍ ഓഡിയോ, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍ തുടങ്ങിയവ വാഹനത്തിന്റെ പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

Most Read Articles

Malayalam
English summary
Tata Altroz Premium Hatchback launched in India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X