ടാറ്റ ആൾട്രോസ് ടർബോ എത്തുന്നത് നാല് വേരിയന്റുകളിൽ

അടുത്തിടെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ആൾട്രോസുമായി എത്തിയ ടാറ്റ മോട്ടോർസ് ഈ മോഡലിലൂടെ വിപണിയിൽ കൂടുതൽ കരുത്തരായിരിക്കുകയാണ്. അതിവേഗം ജനപ്രീതി നേടിയ കാറിന്റെ ഹോട്ട് ഹാച്ച് പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുകയാണ് കമ്പനി.

ടാറ്റ ആൾട്രോസ് ടർബോ എത്തുന്നത് നാല് വേരിയന്റുകളിൽ

ആൾ‌ട്രോസിന്റെ ടർബോ-പെട്രോൾ പതിപ്പിനായുള്ള സമീപകാല ആർ‌ടി‌ഒ ആപ്ലിക്കേഷനിൽ വാഹനത്തിന്റെ ഏറ്റവും ശക്തമായ പതിപ്പ് നാല് ഹൈ-സ്‌പെസിഡ് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുമെന്ന് വെളിപ്പെടുത്തുന്നു.

ടാറ്റ ആൾട്രോസ് ടർബോ എത്തുന്നത് നാല് വേരിയന്റുകളിൽ

XT, XT (O), XZ, XZ (O) എന്നീ വേരിയന്റുകളിലായിരിക്കും ടാറ്റ ആൾട്രോസ് ടർബോ-പെട്രോൾ മോഡൽ വിപണിയിൽ ഇടംപിടിക്കുക. ഈ മോഡലുകൾക്ക് ഹാച്ച്ബാക്കിന്റെ സ്റ്റാൻഡേർഡ് പതിപ്പുകളേക്കാൾ ഒരു ലക്ഷം രൂപയോളം കൂടുതലായിരിക്കും മുടക്കേണ്ടി വരിക.

MOST READ: എക്സ്ചേഞ്ച് സേവനങ്ങള്‍ വേഗത്തില്‍; സെയില്‍സ് ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

ടാറ്റ ആൾട്രോസ് ടർബോ എത്തുന്നത് നാല് വേരിയന്റുകളിൽ

XT (O) വേരിയന്റ് ആൾ‌ട്രോസ് ലൈനപ്പിന് ഒരു പുതിയ കൂട്ടിച്ചേർക്കലായിരിക്കും. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്രൂയിസ് കൺട്രോൾ, ഇഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് ഫംഗ്ഷൻ തുടങ്ങിയ സവിശേഷതകൾ ഈ ഉയർന്ന വകഭേദങ്ങൾ വാഗ്ദാനം ചെയ്യും.

ടാറ്റ ആൾട്രോസ് ടർബോ എത്തുന്നത് നാല് വേരിയന്റുകളിൽ

കൂടാതെ വാഹനത്തിന്റെ സ്പൈ ചിത്രങ്ങളെ അടിസ്ഥാനമാക്കിയാൽ ആൾട്രോസ് ടർബോയ്ക്ക് ഒരു ബ്ലൂ കളർ ഓപ്ഷനും കൂടി ലഭിക്കും. പുതിയ പെർഫോമൻസ് അധിഷ്ഠിത മോഡൽ ഒരു മാനുവൽ ഗിയർബോക്സ് ഓപ്ഷനുമായി മാത്രമാകും വിപണിയിൽ എത്തുക. എന്നാൽ പിന്നീട് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് പതിപ്പും വിൽപ്പനയ്ക്ക് എത്തും.

MOST READ: റൂഫ് റെയിലുകളും, ബ്ലാക്ക് ക്ലാഡിംഗും; പരീക്ഷണയോട്ടം നടത്തി ടാറ്റ ടിയാഗൊ ടര്‍ബോ

ടാറ്റ ആൾട്രോസ് ടർബോ എത്തുന്നത് നാല് വേരിയന്റുകളിൽ

നിലവിൽ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണെങ്കിലും വാഹനത്തിന്റെ ടര്‍ബോ എഡിഷൻ കൂടി ശ്രേണിയിലെത്തിച്ച് ഉത്സവ സീസണിൽ മത്സരം കൊഴുപ്പിക്കാനാണ് ടാറ്റയുടെ പദ്ധതി.

ടാറ്റ ആൾട്രോസ് ടർബോ എത്തുന്നത് നാല് വേരിയന്റുകളിൽ

കാഴ്ചയിലോ ഡിസൈനിലോ മാറ്റം ഇല്ലെങ്കിലും എഞ്ചിനിലും പ്രകടനത്തിലും കാര്യമായ മുന്നേത്തിനാകും വിപണി സാക്ഷ്യംവഹിക്കുക. പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ അനുസരിച്ച് ആൾട്രോസിന്റെ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 110 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാകും.

MOST READ: അപൂർവ കാഴ്ച്ച; പതിനഞ്ചോളം സോനെറ്റ് എസ്‌യുവികളുടെ ഡെലിവറി ഒരുമിച്ച് നടത്തി കിയ

ടാറ്റ ആൾട്രോസ് ടർബോ എത്തുന്നത് നാല് വേരിയന്റുകളിൽ

നിലവില്‍ വിപണിയില്‍ ഉള്ള മോഡല്‍ ബിഎസ് VI നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളുമായിട്ടാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. ടാറ്റയുടെ ആല്‍ഫ പ്ലാറ്റ്‌ഫോമില്‍ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ്യത്തെ അടിസ്ഥാനമാക്കിയാണ് വാഹനത്തിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.

ടാറ്റ ആൾട്രോസ് ടർബോ എത്തുന്നത് നാല് വേരിയന്റുകളിൽ

ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ടൊയോട്ട ഗ്ലാന്‍സ, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗണ്‍ പോളോ എന്നീ മോഡലുകളുമായാണ് ടാറ്റ ആൾട്രോസ് മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
English summary
Tata Altroz Turbo Will Be Offered In Four High-Specced Variants. Read in Malayalam
Story first published: Saturday, September 26, 2020, 11:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X