ടാറ്റ ഗ്രാവിറ്റാസ് ഈ വർഷം വിപണിയിലേക്കില്ല, അവതരണം അടുത്ത വർഷത്തേക്ക് മാറ്റിയതായി സൂചന

എസ്‌യുവി നിരയിലേക്ക് ഹാരിയറിനെ അവതരിപ്പിച്ചപ്പോൾ തന്നെ ടാറ്റ മോട്ടോർസിന് അതിന്റെ ആറ് സീറ്റർ പതിപ്പിലേക്ക് ചേക്കാറാനും പദ്ധതിയുണ്ടായിരുന്നു. ക്രമേണ ഗ്രാവിറ്റാസ് എന്ന മോഡലിലേക്ക് കമ്പനി എത്തിച്ചേർന്നു.

ടാറ്റ ഗ്രാവിറ്റാസ് ഈ വർഷം വിപണിയിലേക്കില്ല, അവതരണം അടുത്ത വർഷത്തേക്ക് മാറ്റിയതായി സൂചന

ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം ടാറ്റ മോട്ടോർസ് 2020 ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ പുതിയ ആറ് സീറ്റർ എസ്‌യുവിയായ ഗ്രാവിറ്റാസ് പ്രദർശിപ്പിച്ചു. തുടർന്ന് ഏപ്രിൽ-മെയ് മാസത്തോടു കൂടി വാഹനത്തെ നിരത്തിൽ എത്തിക്കാൻ ബ്രാൻഡ് തിടുക്കമിട്ടു.

ടാറ്റ ഗ്രാവിറ്റാസ് ഈ വർഷം വിപണിയിലേക്കില്ല, അവതരണം അടുത്ത വർഷത്തേക്ക് മാറ്റിയതായി സൂചന

എന്നാൽ ലോകത്തെ മുഴുവൻ പ്രതിരോധത്തിലാക്കിയ കൊവിഡ്-19 എന്ന മഹാമാരി ഗ്രാവിറ്റാസിന്റെ അവതരണത്തിന് വിലങ്ങുതടിയായി. പിന്നീട് ഈ വർഷം ഉത്സവ സീസണിൽ അരങ്ങേറ്റം കുറിക്കാൻ ടാറ്റ പദ്ധതിയിട്ടു. എന്നാൽ ഈ പദ്ധതിയിലും മാറ്റങ്ങൾ സംഭവിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

MOST READ: കറുപ്പഴക്; ബ്ലാക്ക് ഡെവിൾ രൂപഭാവത്തിൽ ഒരു മാരുതി ഒമ്‌നി

ടാറ്റ ഗ്രാവിറ്റാസ് ഈ വർഷം വിപണിയിലേക്കില്ല, അവതരണം അടുത്ത വർഷത്തേക്ക് മാറ്റിയതായി സൂചന

പുതിയ വാർത്തകൾ പ്രകാരം 2021 ന്റെ തുടക്കത്തിലാകും ആറ് സീറ്റർ പ്രീമിയം എസ്‌യുവിയായ ഗ്രാവിറ്റാസ് നിരത്തിലേക്ക് എത്തുകയെന്നാണ് സൂചന. നിലവിലെ വിപണി സാഹചര്യവും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉപഭോക്താക്കളെ പിന്നോട്ടുവലിക്കുന്നുണ്ട്. അതിനാൽ ഒരു പുതിയ മോഡലിനെ പരിചയപ്പെടുത്താൻ ശരിയായ സമയമല്ലെ ഇതെന്ന് ടാറ്റ മനസിലാക്കി.

ടാറ്റ ഗ്രാവിറ്റാസ് ഈ വർഷം വിപണിയിലേക്കില്ല, അവതരണം അടുത്ത വർഷത്തേക്ക് മാറ്റിയതായി സൂചന

ഹാരിയറിന് സമാനമായ കമ്പനിയുടെ ഒമേഗ എആർ‌സി പ്ലാറ്റ്‌ഫോമിലാണ് പുതിയ ടാറ്റ ഗ്രാവിറ്റാസ് വികസിപ്പിച്ചിരിക്കുന്നത്. 2.0 ലിറ്റർ ഫിയറ്റ് സോഴ്സ്ഡ് ടർബോ ഡീസൽ എഞ്ചിനാണ് പുതിയ എസ്‌യുവിയിൽ ഇടംപിടിച്ചിക്കുന്നത്. 170 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ യൂണിറ്റ്.

MOST READ: ചെറു വാൻ ഒരുങ്ങുന്നു; പുതിയ ടി-ക്ലാസിന്റെ ടീസർ പുറത്തു വിട്ട് മെർസിഡീസ് ബെൻസ്

ടാറ്റ ഗ്രാവിറ്റാസ് ഈ വർഷം വിപണിയിലേക്കില്ല, അവതരണം അടുത്ത വർഷത്തേക്ക് മാറ്റിയതായി സൂചന

ഗിയർബോക്സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റും ഉൾപ്പെടും. അളവുകളുടെ കാര്യത്തിൽ ടാറ്റ ഗ്രാവിറ്റസിന് 63 മില്ലീമീറ്റർ നീളവും 72 മില്ലീമീറ്റർ വീതിയും ഹാരിയറിനേക്കാൾ 80 മില്ലീമീറ്റർ ഉയരവുമുണ്ട്.

ടാറ്റ ഗ്രാവിറ്റാസ് ഈ വർഷം വിപണിയിലേക്കില്ല, അവതരണം അടുത്ത വർഷത്തേക്ക് മാറ്റിയതായി സൂചന

അകത്തളത്തെ സവിശേഷതകളെ കുറിച്ച് സംസാരിക്കുമ്പോൾ സാങ്കേതികതയെല്ലാം ഹാരിയർ പോലെ അഭിമാനിക്കും. അതിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുൾപ്പെടെയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, പനോരമിക് സൺറൂഫ്, ലെതർ അപ്ഹോൾസ്റ്ററി, സെം ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം എന്നിവ ഹൈലൈറ്റുകളിൽ ഉൾപ്പെടും.

MOST READ: ബിഎസ്-VI മോജോയുടെ പുത്തൻ ടീസർ വീഡിയോയുമായി മഹീന്ദ്ര

ടാറ്റ ഗ്രാവിറ്റാസ് ഈ വർഷം വിപണിയിലേക്കില്ല, അവതരണം അടുത്ത വർഷത്തേക്ക് മാറ്റിയതായി സൂചന

ടാറ്റ ഹാരിയറും ഗ്രാവിറ്റാസും തമ്മിലുള്ള പ്രധാന വ്യത്യാസം അധിക ഇരിപ്പിടത്തിന്റെ രൂപത്തിലാണുള്ളത്. മൂന്നാം നിരയിലെ സീറ്റുകൾ ഉൾക്കൊള്ളുന്നതിനും വിപുലമായ റിയർ ഓവർഹാങ്ങും ഉയരമുള്ള മേൽക്കൂരയും മാറ്റിനിർത്തിയാൽ ഹാരിയറിന് സമാനമായ ഡിസൈൻ സൂചകങ്ങൾ ആറ് സീറ്റർ എസ്‌യുവിയിൽ കാണാൻ സാധിക്കും.

ടാറ്റ ഗ്രാവിറ്റാസ് ഈ വർഷം വിപണിയിലേക്കില്ല, അവതരണം അടുത്ത വർഷത്തേക്ക് മാറ്റിയതായി സൂചന

ടാറ്റ മോട്ടോർസിന്റെ പ്രീമിയം വാഹന ശ്രേണി വികസിപ്പിക്കുന്നതിന് ആറ് സീറ്റർ എസ്‌യുവി തീർച്ചയായും സഹായിക്കും. 17 ലക്ഷം മുതൽ 21.5 ലക്ഷം രൂപ വരെയായിരിക്കും ഗ്രാവിറ്റാസിന്റെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Tata Gravitas Six Seater SUV Launch Delayed. Read in Malayalam
Story first published: Thursday, July 30, 2020, 10:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X