ക്യാമറയില്‍ കുടുങ്ങി ടാറ്റ ആള്‍ട്രോസ് ടര്‍ബോ പതിപ്പ്; സ്‌പൈ ചിത്രങ്ങള്‍

ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സില്‍ നിന്നും നിരവധി മോഡലുകളാണ് വിപണിയില്‍ എത്താനിരിക്കുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ മിക്ക മോഡലുകളുടെയും ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ചാണ് ടാറ്റ ഇതിന് തുടക്കം കുറിച്ചിരിക്കുന്നത്.

ക്യാമറയില്‍ കുടുങ്ങി ടാറ്റ ആള്‍ട്രോസ് ടര്‍ബോ പതിപ്പ്; സ്‌പൈ ചിത്രങ്ങള്‍

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ടാറ്റ അവതരിപ്പിച്ച് ആള്‍ട്രോസ് എന്നൊരു മോഡലായിരുന്നു ഇതില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്. നിലവില്‍ ഈ മോഡല്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാകും.

ക്യാമറയില്‍ കുടുങ്ങി ടാറ്റ ആള്‍ട്രോസ് ടര്‍ബോ പതിപ്പ്; സ്‌പൈ ചിത്രങ്ങള്‍

മാന്യമായ വില്‍പ്പന പ്രതിമാസം ലഭിക്കുന്നുണ്ടെങ്കിലും ഈ മോഡലിന് ഒരു ടര്‍ബോ പതിപ്പുകൂടി സമ്മാനിച്ച് മത്സരം കൊഴുപ്പിക്കാനാണ് ടാറ്റയുടെ പദ്ധതി. ഉത്സവ സീസണോടെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനത്തിന്റെ പരീക്ഷണ ചിത്രങ്ങള്‍ ഇതിനോടകം തന്നെ നിരവധി തവണ പുറത്തുവന്നു കഴിഞ്ഞു.

MOST READ: അർബർ ക്രൂയിസർ കോംപാക്‌ട് എസ്‌യുവി വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 8.40 ലക്ഷം

ക്യാമറയില്‍ കുടുങ്ങി ടാറ്റ ആള്‍ട്രോസ് ടര്‍ബോ പതിപ്പ്; സ്‌പൈ ചിത്രങ്ങള്‍

ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു. കാര്‍വാലെയാണ് പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. റെഗുലര്‍ പതിപ്പുമായി താരതമ്യം ചെയ്താല്‍ ഡിസൈനിലോ ഫീച്ചറുകളിലോ മാറ്റമൊന്നും ഉണ്ടായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ക്യാമറയില്‍ കുടുങ്ങി ടാറ്റ ആള്‍ട്രോസ് ടര്‍ബോ പതിപ്പ്; സ്‌പൈ ചിത്രങ്ങള്‍

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചിത്രങ്ങള്‍ പ്രോട്ടോടൈപ്പാണെന്നും വ്യക്തമാക്കുന്നു. മൂടിക്കെട്ടലുകള്‍ ഒന്നും ഇല്ലാതെയായിരുന്നു പരീക്ഷണയോട്ടം. ജനപ്രീയ മോഡലായ നെക്‌സോണില്‍ വാഗ്ദാനം ചെയ്യുന്ന ടെക്‌റ്റോണിക് ബ്ലു കളറിലായിരുന്നു വാഹനം കാണപ്പെട്ടത്.

MOST READ: ഇംപെരിയാലെ 250 പണിപ്പുരയില്‍; ഇന്ത്യയിലേക്ക് പരിഗണിക്കുമെന്ന് ബെനലി

ക്യാമറയില്‍ കുടുങ്ങി ടാറ്റ ആള്‍ട്രോസ് ടര്‍ബോ പതിപ്പ്; സ്‌പൈ ചിത്രങ്ങള്‍

1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാകും വാഹനത്തിന് കരുത്ത് നല്‍കുക. അത് അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഈ എഞ്ചിന്‍ ബന്ധിപ്പിക്കും. 110 bhp വരെ പരമാവധി കരുത്ത് ഉത്പാദിപ്പിക്കുമെന്നാണ് സൂചന.

ക്യാമറയില്‍ കുടുങ്ങി ടാറ്റ ആള്‍ട്രോസ് ടര്‍ബോ പതിപ്പ്; സ്‌പൈ ചിത്രങ്ങള്‍

ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തതുപോലെ, ടാറ്റാ ആള്‍ട്രോസ് ടര്‍ബോയ്ക്ക് ഓപ്ഷനായി ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും (DCT) ലഭിക്കും. ഈ ഡിസിടി യൂണിറ്റ് പഞ്ച് പവര്‍ട്രെയിനില്‍ നിന്ന് ലഭ്യമാക്കും.

MOST READ: കേമനായി 10 ലക്ഷം കിലോമീറ്റർ പിന്നിട്ട് ടൊയോട്ട ഇന്നോവ

ക്യാമറയില്‍ കുടുങ്ങി ടാറ്റ ആള്‍ട്രോസ് ടര്‍ബോ പതിപ്പ്; സ്‌പൈ ചിത്രങ്ങള്‍

കൂടാതെ ഫോക്‌സ്‌വാഗണ്‍-സ്‌കോഡ, ഹ്യുണ്ടായി കാറുകളില്‍ കാണപ്പെടുന്ന ഡ്രൈ-ക്ലച്ച് യൂണിറ്റുകള്‍ക്ക് പകരം വെറ്റ്-ക്ലച്ച് ഡിസിടിയായിരിക്കും ഇത്. ഇന്ത്യന്‍ ഡ്രൈവിംഗ് അവസ്ഥയെ കൂടുതല്‍ വിശ്വസനീയമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്യാമറയില്‍ കുടുങ്ങി ടാറ്റ ആള്‍ട്രോസ് ടര്‍ബോ പതിപ്പ്; സ്‌പൈ ചിത്രങ്ങള്‍

ആള്‍ട്രോസ് ടര്‍ബോയുടെ ലോഞ്ചില്‍ ഓട്ടോമാറ്റിക് പതിപ്പും അവതരിപ്പിക്കുമോ എന്നത് ഇനിയും നിര്‍മ്മാതാക്കള്‍ സ്ഥിരീകരിച്ചിട്ടില്ല. മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ടൊയോട്ട ഗ്ലാന്‍സ, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവരാണ് ആള്‍ട്രോസിന്റെ വിപണിയിലെ എതിരാളികള്‍.

MOST READ: ഗ്ലോസ്റ്ററിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് എംജി

ക്യാമറയില്‍ കുടുങ്ങി ടാറ്റ ആള്‍ട്രോസ് ടര്‍ബോ പതിപ്പ്; സ്‌പൈ ചിത്രങ്ങള്‍

ബിഎസ് VI നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളുമായിട്ടാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. പെട്രോള്‍ എഞ്ചിന്‍ 86 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും. ഡീസല്‍ 90 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്.

Most Read Articles

Malayalam
English summary
Tata Altroz Turbo Variant Spied Ahead Of Launch. Read in Malayalam.
Story first published: Wednesday, September 23, 2020, 13:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X