ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ടാറ്റ ആള്‍ട്രോസ് ടര്‍ബോ

ടാറ്റ മോട്ടോര്‍സ് ഉടന്‍ തന്നെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആള്‍ട്രോസിന്റെ കരുത്തുറ്റ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ വിപണിയില്‍ അവതരിപ്പിക്കും. പുറത്തിറങ്ങുന്നതിന് മുന്നോടിയായി, നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ടാറ്റ ആള്‍ട്രോസ് ടര്‍ബോ

ടീം ബിഎച്ച്പിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വാഹനത്തിന്റെ കുറച്ച് വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയതായിട്ടാണ് സൂചന. ടെയില്‍ലാമ്പിന് അടുത്തായി നല്‍കിയിരിക്കുന്ന ബാഡ്ജിംഗ് ആണ് ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കുന്നത്.

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ടാറ്റ ആള്‍ട്രോസ് ടര്‍ബോ

നേരത്തെ വാഹനത്തിന്റെ വില സംബന്ധിച്ചും എഞ്ചിനും സംബന്ധിച്ചും ഏതാനും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. XT, XT (O), XZ and XZ (O) എന്നിങ്ങനെ നാല് വകഭേദങ്ങളിലാകും വാഹനം വിപണിയില്‍ എത്തുക.

MOST READ: വേർണയ്ക്കും പുതിയൊരു എൻട്രി ലെവൽ വേരിയന്റ് സമ്മാനിച്ച് ഹ്യുണ്ടായി

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ടാറ്റ ആള്‍ട്രോസ് ടര്‍ബോ

ഇതില്‍ പ്രാരംഭ പതിപ്പായ XT മോഡലിന് 7.99 ലക്ഷം രൂപയും, XT (O) പതിപ്പിന് 8.19 ലക്ഷം രൂപയും, XZ പതിപ്പിന് 8.59 ലക്ഷം രൂപയും, XZ (O) പതിപ്പിന് 8.75 ലക്ഷം രൂപയും ആയിരിക്കും എക്‌സ്‌ഷോറൂം വിലയെന്നാണ് സൂചന.

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ടാറ്റ ആള്‍ട്രോസ് ടര്‍ബോ

എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാകും വാഹനത്തിന് കരുത്ത് നല്‍കുക. ഈ എഞ്ചിന്‍ 5,500 rpm-ല്‍ 110 bhp കരുത്തും 1,500-5,500 rpm -ല്‍ 140 Nm torque ഉം സൃഷ്ടിക്കും.

MOST READ: റോയൽ എൻഫീൾഡിന് വെല്ലുവിളിയായി ഹോണ്ട ഹൈനസ്; ഫസ്റ്റ് ലുക്ക് റിവ്യൂ

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ടാറ്റ ആള്‍ട്രോസ് ടര്‍ബോ

ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഈ എഞ്ചിന്‍ ബന്ധിപ്പിക്കും. ആള്‍ട്രോസ് ടര്‍ബോയ്ക്ക് ഓപ്ഷനായി ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുംലഭിക്കും. ഈ ഡിസിടി യൂണിറ്റ് പഞ്ച് പവര്‍ട്രെയിനില്‍ നിന്ന് ലഭ്യമാക്കും.

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ടാറ്റ ആള്‍ട്രോസ് ടര്‍ബോ

അതേസമയം വാഹനത്തില്‍ കുറച്ച് മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. അവതരണ വേളയില്‍ മാത്രമാകും ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളു. എന്നാല്‍ ഡിസൈന്‍ നിലവിലെ മോഡലിന് സമാനമാകും.

MOST READ: വിപണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് മഹീന്ദ്ര ട്രിയോ

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ടാറ്റ ആള്‍ട്രോസ് ടര്‍ബോ

എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ടെയില്‍ലാമ്പ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഉള്‍ക്കൊള്ളുന്നു. മൗണ്ട് ചെയ്ത നിയന്ത്രണങ്ങളുള്ള ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും വാഹനത്തിന് ലഭിക്കും.

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ടാറ്റ ആള്‍ട്രോസ് ടര്‍ബോ

ആള്‍ട്രോസ് ടര്‍ബോയുടെ ലോഞ്ചില്‍ ഓട്ടോമാറ്റിക് പതിപ്പും അവതരിപ്പിക്കുമോ എന്നതില്‍ വ്യക്തതയില്ല. മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ടൊയോട്ട ഗ്ലാന്‍സ, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവരാകും ആള്‍ട്രോസ് ടര്‍ബോ പതിപ്പിനും എതിരാളികളാകുക.

Most Read Articles

Malayalam
English summary
Tata Altroz Turbo Variant Appears On Official Website. Read in Malayalam.
Story first published: Friday, October 9, 2020, 10:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X