ആൾട്രോസിന്റെ ടർബോ പതിപ്പ് ഉടൻ വിപണിയിലേക്ക്, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ടിയാഗൊ, ടിഗോർ മോഡലുകളുടെ ജയം ടാറ്റ സ്പെഷ്യൽ എഡിഷനുകളായ (JTP) എഡിഷൻ പദ്ധതിയിൽ നിന്നും ടാറ്റ മോട്ടോർസും ജയം മോട്ടോർസും വേർപിരിഞ്ഞത് പെർഫോമൻസ് കാറുകളെ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളെ നിരാശരാക്കിയ തീരുമാനമായിരുന്നു.

ആൾട്രോസിന്റെ ടർബോ പതിപ്പ് ഉടൻ വിപണിയിലേക്ക്, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

2018 ഒക്ടോബര്‍ മാസത്തിലാണ് ടാറ്റ ടിയാഗൊയുടെയും, ടിഗോറിന്റെയും കരുത്തുകൂടിയ JTP മോഡലുമായി വിപണിയില്‍ എത്തിയത്. കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയം മോട്ടോർസുമായി സഹകരിച്ചാണ് ഈ പെർഫോമൻസ് മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നത്.

ആൾട്രോസിന്റെ ടർബോ പതിപ്പ് ഉടൻ വിപണിയിലേക്ക്, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

എന്നാൽ ഇവയ്ക്ക് പകരമായി ടർബോ പെട്രോൾ മോഡലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ പദ്ധതി. അതിന്റെ ഭാഗമായി പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന്റെ ടർബോ വേരിയന്റിൽ ടാറ്റ പ്രവർത്തിച്ചുവരികയാണിപ്പോൾ. എന്നാൽ കമ്പനി ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവനകളൊന്നും തന്നെ നടത്തിയിട്ടില്ല.

MOST READ: ടൊയോട്ട യാരിസ് ഇനി മുതൽ ഗവൺമെന്റ് ഇ മാർക്കറ്റ്പ്ലെയ്‌സിലും ലഭ്യം

ആൾട്രോസിന്റെ ടർബോ പതിപ്പ് ഉടൻ വിപണിയിലേക്ക്, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇപ്പോൾ ആൾട്രോസ് ടർബോ പെട്രോൾ പതിപ്പിന്റെ ഇന്ത്യൻ നിരത്തിലെ പരീക്ഷണയോട്ടം നടത്തിവരികയാണ് കമ്പനി. ഈ ചിത്രങ്ങൾ റഷ്‌ലൈൻ പുറത്തുവിടുകയും ചെയ്തു. ടർബോചാർജറുകളുടെയും മറ്റ് ആന്തരിക ഘടകങ്ങളുടെയും പ്രാഥമിക വിതരണക്കാരനാണ് ടാറ്റ മോട്ടോ]സിന്റെ ജയം ഓട്ടോമോട്ടീവ്.

ആൾട്രോസിന്റെ ടർബോ പതിപ്പ് ഉടൻ വിപണിയിലേക്ക്, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ടാറ്റ നെക്സോൺ ബി‌എസ്-VI മോഡലിൽ പ്രവർത്തിക്കുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ ത്രീ സിലിണ്ടർ റിവോട്രോൺ യൂണിറ്റിന്റെ നേരിട്ടുള്ള സ്വാപ്പ് എഞ്ചിൻ ആയിരിക്കില്ല ആൾട്രോസിൽ എത്തുക എന്നതാണ് മറ്റൊരു രസകരമായ കാര്യം. പകരം മികച്ച VGT (വേരിയബിൾ ജോമെട്രി ടർബോ) സംവിധനത്തിനൊപ്പം ഇത് വ്യത്യസ്തമായി ട്യൂൺ ചെയ്യാം.

MOST READ: ഹ്യുണ്ടായി ഓറ; പരിചയപ്പെടാം 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍ പതിപ്പിനെ

ആൾട്രോസിന്റെ ടർബോ പതിപ്പ് ഉടൻ വിപണിയിലേക്ക്, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

നിലവിലെ ടാറ്റാ ആൽ‌ട്രോസിനെ സംബന്ധിച്ചിടത്തോളം 1.2 NA റിവോട്രോൺ ത്രീ സിലിണ്ടർ പെട്രോൾ യൂണിറ്റ് 6,000 rpm-ൽ 85 bhp കരുത്തും 3,300 rpm-ൽ 113 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി സ്റ്റാൻഡേർഡായി ജോടിയാക്കിയിരിക്കുന്നു.

ആൾട്രോസിന്റെ ടർബോ പതിപ്പ് ഉടൻ വിപണിയിലേക്ക്, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ അനുസരിച്ച് 2020 ഒക്ടോബര്‍-ഡിസംബര്‍ മാസത്തിനിടയ്ക്ക് വാഹനം വിപണിയില്‍ എത്തിയേക്കും. ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ ടാറ്റ ആള്‍ട്രോസ് ടര്‍ബോ എഞ്ചിന്‍ മോഡല്‍ അവതരിപ്പിച്ചിരുന്നു. ഇതിനൊപ്പം ടാറ്റ സ്വന്തമായി വികസിപ്പിച്ച ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്സും നല്‍കുന്നുണ്ട് എന്നതാണ് വലിയ ആകർഷണം.

MOST READ: ഉപഭോക്താക്കള്‍ക്കായി ലോയല്‍റ്റി റിവാര്‍ഡ് പ്രോഗ്രാം അവതരിപ്പിച്ച് മാരുതി

ആൾട്രോസിന്റെ ടർബോ പതിപ്പ് ഉടൻ വിപണിയിലേക്ക്, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

1.2 ലിറ്റര്‍ ടര്‍ബോചാര്‍ജഡ് പെട്രോള്‍ എഞ്ചിനാകും പുതിയ പതിപ്പില്‍ ഇടംപിടിക്കുകയെന്നാണ് സൂചന. ഈ എഞ്ചിന്‍ 99 bhp പവറിൽ 141 Nm torque സൃഷ്ടിക്കാൻ ട്യൂൺ ചെയ്യും. അഞ്ച് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്സ്.

ആൾട്രോസിന്റെ ടർബോ പതിപ്പ് ഉടൻ വിപണിയിലേക്ക്, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇതോടൊപ്പം അധികം വൈകാതെ തന്നെ ആൾട്രോസിന്റെ ഇലക്ട്രിക്ക് പതിപ്പും നിരത്തിലെത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. 2020 ഓട്ടോ എക്‌സ്‌പോയില്‍ ആള്‍ട്രോസിന്റെ ഇലക്ട്രിക്ക് പതിപ്പിനെ കമ്പനി അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ടാറ്റയുടെ സിപ്ട്രോണ്‍ ഇലക്ട്രിക് സാങ്കേതികവിദ്യയിലാണ് ഒരുങ്ങുന്നത്.

Most Read Articles

Malayalam
English summary
Tata Altroz Turbo Petrol Spied On Testing. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X