പരീക്ഷണയോട്ടം നടത്തി ടാറ്റ ആള്‍ട്രോസ് ടര്‍ബോ പതിപ്പ്; അവതരണം ഉടന്‍

ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സില്‍ നിന്നുള്ള പ്രീമിയം ഹാച്ച്ബാക്ക് ഓഫറാണ് ആള്‍ട്രോസ്. മികച്ച മുന്നേറ്റമാണ് വാഹനം വിപണിയില്‍ കാഴ്ചവെയ്ക്കുന്നതും.

പരീക്ഷണയോട്ടം നടത്തി ടാറ്റ ആള്‍ട്രോസ് ടര്‍ബോ പതിപ്പ്; അവതരണം ഉടന്‍

അധികം വൈകാതെ തന്നെ മോഡലിന്റെ ടര്‍ബോ പതിപ്പ് വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. ടര്‍ബോ പതിപ്പ് വിപണിയില്‍ എത്തിയാല്‍ പ്രതിമാസ വില്‍പ്പന കുറച്ചുകൂടി ഉയര്‍ത്താമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.

പരീക്ഷണയോട്ടം നടത്തി ടാറ്റ ആള്‍ട്രോസ് ടര്‍ബോ പതിപ്പ്; അവതരണം ഉടന്‍

നിലവില്‍ ബിഎസ് VI നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് ആള്‍ട്രോസിന് കരുത്തേകുന്നത്. ഉടന്‍ തന്നെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനത്തിന്റെ പരീക്ഷണ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

MOST READ: ആക്ടിവ 125 നേരിയ വില വര്‍ധനവുമായി ഹോണ്ട

പരീക്ഷണയോട്ടം നടത്തി ടാറ്റ ആള്‍ട്രോസ് ടര്‍ബോ പതിപ്പ്; അവതരണം ഉടന്‍

നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ വാഹനത്തില്‍ പ്രകടമല്ല. മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാത്രമായിരിക്കും കമ്പനി മാറ്റം കൊണ്ടുവരിക.

പരീക്ഷണയോട്ടം നടത്തി ടാറ്റ ആള്‍ട്രോസ് ടര്‍ബോ പതിപ്പ്; അവതരണം ഉടന്‍

ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ ടാറ്റ ആള്‍ട്രോസ് ടര്‍ബോ എഞ്ചിന്‍ മോഡല്‍ അവതരിപ്പിച്ചിരുന്നു. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജഡ് പെട്രോള്‍ എഞ്ചിനാകും പുതിയ പതിപ്പില്‍ ഇടംപിടിക്കുക.

MOST READ: മോഡലുകള്‍ക്ക് വന്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മഹീന്ദ്ര

പരീക്ഷണയോട്ടം നടത്തി ടാറ്റ ആള്‍ട്രോസ് ടര്‍ബോ പതിപ്പ്; അവതരണം ഉടന്‍

ഈ എഞ്ചിന്‍ 99 bhp കരുത്തും 141 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്‌സ്. നിലവില്‍ വിപണിയില്‍ ഉള്ള മോഡല്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

പരീക്ഷണയോട്ടം നടത്തി ടാറ്റ ആള്‍ട്രോസ് ടര്‍ബോ പതിപ്പ്; അവതരണം ഉടന്‍

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 86 bhp കരുത്തില്‍ 113 Nm torque സൃഷ്ടിക്കുമ്പോള്‍, 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 90 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കും.

MOST READ: കുതിച്ച് ഹ്യുണ്ടായി ക്രെറ്റ, അഞ്ച്മാസം കൊണ്ട് കൈപ്പിടിയിലാക്കിയത് 65,000 ബുക്കിംഗുകൾ

പരീക്ഷണയോട്ടം നടത്തി ടാറ്റ ആള്‍ട്രോസ് ടര്‍ബോ പതിപ്പ്; അവതരണം ഉടന്‍

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രമെത്തുന്ന വാഹനത്തില്‍ പിന്നീട് ഒരു ഓട്ടോമാറ്റിക് യൂണിറ്റും ടാറ്റ അവതരിപ്പിച്ചേക്കും. ഡീസല്‍ പതിപ്പുകളേക്കാള്‍ ആവശ്യക്കാര്‍ ഏറെയും പെട്രോള്‍ പതിപ്പുകള്‍ക്കാണ്.

പരീക്ഷണയോട്ടം നടത്തി ടാറ്റ ആള്‍ട്രോസ് ടര്‍ബോ പതിപ്പ്; അവതരണം ഉടന്‍

മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ടൊയോട്ട ഗ്ലാന്‍സ, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവയാണ് വാഹനത്തിന്റെ പ്രധാന എതിരാളികള്‍.

Image Courtesy: Ayush Singh/Rushlane Spylane

Most Read Articles

Malayalam
English summary
Tata Altroz Turbo Petrol Variant Spied Testing, Launching Soon. Read in Malayalam.
Story first published: Friday, August 14, 2020, 14:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X