Just In
- 11 hrs ago സമയം ലാഭിച്ച് കൂടുതൽ ട്രിപ്പടിക്കാം കാശുണ്ടാക്കാം, ഇലക്ട്രിക് ബസുകളിൽ ബാറ്ററി സ്വാപ്പിങ്ങ് ഐഡിയയുമായി കേന്ദ്രം
- 12 hrs ago ഓടുന്ന സ്കൂട്ടറിൽ ഒരു കട്ട റൊമാൻസ്! വൈറൽ വീഡിയോയ്ക്ക് പൊലീസിന്റെ വക വൻ പാരിതോഷികം
- 12 hrs ago ഇന്ത്യയിലെ ഒട്ടും 'സേഫല്ലാത്ത' 5 കാറുകള്‍; ഏറ്റവും കൂടുതല്‍ മാരുതിയുടേത്
- 13 hrs ago ഇവികളേക്കാൾ കുറഞ്ഞ വിലയിൽ ഹീറോയുടെ 'ഫാമിലി സ്കൂട്ടർ', വില വെറും 79,738 രൂപ മാത്രം
Don't Miss
- Sports IPL 2024: വെടിക്കെട്ട് ഫിനിഷര്‍, പക്ഷെ റിസ്വി കള്ളന്! പ്രായത്തട്ടിപ്പ് നടത്തി? ആരോപണം ശക്തം
- News ബിഹാറിലെ മഹാസഖ്യത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി; കോണ്‍ഗ്രസിന് അധികസീറ്റില്ല, ഇടതിന് അഞ്ച്
- Movies ഇനിയൊരു കുട്ടി വേണ്ടെന്ന് തോന്നി, രണ്ടാമത്തെ കുഞ്ഞെന്ന തീരുമാനത്തിന് എട്ട് വർഷമെടുത്തതിന് കാരണം; അശ്വതി
- Travel ആകാശത്തിൽ നിന്നുപോലും കാണാം.. ഓം ആകൃതിയിലുള്ള ലോകത്തിലെ ആദ്യ ക്ഷേത്രം
- Lifestyle ശരീരത്തെ തളര്‍ത്തുന്ന വെളുത്ത വിഷം; പഞ്ചസാരയുടെ ദോഷഫലങ്ങള്‍
- Technology ബ്ലൂടൂത്ത് സ്പീക്കറുകൾ വില്ലന്മാർ; മക്കളെപ്പോലെ മൃഗങ്ങളെ സ്നേഹിക്കുന്നവർ ഇത് ശ്രദ്ധിക്കുക
- Finance ഐപിഒയ്ക്ക് തയ്യാറായി വിജയ് കേഡിയയ്ക്ക് നിക്ഷേപമുള്ള കമ്പനി, ഓഹരി വില 100 രൂപ, നോക്കുന്നോ
പരീക്ഷണയോട്ടം തുടർന്ന് ഗ്രാവിറ്റാസ് എസ്‌യുവി, വിപണിയിലേക്ക് അടുത്ത വർഷം
ടാറ്റ മോട്ടോർസ് തങ്ങളുടെ മൂന്ന് വരി ഗ്രാവിറ്റാസ് എസ്‌യുവിയുടെ പണിപ്പുരയിലാണിപ്പോൾ. നീണ്ട കാത്തിരിപ്പിന് ശേഷം 2020 ഓട്ടോ എക്‌സ്‌പോയിൽ പുതിയ മോഡലിനെ കമ്പനി പരിചയപ്പെടുത്തുകയും ചെയ്‌തു.
ഇപ്പോൾ വാഹനത്തിന്റെ പരീക്ഷണയോട്ടത്തിലാണ് ടാറ്റ. ഏപ്രിൽ-മെയ് മാസത്തോടു കൂടി ഗ്രാവിറ്റാസിനെ നിരത്തിൽ എത്തിക്കാൻ ബ്രാൻഡ് തിടുക്കമിട്ടെങ്കിലും കൊറോണ വൈറസ് വ്യാപനവും ലോക്ക്ഡൗണും പദ്ധതിയെ ബാധിച്ചു.
തുടർന്ന് ആറ് സീറ്റർ പ്രീമിയം എസ്‌യുവിയുടെ അരങ്ങേറ്റം 2021 ന്റെ തുടക്കത്തിലേക്ക് ടാറ്റ മാറ്റുകയായിരുന്നു. ഇപ്പോൾ ഓട്ടോഹീൽസ് ഇന്ത്യയിൽ നിന്നുള്ള പുതിയ പരീക്ഷണ ചിത്രങ്ങളും പുറത്തുവന്നു. ഹാരിയർ എസ്‌യുവിയുടെ വിപുലീകൃത പതിപ്പാണ് ഗ്രാവിറ്റാസ്.
MOST READ: പുറംമോടി പോലെ അകത്തളവും സാപോർട്ടിയർ, മാഗ്നൈറ്റിന്റെ ഇന്റീരിയർ ചിത്രങ്ങളുമായി നിസാൻ
എന്നിരുന്നാലും രണ്ട് മോഡലുകളും തമ്മിൽ ചില മാറ്റങ്ങളുണ്ടാകും. പുറമേ സ്റ്റാൻഡേർഡ് മോഡലിൽ കാണുന്നത് പോലെ വിപുലീകൃത എസ്‌യുവിക്ക് മേലിൽ സ്വോപ്പിംഗ് മേൽക്കൂരയില്ല.
മൂന്നാം നിര യാത്രക്കാർക്ക് കൂടുതൽ ഹെഡ്‌റൂം ഉൾക്കൊള്ളുന്നതിനായി പിൻ രൂപകൽപ്പനയിൽ മാറ്റം വരുത്തിയിട്ടുണ്ട്. കൂടാതെ വരാനിരിക്കുന്ന എസ്‌യുവി സ്റ്റാൻഡേർഡ് ഹാരിയറിനേക്കാൾ 62 മില്ലീമീറ്റർ നീളമേറിയതായിരിക്കും. ഇത് അകത്തളത്തിൽ കൂടുതൽ സ്ഥലം നൽകുമോ എന്നത് കണ്ടറിയണം.
MOST READ: ജൂലൈ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറായി മാരുതി ആൾട്ടോ
അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഗ്രാവിറ്റസിന് റിയർ ഡിസ്ക് ബ്രേക്ക് ടാറ്റ സമ്മാനിച്ചേക്കും. വലിയ എസ്‌യുവിയുടെ ബ്രേക്കിംഗ് പ്രകടനം മെച്ചപ്പെടുത്തുന്നതിനായി കമ്പനി ബ്രേക്കിംഗ് ഹാർഡ്‌വെയർ നവീകരിക്കും. അതോടൊപ്പം പുതിയ അഞ്ച് സ്‌പോക്ക് 17 ഇഞ്ച് അലോയ് വീൽ ഡിസൈനും ഇതിലുണ്ടാകും.
എന്നിരുന്നാലും ഗ്രാവിറ്റാസ് അതിന്റെ മറ്റ് ഡിസൈനും സവിശേഷതകളും സ്റ്റാൻഡേർഡ് ഹാരിയർ മോഡലിൽ നിന്ന് കടമെടുക്കും. സ്പ്ലിറ്റ്-ഹെഡ്‌ലാമ്പ് സജ്ജീകരണമുള്ള ഹാരിയറിന്റെ മുൻവശം തന്നെയായിരിക്കും ഇതിൽ ഉൾപ്പെടുക.
MOST READ: ഓഗസ്റ്റിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളോടെ ഹ്യുണ്ടായി
വശങ്ങളെ മനോഹരമാക്കാൻ മേൽക്കൂര റെയിലുകളും എസ്‌യുവിയുടെ ഡി-പില്ലറിൽ വരുത്തിയ ചില മാറ്റങ്ങളും ഗ്രാവിറ്റാസിനെ സഹായിക്കും. ഗ്രാവിറ്റാസിലെ എഞ്ചിനും ഹാരിയറിന് സമാനമായിരിക്കും. ഇതിൽ ബിഎസ്-VI കംപ്ലയിന്റ് 2.0 ലിറ്റർ, നാല് സിലിണ്ടർ ക്രയോടെക് ഡീസൽ എഞ്ചിനാകും വാഗ്‌ദാനം ചെയ്യുക.
ഓപ്‌ഷണലായി ആറ് സ്പീഡ് ഓട്ടോമാറ്റിക്കും സ്റ്റാൻഡേർഡ് ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സും ഗ്രാവിറ്റാസിൽ തെരഞ്ഞെടുക്കാൻ സാധിക്കും. അധിക ഭാരം താങ്ങുന്നതിന് ഗ്രാവിറ്റാസ് എസ്‌യുവിയിൽ അൽപ്പം ഉയർന്ന ട്യൂൺ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.