മാറ്റുകൂട്ടാൻ ടാറ്റ, ഗ്രാവിറ്റാസിനൊപ്പം ഹാരിയർ പെട്രോളും ഒരുങ്ങുന്നു

പാസഞ്ചർ വെഹിക്കിൾ വിഭാഗത്തിലെ വിൽപ്പനയിൽ മാന്യമായ വീണ്ടെടുക്കലാണ് കഴിഞ്ഞ രണ്ട് മാസങ്ങളായി ടാറ്റ മോട്ടോർസ് നടത്തുന്നത്. കൊവിഡ്-19 സൃഷ്‌ടിച്ച അനിശ്ചിതത്വത്തെ മറികടക്കാനും ബ്രാൻഡിന് സാധിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.

മാറ്റുകൂട്ടാൻ ടാറ്റ, ഗ്രാവിറ്റാസിനൊപ്പം ഹാരിയർ പെട്രോളും ഒരുങ്ങുന്നു

'ന്യൂ ഫോർ എവർ' എന്ന തന്ത്രമാണ് വിൽപ്പനയിൽ മുന്നേറാൻ ടാറ്റയെ സഹായിച്ചിരിക്കുന്നത്. അടുത്ത കാലത്തായി പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ആൾട്രോസിനെ പരിചയപ്പെടുത്തിയ കമ്പനി ഹാരിയർ, നെക്സോൺ എസ്‌യുവികളെയും പരിഷ്ക്കരണത്തിന് വിധേയമാക്കിയതെല്ലാം ഈ പദ്ധതിയുടെ ചുവടുപിടിച്ചാണ്.

മാറ്റുകൂട്ടാൻ ടാറ്റ, ഗ്രാവിറ്റാസിനൊപ്പം ഹാരിയർ പെട്രോളും ഒരുങ്ങുന്നു

നടപ്പ് സാമ്പത്തിക വർഷവും ഒന്നിലധികം ഉൽപ്പന്ന സമാരംഭങ്ങളുമായി ന്യൂ ഫോർ എവർ തന്ത്രം തുടരാനാണ് ടാറ്റയുടെ തീരുമാനം. അതിന്റെ ഭാഗമായി ഹാരിയർ പെട്രോളും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടാറ്റ ഗ്രാവിറ്റാസും വിപണിയിൽ ഇടംപിടിക്കും. രണ്ട് മോഡലുകളുടെയും സജീവ പരീക്ഷണയോട്ട ഘട്ടത്തിലാണ് കമ്പനിയിപ്പോൾ.

MOST READ: ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റിന് വലിയ സ്വീകാര്യത; ജൂലൈയില്‍ വില്‍പ്പന 55 ശതമാനം വര്‍ധിച്ചു

മാറ്റുകൂട്ടാൻ ടാറ്റ, ഗ്രാവിറ്റാസിനൊപ്പം ഹാരിയർ പെട്രോളും ഒരുങ്ങുന്നു

ടാറ്റ ഗ്രാവിറ്റാസ് സാങ്കേതികമായി ഹാരിയറിന്റെ തന്നെ വിപുലീകൃത പതിപ്പാണ്. നിലവിൽ ഇന്ത്യൻ വിപണിയിൽ പെട്രോൾ കാറുകൾക്കുള്ള പ്രിയം കണക്കിലെടുത്താണ് ജനപ്രിയ ഹാരിയറിന് കമ്പനി ഒരു പെട്രോൾ എഞ്ചിൻ സമ്മാനിക്കാൻ ഒരുങ്ങുന്നത്. രണ്ട് മോഡലുകളും ഒരുമിച്ചുള്ള പുതിയ സ്പൈ ചിത്രം റഷ്‍ലൈൻ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്.

മാറ്റുകൂട്ടാൻ ടാറ്റ, ഗ്രാവിറ്റാസിനൊപ്പം ഹാരിയർ പെട്രോളും ഒരുങ്ങുന്നു

ടാറ്റ ഗ്രാവിറ്റാസ്

2019 ലെ ജനീവ മോട്ടോർ ഷോയിലാണ് ഗ്രാവിറ്റാസ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുകയും ചെയ്‌തതോടെ ഇന്ത്യൻ വിപണിയിലെ അവതരണത്തിന് വഴിതെളിഞ്ഞു. ഹാരിയറിന് അടിവരയിടുന്ന അതേ ഒമേഗ വാസ്‌തുവിദ്യയെ അടിസ്ഥാനമാക്കി തന്നെയാണ് ആറ് സീറ്റർ പ്രീമിയം എസ്‌യുവിയും ഒരുങ്ങുന്നത്.

MOST READ: പുതുതലമുറ സെലേറിയോയുമായി മാരുതി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

മാറ്റുകൂട്ടാൻ ടാറ്റ, ഗ്രാവിറ്റാസിനൊപ്പം ഹാരിയർ പെട്രോളും ഒരുങ്ങുന്നു

ദൃശ്യപരമായി ഹാരിയറിൽ നിന്ന് വളരെ വ്യത്യസ്തമല്ല ഗ്രാവിറ്റാസ്. മൂന്നാം നിര സീറ്റുകൾ ഉൾക്കൊള്ളുന്നതിനായി വലിപ്പം കൂട്ടിയെന്നു മാത്രം. എം‌ജി മോട്ടോർ ഇപ്പോൾ ഹെക്ടറും ഹെക്ടർ പ്ലസും വിൽക്കുന്ന സമാനമായ ഒരു തന്ത്രമാണ് ടാറ്റയും ഇവിടെ പ്രയോഗിക്കുന്നത്. ഗ്രാവിറ്റാസ് രണ്ട് സീറ്റ് കോൺഫിഗറേഷനുകളിലാകും വിൽപ്പനയ്ക്ക് എത്തുക.

മാറ്റുകൂട്ടാൻ ടാറ്റ, ഗ്രാവിറ്റാസിനൊപ്പം ഹാരിയർ പെട്രോളും ഒരുങ്ങുന്നു

ഉപഭോക്താക്കളുടെ ഇഷ്ടമനുസരിച്ച് 6 സീറ്റർ, 7 സീറ്റർ എന്നീ പതിപ്പുകളിൽ എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കും. ഹാരിയറുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്രാവിറ്റാസിന് 80 മില്ലീമീറ്റർ ഉയരവും 72 മില്ലീമീറ്റർ വീതിയും 63 മില്ലീമീറ്റർ നീളവും കൂടുതലാണുള്ളത്. എന്നിരുന്നാലും ടാറ്റ എഞ്ചിൻ ഓപ്ഷനും വീൽബേസും (2,700 mm) ഹാരിയറിന് തുല്യമാണ്.

MOST READ: ടാറ്റയ്ക്ക് ഒപ്പം കൈകോര്‍ക്കാന്‍ ചൈനീസ് നിര്‍മ്മാതാക്കള്‍

മാറ്റുകൂട്ടാൻ ടാറ്റ, ഗ്രാവിറ്റാസിനൊപ്പം ഹാരിയർ പെട്രോളും ഒരുങ്ങുന്നു

വികസിതമായ ഗ്രാവിറ്റസിൽ തുടക്കം മുതൽ തന്നെ 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോളും 2 ലിറ്റർ ടർബോചാർജ്ഡ് ഡീസലും ടാറ്റ വാഗ്‌ദാനം ചെയ്യും. 2021 ന്റെ തുടക്കത്തിൽ ഗ്രാവിറ്റാസിനെ വിപണിയിൽ എത്തിക്കാനാണ് ടാറ്റയുടെ പദ്ധതി.

മാറ്റുകൂട്ടാൻ ടാറ്റ, ഗ്രാവിറ്റാസിനൊപ്പം ഹാരിയർ പെട്രോളും ഒരുങ്ങുന്നു

ടാറ്റ ഹാരിയർ പെട്രോൾ

ഡീസൽ എഞ്ചിന് പുറമെ 168 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 4 സിലിണ്ടർ പെട്രോൾ യൂണിറ്റാണ് ടാറ്റ മോട്ടോർസ് അഞ്ച് സീറ്റർ എസ്‌യുവിയിൽ പരിചയപ്പെടുത്താൻ ഒരുങ്ങുന്നത്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഹാരിയർ പെട്രോളിന്റെ ഗിയർബോക്സ് ഓപ്ഷനിൽ നിന്ന് തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: ഫ്രീസ്റ്റൈൽ ഫ്ലെയർ വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി ഫോർഡ്; സ്പൈ ചിത്രങ്ങൾ പുറത്ത്

മാറ്റുകൂട്ടാൻ ടാറ്റ, ഗ്രാവിറ്റാസിനൊപ്പം ഹാരിയർ പെട്രോളും ഒരുങ്ങുന്നു

പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ഹാരിയർ ഹാരിയറിന്റെ എൻട്രി ലെവൽ മോഡലിന്റെ വില കുറയ്ക്കാൻ സഹായിക്കുന്നു. ഈ വർഷം ഉത്സവ സീണണോടു കൂടി വാഹനം വിപണിയിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Tata Gravitas Seven Seater And Harrier Five Seater Spied. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X