ഗ്രാവിറ്റാസ് ഈ വര്‍ഷം തന്നെ വിപണിയില്‍ എത്തുമെന്ന് ടാറ്റ

എസ്‌യുവി ശ്രേണി അടുത്ത 2-3 വര്‍ഷങ്ങള്‍ക്കുള്ളില്‍ വിപുലീകരിക്കുമെന്ന് നിര്‍മ്മാതാക്കളായ ടാറ്റ അറിയിച്ചിരുന്നു. ഈ ശ്രേണിയിലേക്ക് ടാറ്റയില്‍ നിന്നും നിരവധി മോഡലുകളാണ് വരാനിരിക്കുന്നതും.

ഗ്രാവിറ്റാസ് ഈ വര്‍ഷം തന്നെ വിപണിയില്‍ എത്തുമെന്ന് ടാറ്റ

2020 ഓട്ടോ എക്‌സ്‌പോയില്‍ വാഹന പ്രേമികള്‍ ഇതിന് സാക്ഷ്യം വഹിക്കുകയും ചെയ്തിരുന്നു. ഏറെ പ്രതീക്ഷയോടെ വിപണി കാത്തിരിക്കുന്ന രണ്ട് മോഡലുകളാണ് മിനി എസ്‌യുവി ശ്രേണിയിലേക്ക് എത്തുന്ന HBX, അതോടൊപ്പം പ്രീമിയം മോഡലായ ഗ്രാവിറ്റാസും.

ഗ്രാവിറ്റാസ് ഈ വര്‍ഷം തന്നെ വിപണിയില്‍ എത്തുമെന്ന് ടാറ്റ

കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന 2019 ജനീവ മോട്ടോര്‍ ഷോയിലാണ് ബസാര്‍ഡ് എന്ന പേരില്‍ ഗ്രാവിറ്റാസ് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. വാഹനം ഈ വര്‍ഷം തന്നെ വിപണിയില്‍ എത്തുമെന്നാണ് ഇപ്പോള്‍ കമ്പനി അറിയിച്ചിരിക്കുന്നത്.

ഗ്രാവിറ്റാസ് ഈ വര്‍ഷം തന്നെ വിപണിയില്‍ എത്തുമെന്ന് ടാറ്റ

കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ മിക്ക നിര്‍മ്മാതാക്കളും പല മോഡലുകളുടെയും അരങ്ങേറ്റം പിന്‍വലിച്ചതിന് പിന്നാലെയാണ് ടാറ്റ രംഗത്തെത്തുന്നത്. ഹെക്ടര്‍ പ്ലസ്, ഗ്ലോസ്റ്റര്‍ മോഡലുകളും ഈ വര്‍ഷം തന്നെ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് കഴിഞ്ഞ ദിവസം എംജി മോട്ടോര്‍സും അറിയിച്ചിരുന്നു.

ഗ്രാവിറ്റാസ് ഈ വര്‍ഷം തന്നെ വിപണിയില്‍ എത്തുമെന്ന് ടാറ്റ

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 15 ലക്ഷം രൂപ മുതല്‍ 22 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. നിലവില്‍ ടാറ്റയുടെ ഈ നിരയിലുള്ള ഹെക്‌സയുടെ വില 13.7 ലക്ഷം രൂപ മുതല്‍ 19.27 ലക്ഷം രൂപ വരെയാണ്.

ഗ്രാവിറ്റാസ് ഈ വര്‍ഷം തന്നെ വിപണിയില്‍ എത്തുമെന്ന് ടാറ്റ

വിപണിയില്‍ എത്തിയാല്‍ മഹീന്ദ്ര XUV500, വരാനിരിക്കുന്ന എംജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായി ക്രെറ്റയുടെ ഏഴു സീറ്റര്‍ പതിപ്പ് എന്നിവരാകും എതിരാളികള്‍. അഞ്ച് സീറ്റര്‍ എസ്‌യുവിയായ ഹാരിയറിന്റെ വിപുലീകൃത പതിപ്പാണ് പുതിയ ആറ് സീറ്റര്‍ ഗ്രാവിറ്റാസ്.

ഗ്രാവിറ്റാസ് ഈ വര്‍ഷം തന്നെ വിപണിയില്‍ എത്തുമെന്ന് ടാറ്റ

നിലവിലുള്ള അഞ്ച് സീറ്റര്‍ മോഡലുകളുടെ അതേ ഒമേഗ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ പതിപ്പിന്റെയും നിര്‍മ്മാണം. 6,7 സീറ്റ് ഘടനയില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. ആറ് സീറ്റര്‍ പതിപ്പിന് രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും ഏഴ് സീറ്റര്‍ മോഡലില്‍ രണ്ടാമത്തെയും മൂന്നാമത്തെയും വരിയില്‍ ബെഞ്ച് തരത്തിലുള്ള സീറ്റുകള്‍ ഉണ്ടാകും.

ഗ്രാവിറ്റാസ് ഈ വര്‍ഷം തന്നെ വിപണിയില്‍ എത്തുമെന്ന് ടാറ്റ

ഹാരിയര്‍ എസ്‌യുവിയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഗ്രാവിറ്റസിന് 63 mm നീളവും 80 mm ഉയരവുമുണ്ട്. എന്നിരുന്നാലും, രണ്ട് എസ്‌യുവികള്‍ക്കും വീല്‍ബേസും (2,741 mm) വീതിയും (1,894 mm) സമാനമാണ്.

ഗ്രാവിറ്റാസ് ഈ വര്‍ഷം തന്നെ വിപണിയില്‍ എത്തുമെന്ന് ടാറ്റ

2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ക്രയോടെക് ഡീസല്‍ എഞ്ചിനാണ് ഗ്രാവിറ്റാസിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 170 bhp കരുത്തും 350 Nm torque ഉം ഉ്തപാദിപ്പിക്കും. സ്റ്റാന്‍ഡേര്‍ഡായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കും.

ഗ്രാവിറ്റാസ് ഈ വര്‍ഷം തന്നെ വിപണിയില്‍ എത്തുമെന്ന് ടാറ്റ

ഹ്യുണ്ടായിയില്‍ നിന്ന് ലഭ്യമാക്കുന്ന ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഉയര്‍ന്ന വകഭേദങ്ങളില്‍ ഓപ്ഷനായി നല്‍കിയേക്കും. ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിങ് മോഡുകളും വാഹനത്തില്‍ ലഭിക്കും.

Most Read Articles

Malayalam
English summary
Tata Most Expensive SUV Gravitas Set To Launch This Year. Read in Malayalam.
Story first published: Thursday, April 9, 2020, 18:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X