ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ പ്രദേശിക ലോഞ്ച് ടാറ്റ കൊച്ചിയിൽ നിർവ്വഹിച്ചു

ടാറ്റ മോട്ടോർസിന്റെ ആദ്യ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അൾട്രോസ് കേരളത്തിലും വിൽപ്പന ആരംഭിച്ചു. അഞ്ച് പ്രധാന പതിപ്പുകളിൽ അൾട്രോസ് ലഭ്യമാണ്.

ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ പ്രദേശിക ലോഞ്ച് ടാറ്റ കൊച്ചിയിൽ നിർവ്വഹിച്ചു

രാജ്യത്തുടനീളമുള്ള ടാറ്റ മോട്ടോർസ് ഡീലർഷിപ്പുകൾ വഴി വാഹനത്തിന്റെ വിൽപ്പന നിർമ്മാതാക്കൾ ആരംഭിച്ചിരിക്കുന്നു. ആൾട്രോസ് പെട്രോൾ പതിപ്പിന് 5.29ലക്ഷം രൂപയും, ഡീസൽ പതിപ്പിന് 6.99 ലക്ഷം രൂപയുമാണ് പ്രാരംഭ എക്സ്-ഷോറൂം വില.

ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ പ്രദേശിക ലോഞ്ച് ടാറ്റ കൊച്ചിയിൽ നിർവ്വഹിച്ചു

പുതിയ ALFA ആർകിടെക്ച്ചറിൽ വികസിപ്പിച്ച ടാറ്റയുടെ ആദ്യത്തെ വാഹനമാണിത്. ഹാരിയറിന് ശേഷം ഇംപാക്റ്റ് 2.0 ഡിസൈൻ ശൈലിയിൽ എത്തുന്ന രണ്ടാമത്തെ വാഹനവുമാണ് അൾട്രോസ്.

ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ പ്രദേശിക ലോഞ്ച് ടാറ്റ കൊച്ചിയിൽ നിർവ്വഹിച്ചു

ശ്രദ്ധേയമായ രൂപകൽപ്പനയും, വിഭാഗത്തിൽ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന സവിശേഷതകളും വാഹനത്തിനുണ്ട്. സുരക്ഷ ഫീച്ചറുകളിൽ ഗ്ലോബൽ NCAP -യുടെ ഫൈവ് സ്റ്റാർ റേറ്റിംഗും ആൾട്രോസ് കരസ്ഥമാക്കിയിട്ടുണ്ട്.

ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ പ്രദേശിക ലോഞ്ച് ടാറ്റ കൊച്ചിയിൽ നിർവ്വഹിച്ചു

ഡിസൈൻ, സാങ്കേതിവിദ്യ, ഡ്രൈവിംഗ് ഡൈനാമികസ്, ഉപഭോക്തൃ ആനന്ദം എന്നിവയിൽ ഒരു ഗോൾഡ് സ്റ്റാൻഡേർഡ് ഹാച്ച്ബാക്ക് സജ്ജമാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്കായി തയ്യാറാക്കിയിരിക്കുന്ന ആറ് വ്യത്യസ്ത ഫാക്ടറി ഫിറ്റഡ് കസ്റ്റമൈസബിൾ ഓപ്ഷനുകളുമായിയാണ് വാഹനം എത്തുന്നത്.

ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ പ്രദേശിക ലോഞ്ച് ടാറ്റ കൊച്ചിയിൽ നിർവ്വഹിച്ചു

പ്രീമിയം ഹാച്ച്ബാക്കായ ടാറ്റാ ആൾട്രോസ് വിപണിയിൽ അവതരിപ്പിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഫൈവ് സ്റ്റാർ ഗ്ലോബൽ NCAP റേറ്റിംഗ് ലഭിച്ച ടാറ്റയുടെ രണ്ടാമത്തെ വാഹനവുമാണ് അൾട്രോസ്.

ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ പ്രദേശിക ലോഞ്ച് ടാറ്റ കൊച്ചിയിൽ നിർവ്വഹിച്ചു

അതിനാൽ തന്നെ ടാറ്റ അഭിമാനിക്കുന്ന ഒരു ഉൽ‌പ്പന്നമാണിത്. ഈ ഉൽപ്പന്നം തങ്ങളുടെ ഉപയോക്താക്കൾക്ക് മികച്ച ഡ്രൈവിംഗ് അനുഭവം നൽകുമെന്ന് മാത്രമല്ല, പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലേക്ക് ചുവടുവെക്കുമ്പോൾ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്ന് ടാറ്റ മോട്ടോഴ്‌സിന്റെ ചീഫ് ടെക്‌നോളജി ഓഫീസർ രാജേന്ദ്ര പെറ്റ്കർ അഭിപ്രായപ്പെട്ടു.

ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ പ്രദേശിക ലോഞ്ച് ടാറ്റ കൊച്ചിയിൽ നിർവ്വഹിച്ചു

ആൾട്രോസ് ഗോൾഡ് സാറ്റാൻഡേർഡ് കരസ്ഥമാക്കിയ വിവിധ മേഘലകൾ

സുരക്ഷയിൽ ഗോൾഡ് സ്റ്റാൻഡേർഡ്

ഫൈവ് സ്റ്റാർ ഗ്ലോബൽ NCAP റേറ്റിങ്ങോടുകൂടി ആൾ‌ട്രോസ് സുരക്ഷയിൽ ഗോൾഡ് സ്റ്റാൻ‌ഡേർഡ് കരസ്ഥമാക്കുന്നു. പരിഷ്കരിച്ച ALFA ആർക്കിടെക്ചർ, ABS+EBD, ESC, ഡ്യുവൽ എയർബാഗുകൾ പോലുള്ള മികച്ച ഇൻ-ക്ലാസ് സുരക്ഷാ സവിശേഷതകളോടെയാണ് കാർ വരുന്നത്. സമഗ്ര സുരക്ഷാ സംവിധാനവും ഊർജ്ജം ആഗിരണം ചെയ്യുന്ന ALFA ആർകിടെക്ച്ചറും ടാറ്റാ ആൾ‌ട്രോസിലെ യാത്രക്കാർക്ക് ലോകോത്തര സുരക്ഷ ഉറപ്പാക്കുന്നു.

ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ പ്രദേശിക ലോഞ്ച് ടാറ്റ കൊച്ചിയിൽ നിർവ്വഹിച്ചു

ഡിസൈനിൽ ഗോൾഡ് സ്റ്റാൻഡേർഡ്

ഇംപാക്റ്റ് 2.0 ഡിസൈൻ ശൈലിയെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ടാറ്റ ആൾ‌ട്രോസിന്റെ ഫ്യൂച്ചറിസ്റ്റിക് ഡിസൈനിൽ ആധുനികവും ബുദ്ധിപരവുമായി രൂപകൽപ്പന ചെയ്തതുമായ ഇന്റീരിയറുകളാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്.

ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ പ്രദേശിക ലോഞ്ച് ടാറ്റ കൊച്ചിയിൽ നിർവ്വഹിച്ചു

90 ഡിഗ്രി തുറക്കുന്ന ഡോറുകൾ യാത്രക്കാർക്ക് വാഹനത്തിന് അകത്തേക്കും പുറത്തേക്കും കടക്കാൻ മതിയായ ഇടമുണ്ടെന്ന് ഉറപ്പാക്കുന്നു. ലേസർ കട്ട് അലോയ് വീലുകളും പ്രീമിയം ബ്ലാക്ക് പിയാനോ ഫിനിഷും സമാനതകളില്ലാത്ത റോഡ് സാന്നിധ്യത്തിന് കാരണമാവുകയും, ഉപഭോക്താവിന് മികച്ച സ്റ്റൈൽ ഉറപ്പാക്കുകയും ചെയ്യുന്നു.

ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ പ്രദേശിക ലോഞ്ച് ടാറ്റ കൊച്ചിയിൽ നിർവ്വഹിച്ചു

സാങ്കേതികവിദ്യയിൽ ഗോൾഡ് സ്റ്റാൻഡേർഡ്

ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ സംവിധാനങ്ങളുള്ള 7.0 ടച്ച്‌സ്‌ക്രീൻ ഹർമാൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്ലാസ് ലീഡിംഗ് അക്കോസ്റ്റിക്‌സ് എന്നിവ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന ആൾട്രോസിന് വോയ്‌സ് കമാൻഡ് റെക്കഗ്നിഷൻ, ടേൺ-ബൈ-ടേൺ സവിശേഷത എന്നിവ സമാനതകളില്ലാത്ത അനുഭവം പ്രദാനം ചെയ്യുന്നു.

ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ പ്രദേശിക ലോഞ്ച് ടാറ്റ കൊച്ചിയിൽ നിർവ്വഹിച്ചു

ഡ്രൈവിംഗ് ഡൈനാമിക്സിൽ ഗോൾഡ് സ്റ്റാൻഡേർഡ്

കരുത്തുറ്റ പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പം ദൃഢമായ സസ്‌പെൻഷനുകളും ഉപഭോക്താവിന് മികച്ച ഡ്രൈവിംഗ് അനുഭവം നൽകുന്നു. മൾട്ടി ഡ്രൈവ് മോഡുകൾക്കൊപ്പം ക്രൂയിസ് കൺട്രോൾ സവിശേഷത നഗരത്തിലും ഹൈവേയിലും സുഖപ്രദമായ ഡ്രൈവിംഗ് ഉറപ്പാക്കുന്നു.

ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ പ്രദേശിക ലോഞ്ച് ടാറ്റ കൊച്ചിയിൽ നിർവ്വഹിച്ചു

ഉപഭോക്തൃ ആനന്ദത്തിൽ ഗോൾഡ് സ്റ്റാൻഡേർഡ്

പിൻ വശത്ത് നിരപ്പായ ഫ്ലോർ, പിൻ എസി വെന്റുകൾ, ക്യാബിൻ സ്പേസ്, 24 യൂട്ടിലിറ്റി സ്പെയ്സുകൾ എന്നിവ ഡ്രൈവിംഗ് അനുഭവം സൗകര്യപ്രദവും സുഖകരവുമാണെന്ന് ഉറപ്പാക്കുന്നു. വിശാലമായ ഇന്റീരിയറുകളും ഉപഭോക്താവിന് സുഖപ്രദമായ അനുഭവം പ്രദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Tata Altroz Regional Launch in Kochi details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X