വിപണിയിലേക്ക് എത്താൻ ഇനി അധികം വൈകില്ല; ടാറ്റ ഗ്രാവിറ്റസിന്റെ ഉത്പാദനം അടുത്ത മാസം ആരംഭിക്കും

തിരിഞ്ഞു നോക്കുമ്പോൾ 2020 ടാറ്റയെ സംബന്ധിച്ച് ഒരു പ്രധാന കാലഘട്ടം തന്നെയായിരുന്നു. ടിയാഗൊ ഫെയ്‌സ്‌ലി‌ഫ്റ്റ്, ടിഗോർ ഫെയ്‌സ്‌ലി‌ഫ്റ്റ്, നെക്സോൺ എന്നിവയ്ക്കൊപ്പം നെക്സോൺ ഇലക്ട്രിക്കും ആൾട്രോസ് ഹാച്ച്ബാക്കും നിരത്തിലെത്തി ചരിത്രം കുറിച്ചു.

വിപണിയിലേക്ക് എത്താൻ ഇനി അധികം വൈകില്ല; ടാറ്റ ഗ്രാവിറ്റസിന്റെ ഉത്പാദനം അടുത്ത മാസം ആരംഭിക്കും

ഇതിൽ കൂടുതൽ കാറുകൾ നിരത്തിലെത്തേണ്ടിയിരുന്നതാണെങ്കിലും വിപണിയിലെ പ്രതിസന്ധി ഘട്ടങ്ങളും ആരോഗ്യ പ്രതിസന്ധി മൂലം സമ്പദ്‌വ്യവസ്ഥയുടെ മാന്ദ്യവും കാരണം ടാറ്റ ഈ വർഷം കൂടുതൽ ഉൽപ്പന്നങ്ങൾ പുറത്തിറക്കരുതെന്ന തീരുമാനവും കൈക്കൊണ്ടു.

വിപണിയിലേക്ക് എത്താൻ ഇനി അധികം വൈകില്ല; ടാറ്റ ഗ്രാവിറ്റസിന്റെ ഉത്പാദനം അടുത്ത മാസം ആരംഭിക്കും

എന്നിരുന്നാലും ഫെയ്‌സ്‌ലിഫ്റ്റുകളും പുതിയ ഉൽ‌പ്പന്നങ്ങളും കഴിഞ്ഞ നാല് മാസത്തിനിടയിൽ വിൽ‌പനയിൽ ശ്രദ്ധേയമായ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിർമാതാക്കളാണ് ടാറ്റ മോട്ടോർസ്.

MOST READ: പുതുതലമുറ ഥാറിന് പുതിയ ആക്സസറികൾ വാഗ്ദാനം ചെയ്ത് മഹീന്ദ്ര

വിപണിയിലേക്ക് എത്താൻ ഇനി അധികം വൈകില്ല; ടാറ്റ ഗ്രാവിറ്റസിന്റെ ഉത്പാദനം അടുത്ത മാസം ആരംഭിക്കും

കലണ്ടർ വർഷം അവസാനിക്കുന്നതോടെ ഇയർ എൻഡ് ഓഫറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. അടുത്ത വർഷം രണ്ട് പുതിയ വാഹനങ്ങൾ പുറത്തിറക്കാനാണ് ടാറ്റ പദ്ധതിയിട്ടിരിക്കുന്നത്. അതിൽ ഹാരിയറിന്റെ ഏഴ് സീറ്റർ പതിപ്പ് ഗ്രാവിറ്റാസാകും ആദ്യം അവതരിപ്പിക്കുക.

വിപണിയിലേക്ക് എത്താൻ ഇനി അധികം വൈകില്ല; ടാറ്റ ഗ്രാവിറ്റസിന്റെ ഉത്പാദനം അടുത്ത മാസം ആരംഭിക്കും

ടാറ്റ ഗ്രാവിറ്റസിന്റെ ഉത്പാദനം അടുത്ത മാസം ആരംഭിക്കും. പുതിയ വാർത്തകൾ പ്രകാരം 2021 ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ വാഹനം വിപണിയിലെത്താൻ സാധ്യതയുണ്ട്. മൂന്ന് നിര പ്രീമിയം എസ്‌യുവി എം‌ജി ഹെക്ടർ പ്ലസ്, മഹീന്ദ്ര എക്‌സ്‌യുവി 500 എന്നിവയ്‌ക്കെതിരെയാകും മത്സരിക്കുക.

MOST READ: മാരുതിക്കും കിയയ്ക്കും പിന്നാലെ പുതുവർഷത്തിൽ മോഡലുകൾക്ക് വില വർധനവുമായി ഹ്യുണ്ടായി

വിപണിയിലേക്ക് എത്താൻ ഇനി അധികം വൈകില്ല; ടാറ്റ ഗ്രാവിറ്റസിന്റെ ഉത്പാദനം അടുത്ത മാസം ആരംഭിക്കും

ഹാരിയറിന്റെ ഒപ്റ്റിമൽ മോഡുലാർ എഫിഷ്യന്റ് ഗ്ലോബൽ അഡ്വാൻസ്ഡ് (OMEGA) വാസ്തുവിദ്യയുടെ അതേ പ്ലാറ്റ്ഫോമിലാണ് ഗ്രാവിറ്റാസ് നിർമിക്കുന്നത്. കൂടാതെ ഡിസൈനിലും സമാനതകൾ കാണാം. മൂന്നാം നിരയിലെ ഇരിപ്പിടങ്ങൾ ക്രമീകരിക്കുന്നതിന് ഗ്രാവിറ്റസിന് ഒരു നീണ്ട റിയർ ഓവർഹാംഗ് ലഭിക്കുന്നതാകും ശ്രദ്ധേയം.

വിപണിയിലേക്ക് എത്താൻ ഇനി അധികം വൈകില്ല; ടാറ്റ ഗ്രാവിറ്റസിന്റെ ഉത്പാദനം അടുത്ത മാസം ആരംഭിക്കും

അവസാന വരിയിൽ വ്യക്തിഗത ബ്ലോവർ നിയന്ത്രണങ്ങളുള്ള സമർപ്പിത എയർ കണ്ടീഷനിംഗ് വെന്റുകളും മിഡിൽ ക്യാപ്റ്റൻ സീറ്റുകൾക്ക് 60:40 സ്പ്ലിറ്റ് സജ്ജീകരണവും സ്ലൈഡിംഗ് പ്രവർത്തനവും പുതിയ എസ്‌യുവിയിൽ കാണും.

MOST READ: നിരത്തിലിറങ്ങി പ്രവൈഗ് എക്സ്റ്റൻഷൻ ഇലക്‌ട്രിക് സെഡാൻ

വിപണിയിലേക്ക് എത്താൻ ഇനി അധികം വൈകില്ല; ടാറ്റ ഗ്രാവിറ്റസിന്റെ ഉത്പാദനം അടുത്ത മാസം ആരംഭിക്കും

ഒപ്പം ഇന്റീരിയർ ഹാരിയറിന്റേതിന് സമാനമായ സവിശേഷതകളും മുമ്പോട്ടുകൊണ്ടുപോകും. 2.0 ലിറ്റർ ഫിയറ്റ്-സോഴ്‌സ്ഡ് നാല് സിലിണ്ടർ ഡീസൽ എഞ്ചിനാകും ഗ്രാവിറ്റാസിന്റെ ഹൃദയം. ഇത് പരമാവധി 170 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

വിപണിയിലേക്ക് എത്താൻ ഇനി അധികം വൈകില്ല; ടാറ്റ ഗ്രാവിറ്റസിന്റെ ഉത്പാദനം അടുത്ത മാസം ആരംഭിക്കും

ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കുമെന്നാണ് സൂചന. ഹാരിയർ എസ്‌യുവിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്രാവിറ്റസിന് 63 മില്ലീമീറ്റർ നീളവും 80 മില്ലീമീറ്റർ ഉയരവുമുണ്ട്.

വിപണിയിലേക്ക് എത്താൻ ഇനി അധികം വൈകില്ല; ടാറ്റ ഗ്രാവിറ്റസിന്റെ ഉത്പാദനം അടുത്ത മാസം ആരംഭിക്കും

എന്നിരുന്നാലും, രണ്ട് എസ്‌യുവികൾക്കും വീൽബേസും 2,741 mm വീതിയും 1,894 mm സമാനമാണ്. 17 ലക്ഷം മുതൽ 21.5 ലക്ഷം രൂപ വരെയായിരിക്കും ഗ്രാവിറ്റാസിന്റെ എക്സ്ഷോറൂം വില.

വിപണിയിലേക്ക് എത്താൻ ഇനി അധികം വൈകില്ല; ടാറ്റ ഗ്രാവിറ്റസിന്റെ ഉത്പാദനം അടുത്ത മാസം ആരംഭിക്കും

2019 ജനീവ മോട്ടോർ ഷോയിലാണ് ബസാർഡ് എന്ന പേരിൽ ഗ്രാവിറ്റാസ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ടാറ്റ ബ്രാൻഡിന്റെ പ്രീമിയം വാഹന ശ്രേണി വികസിപ്പിക്കുന്നതിന് ആറ് സീറ്റർ എസ്‌യുവി തീർച്ചയായും സഹായിക്കും എന്നതിൽ സംശയമൊന്നുമില്ല.

Most Read Articles

Malayalam
English summary
Tata Gravitas Production To Begin In 2021 January. Read in Malayalam
Story first published: Wednesday, December 16, 2020, 10:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X