ആഗോള തലത്തിൽ വിൽപ്പനയിൽ 35 ശതമാനം ഇടിവ് രേഖപ്പെടുത്തി ടാറ്റ

2020 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ടാറ്റ മോട്ടോർസ് ആഗോള വിപണിയിൽ 35 ശതമാനം ഇടിവ് രേഖപ്പെടുത്തി. മൊത്തം 2,31,929 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്.

ആഗോള തലത്തിൽ വിൽപ്പനയിൽ 35 ശതമാനം ഇടിവ് രേഖപ്പെടുത്തി ടാറ്റ

ടാറ്റാ മോട്ടോർസ് വാണിജ്യ വാഹനങ്ങളുടെയും ടാറ്റാ ഡേവൂ ശ്രേണിയുടേയും ആഗോള മൊത്ത വിൽപ്പന 72,608 യൂണിറ്റാണ്. ഇത് മുൻ വർഷത്തേക്കാൾ 49 ശതമാനം കുറവാണ്. പാസഞ്ചർ വാഹനങ്ങളുടെ ആഗോള മൊത്ത വിൽപ്പന 1,59,321 യൂണിറ്റുകളോടെ 26 ശതമാനം ഇടിവാണ് രേഖപ്പെടുത്തുന്നത്.

ആഗോള തലത്തിൽ വിൽപ്പനയിൽ 35 ശതമാനം ഇടിവ് രേഖപ്പെടുത്തി ടാറ്റ

1,26,979 യൂണിറ്റാണ് ജാഗ്വാർ ലാൻഡ് റോവറിന്റെ വിൽപ്പന കണക്കുകൾ. ചൈനയിലെ ചെറി ജാഗ്വാർ ലാൻഡ് റോവർ (CJLR) 6,288 യൂണിറ്റ് വിൽപ്പന നേടി. ജാഗ്വാറിന്റെ ആഗോള മൊത്തവ്യാപാരം 32,940 യൂണിറ്റും ലാൻഡ് റോവറിന്റെ ആഗോള മൊത്തവ്യാപാരം 94,039 യൂണിറ്റുമാണ്.

MOST READ: പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

ആഗോള തലത്തിൽ വിൽപ്പനയിൽ 35 ശതമാനം ഇടിവ് രേഖപ്പെടുത്തി ടാറ്റ

രാജ്യത്ത് ടാറ്റാ മോട്ടോർസിന്റെ വിൽപ്പന കഴിഞ്ഞ മാസം 11,012 യൂണിറ്റായിരുന്നു. 2019 മാർച്ചിൽ വിറ്റ 68,727 യൂണിറ്റുകളെ അപേക്ഷിച്ച് 84 ശതമാനം ഇടിവാണ് മാതൃരാജ്യത്ത് നിർമ്മാതാക്കൾ നേരിട്ടത്.

ആഗോള തലത്തിൽ വിൽപ്പനയിൽ 35 ശതമാനം ഇടിവ് രേഖപ്പെടുത്തി ടാറ്റ

കൊറോണ വൈറസ് മഹാമാരിയുടേയും തുടർന്നുള്ള ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിലാണ് വിൽപ്പനയിൽ വൻ ഇടിവുണ്ടായത്. രാജ്യത്ത് വൈറസ് വ്യാപനം തടയുന്നതിനും സ്ഥിതിഗതികൾ മെച്ചപ്പെടുത്തുന്നതിനും ടാറ്റ നിരവധി സഹായങ്ങൾ നൽകുന്നു.

MOST READ: ഇന്ത്യയിലെ മികച്ച 5 ഡീസല്‍ ഓട്ടോമാറ്റിക് എസ്‌യുവികള്‍

ആഗോള തലത്തിൽ വിൽപ്പനയിൽ 35 ശതമാനം ഇടിവ് രേഖപ്പെടുത്തി ടാറ്റ

ലോക്ക്ഡൗൺ കാലയളവിൽ വാറന്റി നീട്ടി നൽകിയും അവശ്യ സർവ്വീസുകളും മെയിൻന്റെനൻസും വാഗ്ദാനം ചെയ്തും കമ്പനി തങ്ങളുടെ ഉപഭോക്താക്കളെ പിൻതുണയ്ക്കുന്നു.

ആഗോള തലത്തിൽ വിൽപ്പനയിൽ 35 ശതമാനം ഇടിവ് രേഖപ്പെടുത്തി ടാറ്റ

ഓൺലൈനായി വാഹനങ്ങൾ വാങ്ങാനുള്ള സേവനങ്ങളും ടാറ്റ ഇപ്പോൾ ആരുഭിച്ചിട്ടുണ്ട്. ഇത് വിൽപ്പന മെച്ചപ്പെടുത്തിയേക്കാം. എന്നാൽ ഇന്ത്യൻ വാഹന നിർമാതാക്കൾ 2020 മാർച്ചിൽ വാഹന ഉത്പാദനത്തിലും 75.29 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

MOST READ: കൊവിഡ്-19 പരിശോധനയ്ക്കായി തിരംഗ പദ്ധതിയുമായി കേരളം

ആഗോള തലത്തിൽ വിൽപ്പനയിൽ 35 ശതമാനം ഇടിവ് രേഖപ്പെടുത്തി ടാറ്റ

വെറും 16,051 യൂണിറ്റ് വാഹനങ്ങളാണ് ഈ കാലയളവിൽ കമ്പനി ഉത്പാദിപ്പിച്ചത്. 2019 മാർച്ചിൽ പാസഞ്ചർ വാഹനങ്ങൾ (PV) വാണിജ്യ വാഹനങ്ങൾ (CV) എന്നിവ ഉൾപ്പടെ 64,977 യൂണിറ്റുകളുടെ ഉത്പാധനം നടന്നിരുന്നിടത്താണ് ഇത്രയും വലിയ ഇടിവ് ഉണ്ടായിരിക്കുന്നത്.

Most Read Articles

Malayalam
English summary
Tata faces 35 percent sales decline in Global market. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X