പരീക്ഷണയോട്ടം തുടർന്ന് ഗ്രാവിറ്റാസ് എസ്‌യുവി, വിപണിയിലേക്ക് അടുത്ത വർഷം

ടാറ്റ മോട്ടോർസ് തങ്ങളുടെ മൂന്ന് വരി ഗ്രാവിറ്റാസ് എസ്‌യുവിയുടെ പണിപ്പുരയിലാണിപ്പോൾ. നീണ്ട കാത്തിരിപ്പിന് ശേഷം 2020 ഓട്ടോ എക്‌സ്‌പോയിൽ പുതിയ മോഡലിനെ കമ്പനി പരിചയപ്പെടുത്തുകയും ചെയ്‌തു.

പരീക്ഷണയോട്ടം തുടർന്ന് ഗ്രാവിറ്റാസ് എസ്‌യുവി, വിപണിയിലേക്ക് അടുത്ത വർഷം

ഇപ്പോൾ വാഹനത്തിന്റെ പരീക്ഷണയോട്ടത്തിലാണ് ടാറ്റ. ഏപ്രിൽ-മെയ് മാസത്തോടു കൂടി ഗ്രാവിറ്റാസിനെ നിരത്തിൽ എത്തിക്കാൻ ബ്രാൻഡ് തിടുക്കമിട്ടെങ്കിലും കൊറോണ വൈറസ് വ്യാപനവും ലോക്ക്ഡൗണും പദ്ധതിയെ ബാധിച്ചു.

പരീക്ഷണയോട്ടം തുടർന്ന് ഗ്രാവിറ്റാസ് എസ്‌യുവി, വിപണിയിലേക്ക് അടുത്ത വർഷം

തുടർന്ന് ആറ് സീറ്റർ പ്രീമിയം എസ്‌യുവിയുടെ അരങ്ങേറ്റം 2021 ന്റെ തുടക്കത്തിലേക്ക് ടാറ്റ മാറ്റുകയായിരുന്നു. ഇപ്പോൾ ഓട്ടോഹീൽ‌സ് ഇന്ത്യയിൽ‌ നിന്നുള്ള പുതിയ പരീക്ഷണ ചിത്രങ്ങളും പുറത്തുവന്നു. ഹാരിയർ എസ്‌യുവിയുടെ വിപുലീകൃത പതിപ്പാണ് ഗ്രാവിറ്റാസ്.

MOST READ: പുറംമോടി പോലെ അകത്തളവും സാപോർട്ടിയർ, മാഗ്നൈറ്റിന്റെ ഇന്റീരിയർ ചിത്രങ്ങളുമായി നിസാൻ

പരീക്ഷണയോട്ടം തുടർന്ന് ഗ്രാവിറ്റാസ് എസ്‌യുവി, വിപണിയിലേക്ക് അടുത്ത വർഷം

എന്നിരുന്നാലും രണ്ട് മോഡലുകളും തമ്മിൽ ചില മാറ്റങ്ങളുണ്ടാകും. പുറമേ സ്റ്റാൻഡേർഡ് മോഡലിൽ കാണുന്നത് പോലെ വിപുലീകൃത എസ്‌യുവിക്ക് മേലിൽ സ്വോപ്പിംഗ് മേൽക്കൂരയില്ല.

പരീക്ഷണയോട്ടം തുടർന്ന് ഗ്രാവിറ്റാസ് എസ്‌യുവി, വിപണിയിലേക്ക് അടുത്ത വർഷം

മൂന്നാം നിര യാത്രക്കാർക്ക് കൂടുതൽ ഹെഡ്‌റൂം ഉൾക്കൊള്ളുന്നതിനായി പിൻ രൂപകൽപ്പനയിൽ മാറ്റം വരുത്തിയിട്ടുണ്ട്. കൂടാതെ വരാനിരിക്കുന്ന എസ്‌യുവി സ്റ്റാൻഡേർഡ് ഹാരിയറിനേക്കാൾ 62 മില്ലീമീറ്റർ നീളമേറിയതായിരിക്കും. ഇത് അകത്തളത്തിൽ കൂടുതൽ സ്ഥലം നൽകുമോ എന്നത് കണ്ടറിയണം.

MOST READ: ജൂലൈ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറായി മാരുതി ആൾട്ടോ

പരീക്ഷണയോട്ടം തുടർന്ന് ഗ്രാവിറ്റാസ് എസ്‌യുവി, വിപണിയിലേക്ക് അടുത്ത വർഷം

അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഗ്രാവിറ്റസിന് റിയർ ഡിസ്ക് ബ്രേക്ക് ടാറ്റ സമ്മാനിച്ചേക്കും. വലിയ എസ്‌യുവിയുടെ ബ്രേക്കിംഗ് പ്രകടനം മെച്ചപ്പെടുത്തുന്നതിനായി കമ്പനി ബ്രേക്കിംഗ് ഹാർഡ്‌വെയർ നവീകരിക്കും. അതോടൊപ്പം പുതിയ അഞ്ച് സ്‌പോക്ക് 17 ഇഞ്ച് അലോയ് വീൽ ഡിസൈനും ഇതിലുണ്ടാകും.

പരീക്ഷണയോട്ടം തുടർന്ന് ഗ്രാവിറ്റാസ് എസ്‌യുവി, വിപണിയിലേക്ക് അടുത്ത വർഷം

എന്നിരുന്നാലും ഗ്രാവിറ്റാസ് അതിന്റെ മറ്റ് ഡിസൈനും സവിശേഷതകളും സ്റ്റാൻഡേർഡ് ഹാരിയർ മോഡലിൽ നിന്ന് കടമെടുക്കും. സ്പ്ലിറ്റ്-ഹെഡ്‌ലാമ്പ് സജ്ജീകരണമുള്ള ഹാരിയറിന്റെ മുൻവശം തന്നെയായിരിക്കും ഇതിൽ ഉൾപ്പെടുക.

MOST READ: ഓഗസ്റ്റിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളോടെ ഹ്യുണ്ടായി

പരീക്ഷണയോട്ടം തുടർന്ന് ഗ്രാവിറ്റാസ് എസ്‌യുവി, വിപണിയിലേക്ക് അടുത്ത വർഷം

വശങ്ങളെ മനോഹരമാക്കാൻ മേൽക്കൂര റെയിലുകളും എസ്‌യുവിയുടെ ഡി-പില്ലറിൽ വരുത്തിയ ചില മാറ്റങ്ങളും ഗ്രാവിറ്റാസിനെ സഹായിക്കും. ഗ്രാവിറ്റാസിലെ എഞ്ചിനും ഹാരിയറിന് സമാനമായിരിക്കും. ഇതിൽ ബിഎസ്-VI കംപ്ലയിന്റ് 2.0 ലിറ്റർ, നാല് സിലിണ്ടർ ക്രയോടെക് ഡീസൽ എഞ്ചിനാകും വാഗ്‌ദാനം ചെയ്യുക.

പരീക്ഷണയോട്ടം തുടർന്ന് ഗ്രാവിറ്റാസ് എസ്‌യുവി, വിപണിയിലേക്ക് അടുത്ത വർഷം

ഓപ്‌ഷണലായി ആറ് സ്പീഡ് ഓട്ടോമാറ്റിക്കും സ്റ്റാൻഡേർഡ് ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സും ഗ്രാവിറ്റാസിൽ തെരഞ്ഞെടുക്കാൻ സാധിക്കും. അധിക ഭാരം താങ്ങുന്നതിന് ഗ്രാവിറ്റാസ് എസ്‌യുവിയിൽ അൽപ്പം ഉയർന്ന ട്യൂൺ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Tata Gravitas Spotted Testing Again. Read in Malayalam
Story first published: Wednesday, August 5, 2020, 19:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X